KeralaNEWS

നാളെ ഓശാന ഞായർ

നാളെ ഓശാന ഞായർ.
ഈസ്റ്ററിനു മുന്പുള്ള ഞായറാഴ്ചയാണ് ക്രിസ്തീയ വിശ്വാസികൾ ഓശാന ഞായർ ( Palm Sunday ) അഥവാ കുരുത്തോലപ്പെരുന്നാൾ ആചരിക്കുന്നത്.

കുരിശിലേറ്റപ്പെടുന്നതിനു മുൻപ് ജറുസലേമിലേക്ക് കഴുതപ്പുറത്തേറി വന്ന യേശുവിനെ ഒലിവ് മരച്ചില്ലകളും ഈന്തപ്പനയോലകളു. വഴിയിൽ വിരിച്ച് ‘ ഓശാന ഓശാന ദാവീദിൻ പുത്രന് ഓശാന ‘ എന്നു പാടി ജനക്കൂട്ടം വരവേറ്റതിന്റെ ഓർമ്മപുതുക്കലായിട്ടാണ് ഇത് ആചരിക്കുന്നത്.

ഓശാന ആചരണത്തോടെ ക്രൈസ്തവ ദേവാലയങ്ങളില്‍ വിശുദ്ധവാര തിരുക്കർമങ്ങള്‍ക്കു തുടക്കമാകും. ദേവാലയങ്ങളില്‍ നടക്കുന്ന ഓശാന ഞായർ ശുശ്രൂഷകളില്‍ വിവിധ മതമേലധ്യക്ഷന്മാർ കാർമികത്വം വഹിക്കും.

Back to top button
error: