ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നീതിഷ് വെളിപ്പെടുത്തുന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്ത സംഭവങ്ങള്‍.
ഒപ്പമുള്ള സുഹൃത്ത് വിഷ്ണുവിന്റെ അമ്മയെ ബലാത്സംഗം ചെയ്ത വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
2016 നു ശേഷം പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് ഇയാള്‍ പറയുന്നത്. ഗന്ധര്‍വന്‍ ചെയ്യുന്നതാണെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനം.
കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ നിതീഷിനെയും വിഷ്ണുവിനെയും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ബലാത്സംഗത്തിന്റെ ചുരുള്‍ അഴിഞ്ഞത്. 2016 നു ശേഷം സുഹൃത്തിന്റെ അമ്മയെ പലതവണ ബലാത്സംഗം ചെയ്തതായി നിതീഷ് പോലീസിനോട് സമ്മതിച്ചു. സത്രീയുടെ പരാതിയിലാണ് നിതീഷിനെതിരെ കേസെടുത്തത്.
പൂജയുടെ ഭാഗമായി ഗന്ധര്‍വനെത്തുന്നതാണെന്ന് തെറ്റിദ്ധരിപ്പിച്ചാണിത് ചെയ്തത്. ഇതോടൊപ്പം കെട്ടിട നിര്‍മ്മാണ സ്ഥലത്തു നിന്നും കമ്ബിയും സിമന്റും മോഷ്ടിച്ചതിന് ഇരുവര്‍ക്കുമെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു.