FeatureLIFE

വീട് പ്രിയപ്പെട്ടതാകുന്നത് വലിപ്പവും ആർഭാടവും കൊണ്ടല്ല; വീട് പണിയുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പോക്കറ്റ് കാലിയാകില്ല

വീട് പ്രിയപ്പെട്ടതാകുന്നത് വലിപ്പവും ആർഭാടവും കൊണ്ടല്ല, പ്ലാൻ കൃത്യമായതിന്റെയും ചെലവ് ചുരുക്കാൻ ഇടയായതിന്റെയുമൊക്കെ സന്തോഷം കൊണ്ടു കൂടിയാണ്…

സ്വരുക്കൂട്ടി വച്ചതൊക്കെ എടുത്തു ചെലവാക്കി വീടുപണി മുന്നേറുമ്ബോഴാകും ചെലവിന്റെ കാര്യത്തില്‍ ശ്വാസം മുട്ടല്‍ തുടങ്ങുക.പണിയൊക്കെ തീർത്ത് സ്വസ്ഥമായി വീട്ടില്‍ ഒന്നുറങ്ങാമെന്നു വച്ചാലോ? ലോണിനെക്കുറിച്ച്‌ ഓർത്ത് സമാധാനം കിട്ടില്ല.

Signature-ad

വീടു നിർമാണത്തിനുള്ള ആദ്യപടി ബജറ്റാണ്. ബജറ്റ് പ്ലാൻ ചെയ്യുമ്ബോള്‍ സാമ്ബത്തിക സമ്മർദം അധികം ബാധിക്കാതിരിക്കാൻ റിവേഴ്സ് കാല്‍ക്കുലേഷൻ നടത്താം. ആദ്യം വീടുപണിക്കായി ഉദ്ദേശിക്കുന്ന തുക തീരുമാനിക്കുക. ഇപ്പോഴത്തെ മാർക്കറ്റ് അനുസരിച്ച്‌ 1600- 2000 രൂപയാണ് സ്ക്വയർ ഫീറ്റിനു ചെലവാകുന്ന നിരക്ക്. ഈ ഫിഗറിനിടയിലുള്ള ഒരു തുക തീരുമാനിക്കുക. ഇനി ആകെ തുകയെ സ്ക്വയർ ഫീറ്റ് നിരക്കു കൊണ്ട് ഹരിക്കുക. ഇതാണ് നിങ്ങളുടെ വീടിന്റെ സ്ക്വയർ ഫീറ്റ്. ഈ അളവില്‍ വീടു പണിയുന്നതാണ് പോക്കറ്റ് കാലിയാകാതിരിക്കാൻ നല്ലത്.

മറ്റൊന്നാണ് കാലാവധി.മുൻകൂട്ടി തീരുമാനിച്ച്‌ ആ സമയത്തിനുള്ളില്‍ പണി തീർക്കണം.ബജറ്റിന് വീടുപണി കാലാവധിയുമായി ബന്ധമുണ്ട്. ചുറ്റുമതില്‍, കിണർ, ഔട്ട്ഹൗസ്, ലാൻഡ് സ്കേപ്പിങ് എന്നിവയ്ക്കുള്ള ചെലവുകള്‍ കൃത്യമായി ബജറ്റില്‍ കണക്കാക്കണം. ഡിസൈനറുടെയും ആർക്കിടെക്റ്റിന്റെയും ഫീസും ഇതില്‍ ഉള്‍പ്പെടുത്തണം.

വീടുപണി കോണ്‍ട്രാക്ടർമാരെയാകും മിക്ക വരും ഏല്‍പ്പിക്കുക. നിങ്ങളാഗ്രഹിക്കുന്ന വീടിന്റെ ശൈലിയിലുള്ള വീടുകള്‍ ചെയ്തിട്ടുള്ള, ബജറ്റില്‍ ഒതുങ്ങുന്ന വീടുകള്‍ പണിതിട്ടുള്ള കോണ്‍ട്രാക്ടറെ തിരഞ്ഞെടുത്ത് പണി ഏല്‍പിക്കാം.അവർ ഇതിനു മുൻപ് ചെയ്ത ഒന്നിലധികം വീടുകള്‍ പോയി കാണുകയും വേണം.

കോണ്‍ട്രാക്‌ട് ഏല്‍പ്പിക്കുമ്ബോള്‍ അറിയേണ്ട ചില കാര്യങ്ങളുണ്ട്. പണിദിവസങ്ങളിലെ തച്ചു കണക്കാക്കി ദിവസക്കൂലി നല്‍കുന്ന തരത്തില്‍, സ്ക്വയർഫീറ്റ് അടിസ്ഥാനപ്പെടുത്തി, വാനംവെട്ട്, കല്ലുകെട്ട്, തേപ്പ് എന്നിങ്ങനെ ഘട്ടം ഘട്ടമായുള്ള വർക്ക് അനുസരിച്ചൊക്കെ പലതരത്തില്‍ കോണ്‍ട്രാക്‌ട് നല്‍കാം.കൂടാതെ ലേബർ ചാർജും മെറ്റീരിയല്‍സുമടക്കമുള്ള കോണ്‍ട്രാക്ടുമുണ്ട്.

വീടിന്റെ പ്ലാൻ നല്‍കി കോണ്‍ട്രാക്ടറുടെ കയ്യില്‍ നിന്നു ക്വട്ടേഷൻ വാങ്ങുമ്ബോള്‍ സ്ക്വയർഫീറ്റ് അടിസ്ഥാനത്തില്‍ നല്‍കാതിരിക്കുകയാണ് നല്ലത്. സിവില്‍ വർക്ക് (ഫൗണ്ടേഷൻ, ബ്രിക് വർക്, മെയ്ൻ റൂഫ്) പണിയുന്നതിന് ഇത്ര രൂപ, ഇലക്‌ട്രിക് വർക്കിന് ഇത്ര തുക, ടൈല്‍ വർക്കിന് ഇത്ര എന്നിങ്ങനെ ഇനം തിരിച്ചു കോണ്‍ട്രാക്‌ട് നല്‍കണമെന്ന് ആവശ്യപ്പെടുക.

ഇനം തിരിച്ചുള്ള കാല്‍ക്കുലേഷനില്‍ ഈ വിവരങ്ങള്‍ നിർബന്ധമായും ഉണ്ടാകണം. ഓരോ ഘട്ടത്തിലും ഉപയോഗിക്കുന്ന നിർമാണ വ സ്തു, അവയുടെ ബ്രാൻഡും കോഡ് നമ്ബറുകളും ക്വട്ടേഷ നില്‍ എഴുതി ചേർക്കാൻ ആവശ്യപ്പെടണം. മാർക്കറ്റില്‍ ഒ രേ നിർമാണ വസ്തു പല വിലയില്‍ ലഭിക്കും. അതിനാല്‍ തന്നെ അവയേതാണെന്നും എങ്ങനെയാണെന്നും കൃത്യമാ യി അറിയാൻ ഈ സ്പെസിഫിക്കേഷൻ സഹായിക്കും. നിർദിഷ്ട ബ്രാൻഡിന്റെ വിട്രിഫൈഡ് ടൈല്‍ 80 രൂപയ്ക്കും 200 രൂപയ്ക്കും ഇടയില്‍ വരുന്ന 80/ 80 സെന്റീമീറ്റർ അളവില്‍ കസ്റ്റമർക്ക് ഇഷ്ടപ്പെട്ട നിറത്തില്‍ ടൈല്‍ വർക്ക് ചെയ്തു തരാം എന്നെഴുതിയാല്‍ ആ കോണ്‍ട്രാക്‌ട് സ്പെസിഫിക് ആണ്.

കോണ്‍ട്രാക്‌ട് രണ്ടുപേരെ ഏല്‍പിക്കുന്നത് വീ ടു നിർമാണത്തിന്റെ വേഗവും പെർഫക്ഷനും കൂട്ടും. സിവില്‍ വർക്കും (വീടിന്റെ മെയ്ൻ സ്ട്രക്ച്ചർ) ഇന്റീരിയറും രണ്ടു പ്രഗദ്‌ഭരെ ഏല്‍പിക്കാം. രണ്ടു വിഭാഗത്തിലും മിടുക്കരായവരെ അവരുടെ വർക്കുകള്‍ കണ്ടു മനസ്സിലാക്കി തിരഞ്ഞെടുക്കുക.

വീടു പണിയാൻ വളരെ അടുത്ത് ലഭിക്കുന്ന നിർമാണ വസ്തുക്കള്‍ തിരഞ്ഞെടുക്കാം. കൂടുതല്‍ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിക്കുമ്ബോള്‍ വിലയില്‍ കുറവുണ്ടാകുമെന്നു മാത്രമല്ല, ട്രാൻസ്പോർട്ടേഷൻ ചാർജും ലാഭിക്കാം. നിർമാണ ചെലവു കു റയ്ക്കാൻ ഇതു തന്നെയാണ് ഏറ്റവും നല്ല വഴി.

പ്ലാനിങ്ങിനാണ് വീടുപണിയില്‍ ഏറ്റവും പ്രാധാന്യം. ഈ ഘട്ടം വിജയിച്ചാല്‍ വീട് ഒരു ബാധ്യതയാകില്ല.അങ്ങനെ ചെയ്താല്‍ തയാറാക്കിയ ബജറ്റില്‍, മനസ്സില്‍ നിശ്ചയിച്ച സമയത്തിനുള്ളില്‍ വീടുപണി തീരും, ഉറപ്പ്.

ഓർക്കുക: ചെറിയ വീടാണ് എപ്പോഴും നല്ലത്.ചെലവ് കുറയുക മാത്രമല്ല, വൃത്തിയായി സൂക്ഷിക്കാനും മെയിന്റനൻസ് പോലുള്ളവയും എളുപ്പമാകും.

Back to top button
error: