Month: March 2024
-
India
മാതൃഭൂമി പ്രവചിക്കുന്നത് 15/5 എന്ന്: പക്ഷേ 14 സീറ്റ് നേടുമെന്ന് ഉറപ്പിച്ച് എൽഡിഫ്, കേരളത്തിൽ ഇത്തവണയും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും വിലയിരുത്തൽ
കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അനുകൂല തരംഗമുണ്ടാകും എന്നാണ് മാതൃഭൂമി സർവേ പ്രവചിക്കുന്നത്. യുഡിഎഫ് 15 സീറ്റും എൽ.ഡി.എഫ് 5 സീറ്റും നേടുമെന്നാണ് വിലയിരുത്തൽ. പക്ഷേ ചില പ്രധാന മണ്ഡലങ്ങൾ കൈവിടുമത്രേ. സംസ്ഥാനം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് പിടിച്ചെടുക്കും. ഒപ്പം പാലക്കാടും എൽഡിഎഫ് നേടുമെന്നും സിറ്റിങ് സീറ്റുകളായ കോട്ടയവും ആലപ്പുഴയും നഷ്ടമാകും എന്നുമാണ് അഭിപ്രായ സർവേ പറയുന്നത്. മുൻ ആരോഗ്യമന്ത്രി കൂടിയായ ശൈലജയ്ക്ക് വടകരയിൽ 41 ശതമാനം വോട്ടുകൾ ലഭിക്കും. പാലക്കാട് എംഎൽഎ ഷാഫി പറമ്പിലിന് 35 ശതമാനം വോട്ടുകൾ ലഭിക്കാനേ സാധ്യതയുള്ളു. ആലത്തൂരില്‍ കെ രാധാകൃഷ്ണനിലൂടെ എല്‍.ഡി.എഫ് മണ്ഡലം തിരിച്ചുപിടിക്കും. തൃശ്ശൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍ കുമാര്‍ 34 ശതമാനം വോട്ടുകള്‍ നേടി വിജയിക്കുമെന്നും മാതൃഭൂമി ന്യൂസ്- പി മാര്‍ക്ക് അഭിപ്രായസര്‍വ്വേ പറയുന്നു. കേരളം പോളിങ് ബൂത്തിലേക്ക് പോകുന്നത് ഏപ്രിൽ 26 നാണ്. പക്ഷേ പ്രവചനങ്ങൾക്കൊന്നും ഒരു പ്രസക്തിയുമില്ലെന്ന് മുൻ തെരഞ്ഞെടുപ്പ്…
Read More » -
NEWS
56 വര്‍ഷം ജീവനില്ലാത്ത ഭ്രൂണം വയറ്റില്‍ ചുമന്നു; ശസ്ത്രക്രിയക്ക് പിന്നാലെ 81 കാരിക്ക് ദാരുണാന്ത്യം
സാവോ പോളോ: 56 വര്‍ഷം പഴക്കമുള്ള ഭ്രൂണം വയറില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ 81 കാരി മരിച്ചു. ബ്രസീല്‍ സ്വദേശിയായ ഡാനിയേല വെറ ആണ് മരിച്ചത്. ഏഴുകുട്ടികളുടെ അമ്മയാണ് മരിച്ച ഡാനിയേല. എന്നാല്‍, തന്റെ വയറ്റില്‍ ഒരു ഭ്രൂണമുണ്ടെന്ന കാര്യം അവര്‍ അറിഞ്ഞിരുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലപ്പോഴായി വയറുവേദന അനുഭവപ്പെടുകയും നിരവധി തവണ ഡോക്ടര്‍മാരെ കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ക്കാര്‍ക്കും ഡാനിയേലയുടെ വയറ്റിലെ ജീവനില്ലാത്ത ഭ്രൂണത്തെ കണ്ടെത്താനായില്ല. അതിനിടെയാണ് അവര്‍ക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടത്. ചികിത്സ തേടിയപ്പോഴും ഭ്രൂണത്തെക്കുറിച്ച് യാതൊരു സൂചനയും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താനായില്ല. പകരം അണുബാധക്കുള്ള മരുന്നാണ് അവര്‍ക്ക് നല്‍കിയിരുന്നത്. തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങിലാണ് ഇവരുടെ വയറ്റില്‍ അഞ്ചു പതിറ്റാണ്ട് പഴക്കമുള്ള ഭ്രൂണമുണ്ടെന്ന് (സ്റ്റോണ്‍ ബേബി) കണ്ടെത്തിയത്. വയറിനുള്ളില്‍ വെച്ച് തന്നെ ജീവന്‍ നഷ്ടമായ ഭ്രൂണം പിന്നീട് കാല്‍സ്യ നിക്ഷേപം സംഭവിച്ച് കല്ലിന് സമാനമാകുന്ന അവസ്ഥയാണ് ‘സ്റ്റോണ്‍ ബേബി’. കല്ലിന് സമാനമാകുന്ന ഭ്രൂണം ‘ലിത്തോപീഡിയന്‍’…
Read More » -
Kerala
വ്യാജനെ തടയാന്‍ ‘ഹോട്ട് സ്റ്റാമ്പ്’; അതി സുരക്ഷാ നമ്പര്‍ പ്ലേറ്റ് പ്രത്യേകതകള്‍
തിരുവനന്തപുരം: 2019 ഏപ്രില്‍ ഒന്നുമുതല്‍ നിര്‍മ്മിക്കപ്പെട്ട വാഹനങ്ങള്‍ക്ക് രാജ്യത്താകമാനം അതി സുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവുണ്ട്. ഇത്തരം പ്ലേറ്റുകളുടെ വിലയും ഫിറ്റിംഗ് ചാര്‍ജും വാഹന വിലയില്‍ ഉള്‍പ്പെടുത്തുകയല്ലാതെ പ്രത്യേക വില ഈടാക്കില്ല. പ്ലേറ്റിന്റെ 4 അരികുകളും മൂലകളും റൗണ്ട് ചെയ്തിട്ടുണ്ട്. കൂടാതെ embossed ബോര്‍ഡറും ഉണ്ട്. വ്യാജ പ്ലേറ്റുകള്‍ ഉണ്ടാക്കുന്നത് തടയാനായി 20 x 20 mm സൈസിലുള്ള ഒരു ക്രോമിയം ബേസ്ഡ് ഹോളോഗ്രാം പ്ലേറ്റിന്റെ മുകളില്‍ ഇടത് ഭാഗത്തായി ഹോട്ട് സ്റ്റാമ്പ് ചെയ്തിട്ടുമുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നു. അതി സുരക്ഷാ രജിസ്ട്രേഷന്‍ പ്ലേറ്റിന്റെ മറ്റു പ്രത്യേകതകള്‍ മോട്ടോര്‍ വാഹനവകുപ്പ് ഫെയ്സ്ബുക്ക് കുറിപ്പില്‍ വിശദീകരിക്കുന്നു. കുറിപ്പ്: അതി സുരക്ഷാ രജിസ്ട്രേഷന്‍ പ്ലേറ്റ് (High Security Registration Plate – HSRP) പ്രത്യേകതകള്‍ : 01/04/2019 മുതല്‍ നിര്‍മ്മിക്കപ്പെട്ട വാഹനങ്ങള്‍ക്ക് രാജ്യത്താകമാനം അതി സുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര ഗവ: ഉത്തരവുണ്ട്. HSRP യും 3rd രജിസ്ട്രേഷന്‍…
Read More » -
India
ഡല്‍ഹി മദ്യനയത്തിലെ അഴിമതിപ്പണം മുഴുവന്‍ കിട്ടിയത് ബി.ജെ.പിക്ക്; ഗുരുതര ആരോപണവുമായി എഎപി
ന്യൂഡല്‍ഹി: ബിജെപിക്കെതിരേ ഗുരുതര ആരോപണവുമായി ആംആദ്മി പാര്‍ട്ടി. മദ്യനയ അഴിമതിക്കേസിലെ മാപ്പുസാക്ഷി ബിജെപിക്ക് ഇലക്ടറല്‍ ബോണ്ട് വഴി പണം നല്‍കിയെന്നു മന്ത്രി അതിഷി ആരോപിച്ചു. ചോദ്യം ചെയ്യലിനുശേഷം ശരത് ചന്ദ്ര റെഡ്ഡി നിലപാടു മാറ്റി. ആംആദ്മി പാര്‍ട്ടി (എഎപി) നേതാക്കള്‍ അഴിമതി നടത്തിയിട്ടില്ലെന്നും അതിഷി വ്യക്തമാക്കി. ”ശരത് ചന്ദ്ര റെഡ്ഡി ആദ്യം പ്രതിയായിരുന്നു. ഇപ്പോള്‍ മാപ്പുസാക്ഷിയായി. റെഡ്ഡിയുടെ മൊഴികള്‍ക്കു വിശ്വാസ്യതയില്ല. ജയില്‍ വാസത്തിനു ശേഷമാണ് ശരത് ചന്ദ്ര റെഡ്ഡി നിലപാട് മാറ്റിയത്. ഇലക്ടറല്‍ ബോണ്ട് വഴി മുഴുവന്‍ പണവും ബിജെപി അക്കൗണ്ടിലേക്കാണ് പോയത്. 34 കോടി രൂപയാണ് നല്‍കിയത്.” -എഎപി നേതാക്കള്‍ ആരോപിച്ചു. ”അരബിന്ദോ ഫാര്‍മസി ഉടമയായ ശരത്ചന്ദ്ര റെഡ്ഡി കള്ളപ്പണം വെളുപ്പിച്ചു. ബിജെപിക്കു ബോണ്ട് നല്‍കിയതോടെ കമ്പനിയെ വെളുപ്പിച്ചു. ഇലക്ടര്‍ ബോണ്ട് വഴി പണം വന്നതാണ് അന്വേഷിക്കേണ്ടത്. അതിനായി മോദിയെ വെല്ലുവിളിക്കുകയാണ്” എഎപി നേതാക്കള്‍ പറഞ്ഞു.
Read More » -
Kerala
സോറിയാസിസിന് അത്യുത്തമം ; കണിക്കൊന്നയുടെ ഔഷധഗുണങ്ങൾ അറിയാതെ പോകരുത്
വിഷു വരുന്നു എന്നുകരുതി എനിക്കു പൂക്കാന്‍ മനസ്സില്ല, വേണമെങ്കില്‍ ഞാന്‍ പൂക്കുമ്പോള്‍ വിഷു വരട്ടെ. അതല്ലേ ഹീറോയിസം – എന്നു ഡയലോഗ് അടിച്ച് നാട്ടിലെല്ലാം കണിക്കൊന്ന പൂത്തു നിൽക്കാൻ തുടങ്ങിയിട്ടു മാസങ്ങളായി.ശരിക്കും പറഞ്ഞാൽ ജനുവരി അവസാനത്തോടെ തന്നെ. കണിക്കൊന്ന പൂക്കുമ്പോൾ വിഷു വരികയാണോ അതോ വിഷു വരുമ്പോൾ കണിക്കൊന്ന പൂക്കുകയാണോ എന്ന ചോദ്യത്തിനു വിഷുവോളം തന്നെ പഴക്കമുണ്ടാവും.തലതിരിഞ്ഞ ചോദ്യം ചോദിക്കുന്നവർ എല്ലാക്കാലത്തും ഉണ്ടല്ലോ. കടുത്ത വേനലിനു തൊട്ടുമുൻപു പൂക്കും.മഴക്കാലമാവുമ്പോൾ കായ്കൾ വിത്തു വിതരണത്തിനു പാകമാവും. ഇതായിരുന്നു കണിക്കൊന്നയുടെ ശീലം. എന്നാൽ ഈ ശീലം തുടർന്നു വന്നപ്പോൾ നാട്ടിൽ കൂടിക്കൊണ്ടിരിക്കുന്ന ചൂടിനെ മാനിക്കുന്നില്ല എന്നായി പരാതി. എന്നാൽ പിന്നെ ചൂടുകൂടുമ്പോഴൊക്കെ പൂത്തേക്കാം എന്നു കരുതി. മണ്ണിലെ ജലാംശം പരിധിവിട്ടു കുറയുമ്പോഴൊക്കെ കൊന്ന പൂക്കുന്ന സ്ഥിതിയാണിന്ന്. ചെടികൾ പൂക്കുന്നതിൽ നിർണായ പങ്കുള്ള ഹോർമോൺ ആണ് ഫ്ലോറിജൻ. ചൂടു കൂടുമ്പോൾ ഫ്ലോറിജന്റെ ഉൽപാദനം കൂടും. പിന്നെ കൊന്ന പൂക്കലോടു പൂക്കൽ… അതായത് ഇപ്പോൾ വർഷത്തിൽ…
Read More » -
Kerala
ഇന്ന് രാത്രി ഒരു മണിക്കൂർ വൈദ്യുതി ഉപയോഗിക്കരുത്, രാത്രി 8.30 മുതൽ 9.30വരെ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഓഫ് ചെയ്യണമെന്ന് മന്ത്രി
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം രൂക്ഷമായതിനാൽ ഇന്ന് (ശനി) രാത്രി 8.30 മുതൽ 9.30വരെ ഭൗമ മണിക്കൂറായി ആചരിക്കണമെന്നും അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുത വിളക്കുകളും ഉപകരണങ്ങളും ഈ ഒരു മണിക്കൂർ സമയം ഓഫ് ചെയ്യണമെന്നും വൈദ്യുതിമന്ത്രി കൃഷ്ണൻ കുട്ടി. ആഗോളതാപനത്തിൽ നിന്നും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്നും ഭൂമിയെ രക്ഷിക്കാനുള്ള ആഗോള സംരംഭത്തിൽ പങ്കാളികളാകാനും മന്ത്രി നിർദേശിച്ചു. ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ആരംഭിച്ച ഈ സംരംഭത്തിൽ 190ൽപ്പരം ലോകരാഷ്ട്രങ്ങൾ സാധാരണയായി എല്ലാ വർഷവും മാർച്ച് മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂർ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകൾ അണച്ച് പങ്കുചേരുന്നു. എന്നാൽ, ഇത്തവണ മാർച്ച് 23 ന് ഭൗമ മണിക്കൂർ ആചരിക്കാനാണ് ആഹ്വാനം. വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ഈ കാലഘട്ടത്തിൽ ഭൗമ മണിക്കൂർ ആചരണത്തിന് വലിയ പ്രസക്തിയുണ്ടെന്നും മന്ത്രി പറഞ്ഞു. ചൂട് രൂക്ഷമായതിനാൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിലാണ്. മഴ വിട്ടുനിൽക്കുന്നതിനാൽ എല്ലാ…
Read More » -
Food
ഇന്ന് കൊഴുക്കട്ട ശനി അഥവാ ലാസറിന്റെ ശനി
നസ്രാണികള്‍ വലിയനോമ്പിന്റെ നാല്പത്തൊന്നാം ദിവസം ഉണ്ടാക്കുന്ന ഒരു പലഹാരമാണ് കൊഴുക്കട്ട. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസ്സം കര്‍ത്താവ് നോമ്പ് നോറ്റതിന്റെയും പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്ടാനുഭാവത്തെയും ഓര്‍ത്ത് നസ്രാണികള്‍ നോമ്പ് നോല്‍ക്കുന്നു. കര്‍ത്താവ് നാല്പതു ദിവസം നോമ്പ് നോറ്റു വീടിയത് പോലെ പുരാതന നസ്രാണികൾ നാല്പതു ദിവസം നോമ്പ് നോറ്റു വീടുന്നു. എന്നാല്‍ പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ കഷ്ടാനുഭാവത്തെയും ഓര്‍ത്ത് നോമ്പ് അനുഷ്ടിക്കുന്നത് കൊണ്ട് അത് വരെ അനുഷ്ടിച്ചു വന്ന നോമ്പിന്റെ തീഷ്ണത ഒട്ടും കുറക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്. കൊഴുക്കട്ടക്കുള്ളില്‍ തേങ്ങക്കൊപ്പം തെങ്ങിന്‍ ശര്‍ക്കരയോ പണം ശര്‍ക്കരയോ ചേര്‍ക്കുന്നു. കൊഴു എന്നാല്‍ മഴു എന്നര്‍ത്ഥം . കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നത് പോലെ പാതാള വാതുല്‍ക്കല്‍ അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു എന്ന 140ാം സങ്കീര്‍ത്തനത്തിലെ വാചകം. നോമ്പിനെ മുറിക്കാന്‍ ഉപയോഗിക്കുന്നത് എന്നർത്ഥത്തിലാണ് കൊഴുക്കട്ട എന്ന് ഈപലഹാരത്തിനു പേരുണ്ടായത്. ലാസറിനെ ഉയിർപ്പിച്ച കർത്താവിനെ സ്വീകരിക്കുവാൻ ലാസറിന്റെ…
Read More » -
LIFE
വിവാഹിതനായ നിര്‍മാതാവുമായി വിവാഹം ഉടന്‍! നടി അഞ്ജലിയുടെ വിവാഹം ഉടന്‍?
മലയാളികള്‍ക്കും സുപരിചിതയായ തമിഴ് നടിയാണ് അഞ്ജലി. ‘അങ്ങാടി തെരു’ എന്ന ചിത്രത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് വളരുന്നത്. തമിഴില്‍ ശ്രദ്ധിക്കപ്പെട്ടതിന് ശേഷമാണ് തെലുങ്കിലും വിജയ ചിത്രങ്ങളില്‍ നടി അഭിനയിച്ച് പ്രശസ്തിയിലേക്ക് വളര്‍ന്നത്. പയ്യന്‍സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും ചുവടുറപ്പിച്ചു. ഏറ്റവുമൊടുവില്‍ ജോജു ജോര്‍ജിനൊപ്പം ഇരട്ട എന്ന സിനിമയിലാണ് അഞ്ജലി അഭിനയിച്ചത്. ഈ സിനിമയിലെ നടിയുടെ കഥാപാത്രത്തിന് ഏറെ ജനപ്രീതി ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അഞ്ജലിയുടെ വിവാഹവാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. തെലുങ്ക് നിര്‍മ്മാതാവുമായി നടി അഞ്ജലി ഉടന്‍ വിവാഹിതയാകുന്നു എന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിക്കുകയാണ്. സിനിമയ്ക്ക് പുറമേ നിലവില്‍ വെബ് സീരീസുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് നടി അഞ്ജലി. ഇതിനിടയിലാണ് നടി വിവാഹിതയാവാനും കുടുംബജീവിതത്തിലേക്ക് പ്രവേശിക്കാനും ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഏറ്റവും പുതിയതായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ചില റിപ്പോര്‍ട്ടുകള്‍ മുന്‍നിര്‍ത്തി പല മാധ്യമങ്ങളും നടിയുടെ കല്യാണ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള വാര്‍ത്ത പുറത്ത് വിട്ടിരുന്നു. ഈ സാഹചര്യത്തില്‍ ആന്ധ്രയിലെ പ്രമുഖ നിര്‍മ്മാതാവിനെയാണ് അഞ്ജലി…
Read More »

