Month: March 2024
-
NEWS
കോഴിക്കോട് സർവീസുകൾ കണ്ണൂരിലേക്ക് മാറ്റി എയർ ഇന്ത്യ; പ്രതിഷേധം
കോഴിക്കോട് വിമാനത്താവളത്തില്‍നിന്നുള്ള സർവീസുകള്‍ വെട്ടിക്കുറച്ച് എയർ ഇന്ത്യ.വെട്ടിക്കുറച്ച സർവീസുകൾ കണ്ണൂരിലേക്കാണ് മാറ്റിയിരിക്കുന്നത്. ഷാർജ, റാസല്‍ഖൈമ, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് കുറച്ചത്.ഇതുവഴി ആഴ്ചയില്‍ 2000 സീറ്റുകളുടെ കുറവാണ് കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ഉണ്ടായിരിക്കുന്നത്. കോഴിക്കോടുനിന്ന് ഷാർജയിലേക്ക് ആഴ്ചയില്‍ 10 സർവീസുകള്‍ ഉള്ളത് ഒൻപതാക്കി. ഒരു സർവീസ് കണ്ണൂർ വിമാനത്താവളത്തിലേക്കാണു മാറ്റിയത്. റാസല്‍ഖൈമയിലേക്ക് ആഴ്ചയില്‍ ആറുസർവീസുകള്‍ ഉണ്ടായിരുന്നത് അഞ്ചാക്കി ചുരുക്കി. ഇതും കണ്ണൂരിലേക്കാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ദമാമിലേക്ക് കോഴിക്കോടു നിന്നുണ്ടായിരുന്ന സർവീസുകളില്‍ മൂന്നെണ്ണം കണ്ണൂരിലേക്കു മാറ്റി.പുതുക്കിയ ഷെഡ്യൂൾ ഏപ്രിലില്‍ നിലവില്‍ വരും. അതേസമയം ബഹ്‌റൈൻ-കൊച്ചി നേരിട്ടുള്ള ഫ്ലൈറ്റ് സർവിസുമായി ഇൻഡിഗോ രംഗത്തെത്തി. ജൂണ്‍ ഒന്നു മുതല്‍ സർവിസ് ആരംഭിക്കും. മനാമയില്‍ നിന്നും രാത്രി 11.45ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.55ന് കൊച്ചിയില്‍ എത്തും.കൊച്ചിയില്‍നിന്ന് രാത്രി 8.35ന് പുറപ്പെട്ട് രാത്രി 10.45ന് മനാമയില്‍ എത്തിച്ചേരും.
Read More » -
LIFE
അലൂമിനിയം പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കരുത്; കാരണങ്ങൾ ഇവയാണ്
പതിവായി അലൂമിനിയം പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നവരില്‍ അല്‍ഷിമേഴ്സ് രോഗം ( മറവിരോഗം ) ബാധിക്കാൻ സാധ്യത കൂടുതലാണ്.അല്‍ഷിമേഴ്സ് രോഗം മാത്രമല്ല, എല്ല് തേയ്മാനം, വൃക്ക രോഗം തുടങ്ങി പല അസുഖങ്ങള്‍ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കും അലൂമിനിയം കാരണമാകും. അലൂമിനിയം പാത്രം നല്ലരീതിയില്‍ ചൂടാകുമ്പോള്‍ അതില്‍ നിന്ന് മെറ്റല്‍ പദാര്‍ത്ഥങ്ങള്‍ നമ്മുടെ ഭക്ഷണത്തില്‍ കലരുന്നു. പ്രത്യേകിച്ച് വറുക്കുകയോ, അധികനേരം അടുപ്പത്തിട്ട് തയ്യാറാക്കുകയോ ചെയ്യുന്ന ഭക്ഷണസാധനങ്ങളില്‍. ഇത് പതിവായി കഴിക്കുന്നതാണ് ശരീരത്തിന് ദോഷമുണ്ടാക്കുന്നത്. അലുമിനിയം ഭാരം കുറഞ്ഞതും ശക്തവും നല്ല താപ ചാലകവുമാണ്. ഇവയിൽ ഭക്ഷണം വേഗത്തിൽ പാകമാകും. നാം പാചകം ചെയ്യുന്ന ഏതൊരു ലോഹ പാത്രത്തിന്റെയും ഗുണങ്ങൾ പാചകം ചെയ്യുന്ന വസ്തുവിൽ സ്വയം ആഗിരണം ചെയ്യപ്പെടും. അലൂമിനിയം ശരീരത്തിൽ അധികമായാൽ അത് ദോഷകരമാണ്. അലൂമിനിയം പാത്രങ്ങൾ പാചകം ചെയ്യുമ്പോൾ ഇരുമ്പ്, കാൽസ്യം തുടങ്ങിയ മൂലകങ്ങളെ ആഗിരണം ചെയ്യുന്നു. ശരീരത്തിൽ കിടക്കുന്ന അലൂമിനിയവും അതുതന്നെ ചെയ്യുന്നു. ഇത് എല്ലുകളെ ദുർബലമാക്കും ചിലപ്പോൾ അൽഷിമേഴ്സ് രോഗത്തിൽ അലുമിനിയം…
Read More » -
India
അരവിന്ദ് കെജ്‌രിവാളെ കുടുക്കിയത് പണ്ട് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവിനെ കുടുക്കിയതു പോലെയോ ?
ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളെ ബിജെപി കുടുക്കിയത് പണ്ട് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവിനെ കുടുക്കിയതു പോലെയോ ? സോഷ്യൽ മീഡിയയിൽ ചോദ്യം കനക്കുകയാണ്. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പ് കാലം. ബി.ജെ.പിയുടെ ഏറ്റവും വലിയ പ്രചരണായുധങ്ങളില്‍ ഒന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര പ്രതിയായ ഗുരുഗ്രാമിലെ ഭൂമി ഇടപാട് കേസ്. റിയല്‍ എസ്റ്റേറ്റ് ഭീമൻ ഡി.എല്‍.എഫായിരുന്നു കൂട്ടുപ്രതി. 2018 സെപ്റ്റംബറില്‍ ബി.ജെ.പിക്ക് അധികാരം കിട്ടിയതിന് പിന്നാലെ ഡി.എല്‍.എഫിനും വാദ്രക്കുമെതിരെ ഹരിയാന പൊലീസ് അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തു. എന്നാല്‍, അഞ്ചുവർഷത്തിന് ശേഷം കേസില്‍ നിർണായക വഴിത്തിരിവുണ്ടായി. ഇടപാടുകളില്‍ നിയമലംഘനമൊന്നും കണ്ടെത്തിയിട്ടില്ലെന്ന് 2023 ഏപ്രിലില്‍ സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.ഇതിനകം നേടാവുന്നത് അവർ നേടുകയും ചെയ്തിരുന്നു. ഒന്ന് തിരഞ്ഞെടുപ്പ് വിജയമായിരുന്നെങ്കിൽ മറ്റൊന്ന് കോടികളായിരുന്നു.170 കോടി രൂപയാണ് 2019 ഒക്‌ടോബറിനും 2022 നവംബറിനും ഇടയില്‍ ഡി.എല്‍.എഫ് ഗ്രൂപ്പിൽ നിന്നും ബി.ജെ.പി ‘സംഭാവന’ സ്വീകരിച്ചത്! ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഇലക്ടറല്‍…
Read More » -
Kerala
ഡിണ്ടിഗല്‍-കുമളി റെയില്‍പ്പാത യാഥാര്‍ഥ്യമാകുമോ?
കുമളി: മധുര-ബോഡിനായ്ക്കന്നൂർ റെയില്‍പ്പാത യാഥാർഥ്യമായതോടെ ഡിണ്ടിഗല്‍-കുമളി പാതയെക്കുറിച്ചുള്ള ചർച്ചകള്‍ വീണ്ടും ഉയരുന്നു. ആസൂത്രണ കമ്മിഷന്റെ അംഗീകാരം ലഭിച്ചതോടെ 2009-ല്‍ ഡിണ്ടിഗല്‍-കുമളി റെയില്‍പ്പാത സജീവ ചർച്ചാവിഷയമായി ഉയർന്നുവന്നിരുന്നു. പദ്ധതി പ്രകാരം ഡിണ്ടിഗലില്‍നിന്ന് ചെമ്ബട്ടി, വത്തലഗുണ്ട്, പെരിയകുളം, തേനി, ബോഡിനായ്ക്കന്നൂർ, തേവാരം, കമ്ബം വഴി ലോവർ ക്യാമ്ബ് വരെയാണ് നൂറ് കിലോമീറ്ററിലധികം വരുന്ന നിർദിഷ്ട റെയില്‍പ്പാത. പദ്ധതിക്ക് ചെലവാകുന്ന അഞ്ഞൂറ് കോടിയിലധികം രൂപയുടെ പകുതി തമിഴ്നാടും പകുതി കേന്ദ്രവും അനുവദിക്കണമെന്നായിരുന്നു ആസൂത്രണ കമ്മിഷന്റെ നിർദേശം.എന്നാൽ കേരളവും പകുതി തുക ചിലവിടണമെന്ന തമിഴ്‌നാടിന്റെ പിടിവാശിയിൽ പദ്ധതി മുങ്ങിപ്പോയി. കേരളത്തിലെയും തമിഴ്നാട്ടിലെയും വിനോദ, തീർഥാടന, വ്യാപാരമേഖലകള്‍ക്ക് ഊർജം പകരുന്ന പദ്ധതിക്കായി ജനപ്രതിനിധികളുള്‍പ്പെടെ ആരും ശക്തമായ നിലപാടുകളുമായി അന്ന് രംഗത്തുവന്നില്ലെന്നതും ശ്രദ്ധേയമായ കാര്യമാണ്. മധുര-ബോഡിനായ്ക്കന്നൂർ റെയില്‍പ്പാത യാഥാർഥ്യമായതോടെയാണ് ഡിണ്ടിഗല്‍-കുമളി പാതയെക്കുറിച്ചുള്ള ചർച്ചകള്‍ വീണ്ടും ഉയർന്നുവന്നത്. ഈ രണ്ടുപാതയും തേനിയുമായി ബന്ധിപ്പിച്ചാല്‍ ഒരു റെയില്‍ സർക്യൂട്ടുണ്ടാകും. അതിനാലാണ് തേവാരം, കമ്ബം വഴി ലോവർ ക്യാമ്ബിലെത്തിക്കാമെന്നിരിക്കെ മുടങ്ങിയ പദ്ധതി വീണ്ടും നടപ്പാക്കാനുള്ള…
Read More » -
Kerala
മാവേലി എക്സ്പ്രസില്‍ നിന്ന് വീണ് യുവാവ് മരിച്ചു
കൊയിലാണ്ടി: മാവേലി എക്സ്പ്രസില്‍ നിന്ന് വീണ് യുവാവ് മരിച്ചു. കൊയിലാണ്ടിയിലാണ് സംഭവം. മലപ്പുറം സ്വദേശി റിൻഷാദ് ആണ് മരിച്ചത്.ട്രെയിനിന്റെ വാതിൽപ്പടിയിൽ നിന്നും യാത്ര ചെയ്യുന്നതിനിടെ പുറത്തേക്ക് വീഴുകയായിരുന്നു. റിൻഷാദിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിന് കൂടെ ഉണ്ടായിരുന്ന വിനില്‍ എന്നയാള്‍ക്കും പരിക്കേറ്റു. റിൻഷാദിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. വിനില്‍ ചികിത്സയിലാണ്.
Read More » -
Kerala
എൽഡിഎഫിന് അഞ്ച് സീറ്റ് ;തൃശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത്
തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തൃശൂർ. വാശിയേറിയ പോരാട്ടം നടക്കുന്ന തൃശൂരില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ബി ജെ പി. ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സുരേഷ് ഗോപിയാണ്. എല്‍ ഡി എഫിന്റെ സ്ഥാനാർത്ഥി വി എസ് സുനില്‍ കുമറും യു ഡി എഫ് സ്ഥാനാർത്ഥി കെ മുരളീധരനുമാണ്. എന്നാൽ വിവിധ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ നടത്തിയ ഓപ്പൺ സർവേയിൽ തൃശൂരിൽ എല്‍ ഡി എഫ് വിജയക്കുമെന്നാണ് പറയുന്നത് വി എസ് സുനില്‍ കുമാറിന് 42 ശതമാനം വോട്ട് ലഭിക്കുമെന്നും .മുരളീധരന് 34 ശതമാനം വോട്ട് ലഭിക്കുമെന്നും പറയുന്നു.സുരേഷ് ഗോപി മൂന്നാം സ്ഥാനത്ത് എത്തുമെന്നാണ് സർവേ പറയുന്നത്. ആത്തൂർ മണ്ഡലത്തില്‍ കെ രാധാകൃഷ്ണന് 43 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. രമ്യ ഹരിദാസിന് 42 ശതമാനം വോട്ടും ബി ജെ പിക്ക് 13 ശതമാനവുമാണ് പ്രവചിക്കുന്നത്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ യു ഡി എഫ് 14 സീറ്റുകളിലും എല്‍ ഡി എഫ് 5…
Read More » -
India
ജഗ്‌മോഹൻ റെഡ്ഡിയുടെ ചിത്രം പതിപ്പിച്ച 5,500 സാരികള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തു
അമരാവതി: ആന്ധ്രപ്രദേശില്‍ മുഖ്യമന്ത്രി ജഗ്‌മോഹൻ റെഡ്ഡിയുടെ ചിത്രം പതിപ്പിച്ച 5,500 സാരികള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പിടിച്ചെടുത്തു. പല്‍നാട് ജില്ലയിലെ ഇൻഡസ്ട്രിയല്‍ ഗോഡൗണില്‍ നിന്നാണ് 33.6 ലക്ഷം രൂപ വിലമതിക്കുന്ന സാരികള്‍ കണ്ടെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിംഗ് സ്‌ക്വാഡും പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. 114 പെട്ടികളിലാണ് സാരികള്‍ സൂക്ഷിച്ചിരുന്നത്. സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാനായി തയ്യാറാക്കിവെച്ചിരുന്ന ഓരോ സാരിയിലും ജഗൻ മോഹൻ റെഡ്ഡിയുടെ ചിത്രത്തിനോപ്പം വൈഎസ്‌ആർസിപിയുടെ ചിഹ്നവും പതിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വൈഎസ്‌ആർസിപി നേതാവ് ബവിരിസെട്ടി വെങ്കിട സുബ്രഹ്‌മണ്യമാണ് ഗോഡൗണ്‍ വാടകയ്‌ക്കെടുത്തത്. സുബ്രഹ്‌മണ്യം ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. നിയമസഭാ- ലോക്സഭാ തെരഞ്ഞെടുപ്പ് ഒന്നിച്ച് നടക്കുന്ന ആന്ധ്രയില്‍ മെയ് 13 നാണ് പോളിംഗ്. ഇതിന്റെ പശ്ചാത്തലത്തില്‍ കർശന നിരീക്ഷണമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്നത്.
Read More » -
Kerala
വയനാട്ടിൽ വീണ്ടും കടുവ ആക്രമണം; കൂട്ടില്‍ കെട്ടിയ പശുക്കിടാവിനെ കൊന്നു
വയനാട്: കൂട്ടില്‍ കെട്ടിയിരുന്ന ആറുമാസം പ്രായമായ പശുക്കിടാവിനെ കടുവ കൊന്നു തിന്നു. തൊഴുത്തിലുണ്ടായിരുന്ന കറവപ്പശുവിനെ കടുവ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. കബനിഗിരി ഗൃഹന്നൂർ പൂഴിപ്പുറത്ത് മാമച്ചന്‍റെ പശുക്കളെയാണു കടുവ ആക്രമിച്ചത്. പശുക്കിടാവിന്‍റെ അവശിഷ്ടം കൂട്ടില്‍നിന്ന് 50 മീറ്റർ അകലെ കണ്ടെത്തി. പുലർച്ചെ മൂന്നരയോടെയാണു സംഭവം. പശുക്കിടാവിന്‍റെ കരച്ചില്‍ കേട്ട് തൊഴുത്തില്‍ ലൈറ്റ് ഇട്ടെങ്കിലും കടുവ പശുക്കിടാവിനെയും വലിച്ചുകൊണ്ടു പോവുകയായിരുന്നു. തുടർന്ന് വീട്ടുകാർ വനപാലകരെ വിവരമറിയിച്ചു. കടുവയെ ഭയന്ന് വീട്ടുകാർ വീടിനു പുറത്തേക്കിറങ്ങിയിരുന്നില്ല. തുടർന്ന് നേരംപുലർന്നശേഷം നടത്തിയ പരിശോധനയിലാണു വീടിനുസമീപത്തെ കൂട്ടില്‍നിന്ന് 50 മീറ്റർ അകലെയായി പശുക്കിടാവിന്‍റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കടുവയുടെ ആക്രമണത്തില്‍ തൊഴുത്തില്‍ കെട്ടിയിരുന്ന ആറുവയസ് പ്രായമുള്ള ചെനയുള്ള പശുവിന്‍റെ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ശരീരത്തിന്‍റെ മറ്റു പലഭാഗങ്ങളിലും മുറിവുകളുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തിനിടയിൽ വനപാലകരെത്തി കടുവയെ നിരീക്ഷിക്കുന്നതിനായി കാമറകള്‍ സ്ഥാപിച്ചു. പ്രദേശത്ത് നിരീക്ഷണം ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
Read More » -
Kerala
കര്‍ണാടകയിലും കേരളത്തിലും കോണ്‍ഗ്രസിന് മുൻതൂക്കമെന്ന് പ്രീ- പോള്‍ സര്‍വെ
ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പില്‍ കർണാടകയില്‍ 2019ലേറ്റ പരാജയത്തില്‍നിന്ന് കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് പ്രവചിച്ച് ഈദിന പ്രീപോള്‍ സർവേ ഫലം. സംസ്ഥാനത്തെ 28 സീറ്റില്‍ 17 എണ്ണം കോണ്‍ഗ്രസ് നേടുമെന്ന് കന്നട ഓണ്‍ലൈൻ മാധ്യമമായ ‘ഈദിന’ പ്രവചിക്കുന്നു. 11 സീറ്റില്‍ എൻ.ഡി.എ സഖ്യത്തിനുമാണ് വിജയസാധ്യത കല്‍പിക്കുന്നത്. ഏഴു ലോക്സഭ മണ്ഡലങ്ങളില്‍ ഒപ്പത്തിനൊപ്പം പോരാട്ടം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വൻ വിജയം എക്സിറ്റ് പോളില്‍ കൃത്യമായി പ്രവചിച്ച മാധ്യമ പോർട്ടലാണ് ഈദിന ഡോട്ട് കോം. നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മൂന്നാഴ്ച മുമ്ബ് പുറത്തുവിട്ട പോള്‍ സർവേയില്‍, കോണ്‍ഗ്രസ്- 135, ബി.ജെ.പി- 66, ജെ.ഡി-എസ് – 19 എന്നിങ്ങനെയായിരുന്നു ഫലസൂചന. അപ്രകാരമായിരുന്നു ഫലവും. കേരളത്തിൽ ഇത്തവണ 15 സീറ്റ് യുഡിഎഫ് നേടുമെന്നാണ് പ്രവചനം.അതേസമയം മൂന്നാംവട്ടവും മോദി പ്രധാനമന്ത്രിയാവുമെന്ന് 45.19 ശതമാനം പേരും പ്രവചിച്ചപ്പോള്‍ അതില്‍ 33.06 ശതമാനം പേർക്കു മാത്രമാണ് മോദിയുടെ പ്രവർത്തനങ്ങള്‍ മികച്ചതാണെന്ന അഭിപ്രായമുള്ളത്.
Read More » -
Kerala
അമ്മായി അപ്പനു പണമുണ്ടെങ്കിൽ അടിച്ചു മാറ്റാൻ എളുപ്പം: ഭാര്യാപിതാവിൻ്റെ 108 കോടി തട്ടിയ ഹാഫിസ് മുഹമ്മദിന്റെ കാസർകോട്ടെ വീട്ടില്‍ ഇ.ഡി റെയ്‌ഡ്
പ്രവാസി വ്യവസായിയായ ഭാര്യാ പിതാവിൽ നിന്ന് 108 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതിയായ ഹാഫിസ് മുഹമ്മദിന്റെ കാസർകോട് വിദ്യാനഗറിലെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് (ഇ.ഡി) റെയ്‌ഡ് നടത്തി. പ്രതിയുമായി ബന്ധമുള്ള ഒമ്പത് കേന്ദ്രങ്ങളിലാണ് ഇ ഡി പരിശോധന നടത്തിയത്. പരിശോധനയിൽ 12.5 ലക്ഷം രൂപയും 1600 ഗ്രാം സ്വർണവും പിടിച്ചെടുത്തു. ഹാഫിസിൻ്റെ 4.4 കോടി രൂപയുടെ സ്ഥിരനിക്ഷേപം ഇ ഡി മരവിപ്പിച്ചിട്ടുണ്ട്. കർണാടകയിലെ എംഎൽഎയുടെ സ്റ്റിക്കർ പതിപ്പിച്ച കാറും ഹാഫിസിൻ്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തു. കൊച്ചിയിലെയും ഗോവയിലെയും ഇ ഡി ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. ദുബൈയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം നടത്തുന്ന ആലുവ സ്വദേശി അബ്ദുൽ ലാഹിറിൽ നിന്നാണ് കോടികൾ തട്ടിയെടുത്തത്. ഈ കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഹാഫിസ് മുഹമ്മദ്, ഇയാളുടെ പിതാവ് അഹ്‌മദ് ശാഫി, മാതാവ് ആയിശ, ഇയാൾക്ക് വ്യാജ സർട്ടിഫിക്കറ്റുകൾ നിർമിച്ചു നൽകിയ അക്ഷയ് തോമസ് വൈദ്യൻ എന്നിവരെ അറസ്റ്റ്…
Read More »