KeralaNEWS

തെലങ്കാനയിൽ വ്യവസായം തുടങ്ങാൻ കിറ്റക്‌സ് ഉടമ സാബു ജേക്കബ് നൽകിയത് 25 കോടി രൂപ!!

കൊച്ചി: ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടതോടെ കിറ്റക്‌സ് ഉടമ സാബു ജേക്കബിന്റെ കള്ളക്കളി പുറത്തായി.

വ്യവസായം തുടങ്ങുന്നതിനായി ബി ആര്‍ എസിന് ഇരുപത്തിയഞ്ച് കോടി രൂപ സാബു നല്‍കിയെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്.കേരളത്തില്‍ വ്യവസായം നടത്തണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണം നല്‍കണം എന്നാരോപിച്ചായിരുന്നു തെലങ്കാനയിലേക്ക് ചുവട് മാറ്റുന്നതായി സാബു പ്രഖ്യാപിച്ചത്.

തൊഴില്‍ചട്ട ലംഘനങ്ങളുടെ പേരില്‍ കേരളത്തില്‍ നിയമനടപടികള്‍ നേരിട്ട ഘട്ടത്തിലാണ് 2021 ല്‍ തെലങ്കാനയിലേക്ക് ചുവടുമാറ്റുന്നതായി സാബു പ്രഖ്യാപിച്ചത്. 2023 ല്‍ വാറങ്കലില്‍ ആദ്യ യൂണിറ്റിന് ധാരണയായി. ഇതിന് പിന്നാലെയാണ് ആദ്യ ഗഡുവായി 15 കോടി രൂപ ഇലക്ടറല്‍ ബോണ്ട് രൂപത്തില്‍ ബിആര്‍എസിന് കൈമാറിയത്. ഒ സി സീരിയല്‍ നമ്ബറിലുള്ള ഒരു കോടി രൂപ യുടെ 15 ബോണ്ടുകള്‍ 2023 ജൂലൈ അഞ്ചിന് കിറ്റെക്സ് സാബു വാങ്ങി.ജൂലൈ 17 ന് 15 കോടി രൂപ ബി ആര്‍ എസ് പണമാക്കി മാറ്റി.

Signature-ad

രണ്ടാം ഗഡുവായി 10 കോടി രൂപ കൂടി നല്‍കി. 2023 ഒക്ടോബര്‍ 12 നാണ് ഒരു കോടിയുടെ 10 ബോണ്ടുകള്‍ കിറ്റെക്സ് സാബു രണ്ടാം ഗഡുവായി വാങ്ങിയത്. ഒ സി സീരിയലിലുള്ള ഈ ബോണ്ടുകള്‍ ഒക്ടോബര്‍ 16 ന് കിറ്റെക്സ് ഗ്രൂപ്പിന്റേതായി ബിആര്‍എസ് അക്കൗണ്ടിലെത്തി. ഇതിന് രണ്ടാഴ്ച മുന്‍പ് സെപ്തം 28 ന് രംഗറെഡ്ഡി ജില്ലയിലെ സീതാരമ്ബൂരില്‍ രണ്ടാമത്തെ യൂണിറ്റിന് തറക്കല്ലിട്ടിരുന്നു. രണ്ട് യൂണിറ്റുകളും ആരംഭിക്കുന്നതിനോട് അനുബന്ധിച്ചാണ് തെലങ്കാനയിലെ ഭരണകക്ഷിക്ക് 25 കോടി നല്‍കേണ്ടി വന്നത് എന്ന് വ്യക്തം

Back to top button
error: