Month: March 2024

  • Kerala

    ആറാട്ടുപുഴ തറയ്ക്കല്‍ പൂരത്തിനിടെ ആനകള്‍ തമ്മില്‍ കശപിശ; മൂന്നുപേര്‍ക്ക് പരിക്ക്

    തൃശൂര്‍: ആറാട്ടുപുഴ തറയ്ക്കല്‍ പൂരത്തിനിടെ ആനയിടഞ്ഞു. അമ്മത്തിരുവടി വിഭാഗത്തിന്റെ തിടമ്പേറ്റിയ ആന തൊട്ടിപ്പാള്‍ ഭഗവതിയുടെ ആനയെ കുത്തുകയായിരുന്നു. ഇരു ആനകളും പൂരപ്പറമ്പിലൂടെ ഓടി. ആളുകള്‍ ചിതറിയോടിയതിനെ തുടര്‍ന്ന് നിരവധി പേര്‍ക്ക് പരിക്കേറ്റു. അമ്മത്തിരുവടി വിഭാഗത്തിന്റെയും തൊട്ടിപ്പാള്‍ ഭഗവതി വിഭാഗത്തിന്റെയും ആനകളാണ് ഇടഞ്ഞത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഊരകം അമ്മത്തിരുവടിയുടെ തിടമ്പേറ്റിയ ഗുരുവായൂര്‍ രവികൃഷ്ണനാണ് ഇടഞ്ഞത്. പാപ്പാന്റെ നേര്‍ക്ക് തിരിഞ്ഞ രവികൃഷ്ണന്‍ പാപ്പാനെ കുത്താനും ചവിട്ടാനും ശ്രമിച്ചെങ്കിലും പാപ്പാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇയാള്‍ക്ക് പരിക്കുണ്ട്. ഈ ആന പിന്നീട് ആറാട്ടുപുഴ ശാസ്താവിന്റെ തിടമ്പേറ്റിയ പുതുപ്പള്ളി അര്‍ജുനന്‍ എന്ന ആനയെ കുത്തി. ഇതോടെ രണ്ട് ആനകളും കൊമ്പുകോര്‍ത്തു. പിന്നീട് എലഫന്റ് സ്‌ക്വാഡെത്തി ആനകളെ തളയ്ക്കുകയായിരുന്നു.

    Read More »
  • Crime

    പറവൂരില്‍ അമ്മായിയപ്പന്‍ കൊലപ്പെടുത്തിയ യുവതിയുടെ നെറ്റിയില്‍ വെടിയേറ്റ മുറിവ്; വീട്ടില്‍നിന്ന് എയര്‍ പിസ്റ്റള്‍ കണ്ടെത്തി

    എറണാകുളം: പറവൂരില്‍ ഭര്‍തൃപിതാവ് കൊലപ്പെടുത്തിയ ഷാനുവിന്റെ ശരീരത്തില്‍ വെടിയേറ്റതിന്റെ പാടും. നെറ്റിയില്‍ വെടികൊണ്ട് മുറിവേറ്റതിന്റെ പാടുണ്ട്. ഈ പെല്ലറ്റുകള്‍ ഷാനുവിന്റെ മൃതദേഹത്തില്‍ നിന്നു കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ നിന്നു പൊലീസ് എയര്‍ പിസ്റ്റളും കണ്ടെടുത്തു. കഴിഞ്ഞ ദിവസമാണ് വടക്കുംപുറം കൊച്ചങ്ങാടി കാനപ്പിള്ളില്‍ സെബാസ്റ്റ്യനാണ് (66) മകന്‍ സിനോജിന്റെ ഭാര്യ ഷാനുവിനെ (34) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമായത് എന്നാണ് പൊലീസ് പറയുന്നത്. ഷാനുവിനെ കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. ഇതിനു മുന്‍പ് വെടിവച്ചതാകാം എന്നാണ് കരുതുന്നത്. അല്ലെങ്കില്‍ വെടിവച്ചിട്ടും മരിക്കാതിരുന്നതിനാല്‍ കഴുത്തു മുറിച്ചതുമാകാം. വീട്ടിലെ അടുക്കളയില്‍ നിന്നാണ് എയര്‍ പിസ്റ്റള്‍ കണ്ടെടുത്തത്. ആര്‍ക്കും വാങ്ങാന്‍ കഴിയുന്ന ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ പിസ്റ്റള്‍ എറണാകുളത്തെ കടയില്‍ നിന്നാണു സെബാസ്റ്റ്യന്‍ വാങ്ങിയതെന്നു വ്യക്തമായി. എയര്‍ പിസ്റ്റളിലെ 2 പെല്ലറ്റ് ഉപയോഗിച്ചിട്ടുണ്ട്. അനുവദനീയമായതിലും കൂടുതല്‍ ശേഷി വര്‍ധിപ്പിച്ച എയര്‍ പിസ്റ്റളാണോ ഇതെന്നു കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധന കോടതിയുടെ അനുവാദത്തോടെ നടത്തുമെന്നു പൊലീസ് പറഞ്ഞു.

    Read More »
  • Crime

    സിദ്ധാര്‍ഥനെ എസ്എഫ്‌ഐ നേതാക്കളടക്കം പീഡിപ്പിച്ചത് 8 മാസം; ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ട് പുറത്ത്

    വയനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥനെ എസ്എഫ്‌ഐ നേതാക്കളടക്കമുള്ളവര്‍ 8 മാസം തുടര്‍ച്ചയായി റാഗ് ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ആന്റി റാഗിങ് സ്‌ക്വാഡ് റിപ്പോര്‍ട്ട്. ഹോസ്റ്റലില്‍ താമസം തുടങ്ങിയ അന്നുമുതല്‍ എല്ലാ ദിവസവും കോളജ് യൂണിയന്‍ പ്രസിഡന്റും എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ. അരുണിന്റെ മുറിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സിദ്ധാര്‍ഥനോട് ആവശ്യപ്പെട്ടു. രാവിലെയും വൈകിട്ടും കൃത്യസമയത്ത് അരുണിന്റെ മുറിയിലെത്തണമെന്നായിരുന്നു നിര്‍ദേശം. മുറിയില്‍വച്ചു നഗ്‌നനാക്കി പലതവണ റാഗ് ചെയ്തുവെന്നു സിദ്ധാര്‍ഥന്‍ തന്നെ പറഞ്ഞിരുന്നതായി സഹപാഠി ആന്റി റാഗിങ് സ്‌ക്വാഡിനു മൊഴി നല്‍കി. പിറന്നാള്‍ ദിനം രാത്രി ഹോസ്റ്റലിലെ ഇരുമ്പുതൂണില്‍ കെട്ടിയിട്ട് തൂണിനു ചുറ്റും പെട്രോള്‍ ഒഴിച്ചു തീയിടുമെന്നു സിദ്ധാര്‍ഥനെ ഭീഷണിപ്പെടുത്തിയിരുന്നു. ക്യാംപസില്‍ വളരെ സജീവമായിനിന്ന സിദ്ധാര്‍ഥനെ വരുതിയിലാക്കണമെന്ന് കോളജ് യൂണിയന്‍ നേതൃത്വം നേരത്തെ തീരുമാനിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സിദ്ധാര്‍ഥന്‍ താമസിച്ചിരുന്ന ഹോസ്റ്റലിലെ കുക്ക് സംഭവങ്ങള്‍ക്കുശേഷം ജോലി രാജിവച്ചൊഴിഞ്ഞു. സര്‍വകലാശാലയിലെ സെക്യൂരിറ്റി ജീവനക്കാരില്‍ ചിലര്‍ സ്‌ക്വാഡിനു മൊഴി നല്‍കാന്‍ തയാറായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എസ്എഫ്‌ഐ…

    Read More »
  • NEWS

    മോസ്‌കോയില്‍ ഐ.എസ് ഭീകരാക്രമണം; 70 പേര്‍ കൊല്ലപ്പെട്ടു

    മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 40 പേരുടെ നില ഗുരുതരമാണ്. സംഗീതപരിപാടിക്കിടെ മുഖംമൂടി ധരിച്ച അക്രമികള്‍ കാണികള്‍ക്കുനേരേ വെടിയുതിര്‍ക്കുകയായിരുന്നു. മോസ്‌കോയിലെ ക്രോക്കസ് സിറ്റി ഹാളില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അക്രമിസംഘത്തില്‍ അഞ്ചുപേരുണ്ടായിരുന്നു. വെടിവെയ്പിന് പിന്നാലെ കെട്ടിടത്തില്‍ നിരവധി സ്ഫോടനങ്ങളും നടന്നു. കെട്ടിടത്തില്‍നിന്ന് തീ ഉയരുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. ഒന്‍പതിനായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കെട്ടിടസമുച്ചയത്തിലായിരുന്നു പരിപാടി നടന്നത്. ആറായിരം പേര്‍ വെടിവെപ്പ് നടക്കുമ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. ഭീകരാക്രമണമെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയം സംഭവത്തെ വിശേഷിപ്പിച്ചത്. ആഴ്ചയവസാനം നടക്കാനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയതായി മോസ്‌കോ മേയര്‍ അറിയിച്ചു. അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഭീകരാക്രമണത്തെ അപലപിച്ചു.

    Read More »
  • Kerala

    നാളെ ഓശാന ഞായർ

    നാളെ ഓശാന ഞായർ. ഈസ്റ്ററിനു മുന്പുള്ള ഞായറാഴ്ചയാണ് ക്രിസ്തീയ വിശ്വാസികൾ ഓശാന ഞായർ ( Palm Sunday ) അഥവാ കുരുത്തോലപ്പെരുന്നാൾ ആചരിക്കുന്നത്. കുരിശിലേറ്റപ്പെടുന്നതിനു മുൻപ് ജറുസലേമിലേക്ക് കഴുതപ്പുറത്തേറി വന്ന യേശുവിനെ ഒലിവ് മരച്ചില്ലകളും ഈന്തപ്പനയോലകളു. വഴിയിൽ വിരിച്ച് ‘ ഓശാന ഓശാന ദാവീദിൻ പുത്രന് ഓശാന ‘ എന്നു പാടി ജനക്കൂട്ടം വരവേറ്റതിന്റെ ഓർമ്മപുതുക്കലായിട്ടാണ് ഇത് ആചരിക്കുന്നത്. ഓശാന ആചരണത്തോടെ ക്രൈസ്തവ ദേവാലയങ്ങളില്‍ വിശുദ്ധവാര തിരുക്കർമങ്ങള്‍ക്കു തുടക്കമാകും. ദേവാലയങ്ങളില്‍ നടക്കുന്ന ഓശാന ഞായർ ശുശ്രൂഷകളില്‍ വിവിധ മതമേലധ്യക്ഷന്മാർ കാർമികത്വം വഹിക്കും.

    Read More »
  • India

    മുംബൈ- ഗൊരഖ്പൂര്‍ ഗോദാന്‍ എക്‌സ്പ്രസിന് തീപിടിച്ചു; രണ്ട് ബോഗികള്‍ കത്തനശിച്ചു

    മുംബൈ: മുംബൈയില്‍നിന്ന് ഗൊരഖ്പുരിലേക്ക് പുറപ്പെട്ട ഗോദാന്‍ എക്‌സ്പ്രസിനു തീ പിടിച്ചു. മഹാരാഷ്ട്രയിലെ നാസിക് റോഡ് റെയില്‍വേ സ്റ്റേഷനു സമീപമാണ് സംഭവം. തീ പിടിത്തത്തില്‍ ട്രെയിനിന്റെ ഏറ്റവും പിന്നിലായുള്ള പാഴ്‌സല്‍ ബോഗികള്‍ കത്തിനശിച്ചു. ആളപായം റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. നാസിക് റെയില്‍വേ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ടതിനു പിന്നാലെ പുക ഉയരുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ശ്രദ്ധയില്‍പ്പെട്ട ഗാര്‍ഡ് ട്രെയിന്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയും ചെയ്തു. തീ പടര്‍ന്ന ബോഗികള്‍ ഉടന്‍ തന്നെ വേര്‍പെടുത്തിയതിനാല്‍ ദുരന്തം ഒഴിവായി. റെയില്‍വേ പൊലീസും ഫയര്‍ ബ്രിഗേഡും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

    Read More »
  • Kerala

    വിഷ്ണുവിന്റെ അമ്മയെ നിതീഷ് പല തവണ ബലാത്സംഗം ചെയ്തു, ഗന്ധര്‍വന്‍ ചെയ്യുന്നതാണെന്ന് പറഞ്ഞായിരുന്നു പീഡനം

    ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നീതിഷ് വെളിപ്പെടുത്തുന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഭവങ്ങള്‍. ഒപ്പമുള്ള സുഹൃത്ത് വിഷ്ണുവിന്റെ അമ്മയെ ബലാത്സംഗം ചെയ്ത വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2016 നു ശേഷം പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് ഇയാള്‍ പറയുന്നത്. ഗന്ധര്‍വന്‍ ചെയ്യുന്നതാണെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം. കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ നിതീഷിനെയും വിഷ്ണുവിനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ബലാത്സംഗത്തിന്റെ ചുരുള്‍ അഴിഞ്ഞത്. 2016 നു ശേഷം സുഹൃത്തിന്റെ അമ്മയെ പലതവണ ബലാത്സംഗം ചെയ്തതായി നിതീഷ് പോലീസിനോട് സമ്മതിച്ചു. സത്രീയുടെ പരാതിയിലാണ് നിതീഷിനെതിരെ കേസെടുത്തത്. പൂജയുടെ ഭാഗമായി ഗന്ധര്‍വനെത്തുന്നതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണിത് ചെയ്തത്. ഇതോടൊപ്പം കെട്ടിട നിര്‍മ്മാണ സ്ഥലത്തു നിന്നും കമ്ബിയും സിമന്റും മോഷ്ടിച്ചതിന് ഇരുവര്‍ക്കുമെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു.

    Read More »
  • Kerala

    തെലങ്കാനയിൽ വ്യവസായം തുടങ്ങാൻ കിറ്റക്‌സ് ഉടമ സാബു ജേക്കബ് നൽകിയത് 25 കോടി രൂപ!!

    കൊച്ചി: ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടതോടെ കിറ്റക്‌സ് ഉടമ സാബു ജേക്കബിന്റെ കള്ളക്കളി പുറത്തായി. വ്യവസായം തുടങ്ങുന്നതിനായി ബി ആര്‍ എസിന് ഇരുപത്തിയഞ്ച് കോടി രൂപ സാബു നല്‍കിയെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.കേരളത്തില്‍ വ്യവസായം നടത്തണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്‍കണം എന്നാരോപിച്ചായിരുന്നു തെലങ്കാനയിലേക്ക് ചുവട് മാറ്റുന്നതായി സാബു പ്രഖ്യാപിച്ചത്. തൊഴില്‍ചട്ട ലംഘനങ്ങളുടെ പേരില്‍ കേരളത്തില്‍ നിയമനടപടികള്‍ നേരിട്ട ഘട്ടത്തിലാണ് 2021 ല്‍ തെലങ്കാനയിലേക്ക് ചുവടുമാറ്റുന്നതായി സാബു പ്രഖ്യാപിച്ചത്. 2023 ല്‍ വാറങ്കലില്‍ ആദ്യ യൂണിറ്റിന് ധാരണയായി. ഇതിന് പിന്നാലെയാണ് ആദ്യ ഗഡുവായി 15 കോടി രൂപ ഇലക്ടറല്‍ ബോണ്ട് രൂപത്തില്‍ ബിആര്‍എസിന് കൈമാറിയത്. ഒ സി സീരിയല്‍ നമ്ബറിലുള്ള ഒരു കോടി രൂപ യുടെ 15 ബോണ്ടുകള്‍ 2023 ജൂലൈ അഞ്ചിന് കിറ്റെക്സ് സാബു വാങ്ങി.ജൂലൈ 17 ന് 15 കോടി രൂപ ബി ആര്‍ എസ് പണമാക്കി മാറ്റി. രണ്ടാം ഗഡുവായി 10 കോടി രൂപ കൂടി…

    Read More »
  • Kerala

    ബാർ ജീവനക്കരനെ  കല്ലെറിഞ്ഞ് കൊന്നു; കോട്ടയത്ത് നാലുപേര്‍ അറസ്റ്റില്‍

    കോട്ടയം: ബാറിലിരുന്ന് പുകവലിക്കരുതെന്ന് പറഞ്ഞ ജീവനക്കാരനെ യുവാക്കള്‍ ചേർന്ന് കല്ലെറിഞ്ഞ് കൊലപ്പെടുത്തി. സംഭവത്തില്‍ പ്രതികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട  പുറമറ്റം മടത്തുംഭാഗം പൊട്ടൻമല ലക്ഷംവീട്ടില്‍ എം. സുരേഷ് (50) ആണ് കൊല്ലപ്പെട്ടത്. കോട്ടയം സ്വദേശികളായ നാല് യുവാക്കളാണ് അറസ്റ്റിലായത്. വേളൂർ പുളിനാക്കല്‍ നടുത്തരവീട്ടില്‍ ശ്യാംരാജ് (28), വേളൂർ പുളിക്കമറ്റം വാഴേപ്പറമ്ബില്‍ ആദർശ് (24), വേളൂർ പതിനാറില്‍ചിറ കാരക്കാട്ടില്‍ വീട്ടില്‍ ഏബല്‍ ജോണ്‍ (21), തിരുവാർപ്പ് കാഞ്ഞിരം ഷാപ്പുംപടി പള്ളത്തുശ്ശേരില്‍ വീട്ടില്‍ ജെബിൻ ജോസഫ് (27) എന്നിവരാണ് കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. കോട്ടയം ടി.ബി. റോഡ് ഭാഗത്തുള്ള ജോയ്സ് ബാറില്‍ ജീവനക്കാരനായിരുന്നു കൊല്ലപ്പെട്ട സുരേഷ്. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം.ശ്യാം രാജും ആദർശും ബാറില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെ പുകവലിച്ചത് സുരേഷും മറ്റുജീവനക്കാരും വിലക്കി. വാക്കേറ്റമുണ്ടായതോടെ ഏബലിനെയും ജെബിനെയും വിളിച്ചുവരുത്തി. തുടർന്ന് രാത്രി പതിനൊന്നുമണിയോടുകൂടി ബാറിന്റെ മുൻവശത്ത്‌ ഇവർ സംഘം ചേർന്ന് സുരേഷിനെ ചീത്തവിളിക്കുകയും കൈയില്‍ കരുതിയിരുന്ന കരിങ്കല്ലുകൊണ്ട് എറിയുകയുമായിരുന്നു. തലയ്ക്ക്…

    Read More »
  • LIFE

    വീട് പ്രിയപ്പെട്ടതാകുന്നത് വലിപ്പവും ആർഭാടവും കൊണ്ടല്ല; വീട് പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പോക്കറ്റ് കാലിയാകില്ല

    വീട് പ്രിയപ്പെട്ടതാകുന്നത് വലിപ്പവും ആർഭാടവും കൊണ്ടല്ല, പ്ലാൻ കൃത്യമായതിന്റെയും ചെലവ് ചുരുക്കാൻ ഇടയായതിന്റെയുമൊക്കെ സന്തോഷം കൊണ്ടു കൂടിയാണ്… സ്വരുക്കൂട്ടി വച്ചതൊക്കെ എടുത്തു ചെലവാക്കി വീടുപണി മുന്നേറുമ്ബോഴാകും ചെലവിന്റെ കാര്യത്തില്‍ ശ്വാസം മുട്ടല്‍ തുടങ്ങുക.പണിയൊക്കെ തീർത്ത് സ്വസ്ഥമായി വീട്ടില്‍ ഒന്നുറങ്ങാമെന്നു വച്ചാലോ? ലോണിനെക്കുറിച്ച്‌ ഓർത്ത് സമാധാനം കിട്ടില്ല. വീടു നിർമാണത്തിനുള്ള ആദ്യപടി ബജറ്റാണ്. ബജറ്റ് പ്ലാൻ ചെയ്യുമ്ബോള്‍ സാമ്ബത്തിക സമ്മർദം അധികം ബാധിക്കാതിരിക്കാൻ റിവേഴ്സ് കാല്‍ക്കുലേഷൻ നടത്താം. ആദ്യം വീടുപണിക്കായി ഉദ്ദേശിക്കുന്ന തുക തീരുമാനിക്കുക. ഇപ്പോഴത്തെ മാർക്കറ്റ് അനുസരിച്ച്‌ 1600- 2000 രൂപയാണ് സ്ക്വയർ ഫീറ്റിനു ചെലവാകുന്ന നിരക്ക്. ഈ ഫിഗറിനിടയിലുള്ള ഒരു തുക തീരുമാനിക്കുക. ഇനി ആകെ തുകയെ സ്ക്വയർ ഫീറ്റ് നിരക്കു കൊണ്ട് ഹരിക്കുക. ഇതാണ് നിങ്ങളുടെ വീടിന്റെ സ്ക്വയർ ഫീറ്റ്. ഈ അളവില്‍ വീടു പണിയുന്നതാണ് പോക്കറ്റ് കാലിയാകാതിരിക്കാൻ നല്ലത്. മറ്റൊന്നാണ് കാലാവധി.മുൻകൂട്ടി തീരുമാനിച്ച്‌ ആ സമയത്തിനുള്ളില്‍ പണി തീർക്കണം.ബജറ്റിന് വീടുപണി കാലാവധിയുമായി ബന്ധമുണ്ട്. ചുറ്റുമതില്‍, കിണർ, ഔട്ട്ഹൗസ്,…

    Read More »
Back to top button
error: