Month: March 2024
-
Sports
ഫിഫ ലോകകപ്പ്: റൗണ്ട് രണ്ടാംപാദ മത്സരത്തില്‍ ഇന്ത്യ നാളെ അഫ്ഗാനിസ്ഥാനെ നേരിടും
ന്യൂഡൽഹി: ഫിഫ ലോകകപ്പ് രണ്ടാം റൗണ്ട് രണ്ടാംപാദ മത്സരത്തില്‍ ഇന്ത്യ നാളെ അഫ്ഗാനിസ്ഥാനെ നേരിടും.ആസാമിലെ ഗോഹട്ടിയിലാണ് മത്സരം. ഗ്രൂപ്പ് എയില്‍ അഫ്ഗാനിസ്ഥാനെതിരേ സൗദി അറേബ്യയില്‍ വെള്ളിയാഴ്ച നടന്ന മത്സരം ഗോള്‍രഹിത സമനിലയായിരുന്നു. ഗ്രൂപ്പ് എയില്‍ ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമുള്ള ഇന്ത്യ ഖത്തറിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ്. ഇതുവരെ ഒരു ജയം പോലുമില്ലാത്ത അഫ്ഗാൻ നാലാമതാണ്. കുവൈത്താണ് മൂന്നാം സ്ഥാനത്ത്. ഇന്ത്യൻ നായകൻ സുനില്‍ ഛേത്രി ഇന്ത്യൻ കുപ്പായത്തിലിങ്ങുന്ന 150-ാമത്തെ മത്സരത്തിനാകും ഗോഹട്ടി സാക്ഷ്യം വഹിക്കുക.
Read More » -
Kerala
വേനൽമഴയെ നഷ്ടപ്പെടുത്തരുത്; ജലസംരക്ഷണത്തിന് ചെയ്യേണ്ടത് ഇത്രമാത്രം
ഓരോ വേനൽക്കാലവും കുടിവെള്ളത്തിന്റെ വില എന്തെന്ന് നമ്മെ പഠിപ്പിക്കുന്നു.ഇനിയുള്ള ഓരോ വേനൽക്കാലത്തും കുടിവെള്ളക്ഷാമം കൂടുതൽ കൂടുതൽ രൂക്ഷമാകാനുമാണ് സാധ്യത.അതിനാൽ വളരെ വേഗത്തിൽ നമുക്ക് ഇതിനെ പ്രതിരോധിച്ചേ മതിയാവൂ. അതിന് ഇന്ന് നമ്മുടെ മുന്നിലുള്ള ഒരേയൊരു മാർഗ്ഗം ലഭിക്കുന്ന മഴവെള്ളത്തെ സംഭരിച്ചു സൂക്ഷിക്കുക എന്നതു മാത്രമാണ്. നദികളും തടാകങ്ങളും കുളങ്ങളും തോടുകളും കാവുകളും നെൽപ്പാടങ്ങൾ ഉൾപ്പെടെയുള്ള തണ്ണീർത്തടങ്ങളാലുമൊക്കെ ഒരു കാലത്ത് കേരളം ജലസമ്പന്നതയിൽ ഒന്നാമതായിരുന്നു.മലകളിടിച്ചും മണ്ണുവാരിയും വയലുകൾ നികത്തിയും മരങ്ങൾ വെട്ടിമാറ്റിയും നാം തന്നെ അതിന്റെ കടയ്ക്കൽ കത്തിവച്ചു.നാഡി- ഞരമ്പുകൾപ്പോലെ അങ്ങോളമിങ്ങോളം കിടന്നിരുന്ന നെൽപ്പാടങ്ങളാണ് കേരളത്തിലെ ഭൂഗർഭജലം ഒരളവിൽ കൂടുതൽ താഴാതെ കാത്തുസൂക്ഷിച്ചു കൊണ്ടിരുന്നത്.ഇന്നു പാടങ്ങളില്ല,കാടില്ല,അതിനാൽതന്നെ മഴയുമില്ല;നദികളിൽ പലതും രേഖകളിൽ മാത്രവും! ജൂൺ ഒന്നുമുതൽ മേയ് മുപ്പത്തിയൊന്നുവരെയാണ് കേരളത്തിൽ ജലവർഷമായി കണക്കാക്കുന്നത്.അതിൽതന്നെ എഴുപതു ശതമാനം മഴയും ലഭിക്കേണ്ടത് ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലത്താണ്.പക്ഷെ മഴ കേരളത്തിൽ ഈ പതിവ് തെറ്റിക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി .പലപ്പോഴും ആവശ്യമായ മഴ ഈ കാലയളവിൽ…
Read More » -
Health
സ്വന്തം കാലിൽ നിൽക്കണമെങ്കിൽ ഉപ്പൂറ്റി വേദന നിസ്സാരമായി കാണരുത്
കുതികാലിന്റെ പിൻഭാഗത്ത് സൂചികുത്തുന്നതുപോലെ വേദന അനുഭവപ്പെടുന്ന അവസ്ഥയാണ് കാൽകേനിയൽ സ്പർ. കുതികാൽ അസ്ഥിയുടെ സാങ്കേതിക നാമം കാൽക്കനിയസ് എന്നാണ്, ഇത് കാൽ അസ്ഥികളിൽ ഒന്നാണ്. സ്പർ എന്നാൽ അസ്ഥി പ്രൊജക്ഷൻ എന്നാണ് അർത്ഥമാക്കുന്നത്. (സ്പർ എന്നതിന് വ്യത്യസ്ത അർത്ഥങ്ങളുണ്ട്.) കുതികാൽ അസ്ഥിയുടെ അസ്ഥി പ്രൊജക്ഷൻ (കാൽക്കനിയൽ സ്പർ) ഉണ്ടാകുമ്പോൾ, രോഗിക്ക് കാൽ നിലത്തുറപ്പിക്കുന്നതുൾപ്പടെ ചലനങ്ങളുമായി ബുദ്ധിമുട്ട് നേരിടേണ്ടിവരും.അസ്ഥിയും മറ്റ് മൃദുവായ ടിഷ്യൂകളുമായുള്ള സ്പർ ഘർഷണം മൂലമാണ് ലക്ഷണങ്ങൾ ഉണ്ടാകുന്നത്.പലർക്കും വേദന വളരെ കഠിനമായിരിക്കും.പ്രത്യേകിച്ച് രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ മിക്ക രോഗികൾക്കും വേദന കൂടുതലായി അനുഭവപ്പെടാം. എക്‌സ്-റേയിൽ(Calcaneum lat.view) കാൽക്കനിയൽ സ്പർ വളരെ വ്യക്തമായി കാണിക്കും. പ്ലാന്റാർ ഫാസിസ്റ്റിക് ഒരു അനുബന്ധ അവസ്ഥയാണ്.മരുന്നുകൾ കഴിച്ചാൽ രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നേക്കാം. ശരീര ഭാരത്തേക്കാള്‍ ഇരട്ടി ആഘാതം സഹിക്കാന്‍ തക്ക കരുത്തുള്ള ഭാഗമാണ് ഉപ്പൂറ്റി. കഠിനവും ബലമേറിയതുമായ ഈ ഭാഗവും തുടര്‍ച്ചയായ ക്ഷതം കൊണ്ട് രോഗാതുരമാകുന്നു. കാല്‍കേനിയം എന്ന അസ്ഥിയാണ്…
Read More » -
Kerala
വടകരയുടെ ആവേശം ഹിമാലയത്തോളം; കെകെ ശൈലജ ടീച്ചറിന്റെ ബാനർ ഹിമാലയത്തിലും
വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതോടെ ഏറെ ശ്രദ്ധേയമായിരിക്കുകയാണ് വടകര മണ്ഡലം. ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എമാര്‍ പരസ്പരം നേരിടുന്നു എന്നത് കേരള ചരിത്രത്തില്‍ തന്നെ ആദ്യമാണ്. അതുകൊണ്ട് തന്നെ ഇവിടെ ആര് ജയിച്ചാലും ഉപതിരഞ്ഞെടുപ്പ് ഉറപ്പ്. അത് മട്ടന്നൂരാണോ പാലക്കാടാണോ എന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാം. ശൈലജയ്ക്ക് ജനപ്രതിനിധി എന്നതിലപ്പുറം ഒരു ജനകീയ മുഖം കേരളത്തിലുണ്ട്. സ്വന്തം തട്ടകത്തിനപ്പുറമുള്ള സ്വീകാര്യതയും ടീച്ചറിന്റെ പ്രത്യേകതയാണ്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് കെ കെ ശൈലജ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് കയറിയത്. കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്ന നേതാവ്. ഇപ്പോഴിതാ അങ്ങ് ഹിമാലയത്തിലും തങ്ങളുടെ പ്രിയപ്പെട്ട ശൈലജ ടീച്ചറിനായി ബാനർ ഉയർത്തിയിരിക്കുകയാണ് ഒരുപറ്റം മലയാളികൾ.ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. സി.ആർ.പ്രഫുൽ കൃഷ്ണനാണ് വടകരയിലെ എൻഡിഎ സ്ഥാനാർത്ഥി.
Read More » -
India
ബിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ കെജ്‌രിവാളിന്റെ കോലം കത്തിച്ച് പ്രതിഷേധം
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കോലം കത്തിച്ച് ബിജെപി പ്രതിഷേധം.ഹോളിയോടനുബന്ധിച്ചിയിരുന്നു പ്രതിഷേധം. ഹോളിയുമായി ബന്ധപ്പെട്ട ഹോളിക ദഹനത്തെ അനുസ്മരിപ്പിച്ച് ഹോളിയുടെ തലേ ദിവസം തന്നെ കോലം അഗ്‌നിക്കിരയാക്കിയത് അഴിമതിയുടെ ഹോളിക ദഹനമാണ് സൂചിപ്പിക്കുന്നതെന്ന് ബിജെപി നേതൃത്വം ചൂണ്ടിക്കാട്ടി. തിന്മയുടെ മേല്‍ നന്മ വിജയം കൈക്കൊള്ളുന്ന ദിവസം എന്ന നിലയിലാണ് ഹോളി ആഘോഷിക്കപ്പെടുന്നത്. ഇന്ന് നാം അഴിമതിയുടെ ഹോളിക ദഹിപ്പിച്ചിരിക്കുന്നു. ഡല്‍ഹിയില്‍ അഴിമതിയുടെ മുഖമുണ്ടെങ്കില്‍ അത് അരവിന്ദ് കെജ്രിവാളിന്റേതാണ്. ഡല്‍ഹിയിലെ ഓരോ പൗരന്റെയും ആഗ്രഹം കെജ്രിവാളില്‍ നിന്നും സ്വതന്ത്രമാകുന്ന സംസ്ഥാനവും അഴിമതി രഹിതമായ സർക്കാരുമാണെന്ന് ബിജെപി നേതാവ് വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു. അരവിന്ദ് കെജ്രിവാള്‍ രാജ്യത്തെ കുറിച്ചോ ജനതയുടെ പുരോഗതിയെക്കുറിച്ചോ ചിന്തിച്ചിരുന്നില്ല. അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചത് സ്വന്തം നേട്ടങ്ങള്‍ക്ക് മാത്രമായിരുന്നു. ഇക്കാരണത്താല്‍ തന്നെയാണ് അദ്ദേഹവും അദ്ദേഹത്തിന്റെ കൂട്ടാളികളായ മന്ത്രിമാരും ജയിലിലായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെജ്രിവാള്‍ രാജിവയ്‌ക്കുന്നത് വരെയും പ്രതിഷേധം തുടരാനാണ് തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി
Read More » -
Food
സാലഡ് വെള്ളരി – ലോകത്തിലെ തന്നെ ഏറ്റവും ആരോഗ്യകരമായ ആഹാരം
സാലഡ് കുക്കുംബർ എന്ന സാലഡ് വെള്ളരി കാഴ്ചയ്ക്ക് അതിമനോഹരമാണ്.മുറ്റത്തെ അടുക്കളത്തോട്ടത്തിൽ സാലഡ് വെള്ളരി വളർത്തുന്നവരും പതിവായി വിപണിയിൽ നിന്ന് അത് വാങ്ങിക്കഴിക്കുന്നവരുമുണ്ട്.കാരണം വളരെയധികം പോഷക സമൃദ്ധമായ ഇതിൽ ഒരു പഴം കഴിക്കുന്നതിനേക്കാൾ കൂടുതൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്നതാണ് വാസ്തവം. ശരീരത്തിലെ ജലാംശം കൂട്ടാനും ശരീരഭാരം കുറയ്ക്കാനുമെല്ലാം പേരു കേട്ട ഈ സാലഡ് വെള്ളരിയെ ലോകത്തിലെ തന്നെ ഏറ്റവും ആരോഗ്യകരമായ ഒരു ആഹാരമായി കണക്കാക്കുന്നു. പച്ചക്കറികളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും സാലഡ് വെള്ളരി ഒരുപാടു സസ്യസംയുക്തങ്ങളും ആന്റിഒാക്സിഡന്റുകളും അടങ്ങിയ പോഷകഗുണമുള്ള ഒരു പഴമാണ്. ഇതിൽ ഊർജം അതായത് കാലറി വളരെ കുറവാണ്. അതേ സമയം ജലാംശം, നാരുകൾ തുടങ്ങിയവ കൂടുതലുമാണ്. സാലഡ് കക്കിരിക്കയുടെ 96 ശതമാനവും ജലമാണ്. അതുകൊണ്ടുതന്നെ ശരീരത്തിലെ ജലത്തിന്റെ അളവു കൂട്ടി ആവശ്യകത പൂർത്തീകരിക്കുന്നു. വൈറ്റമിനുകളും ധാതുലവണങ്ങളും ഇതിൽ ധാരാളമായുണ്ടുതാനും. സാലഡ് വെള്ളരിയുടെ മൂന്നിൽ ഒരു ഭാഗം കഴിച്ചാൽ തന്നെ മേൽപറഞ്ഞതിൽ കൂടുതൽ പോഷണം ലഭിക്കുന്നതാണ്. മൂന്നിലൊന്നു കഴിക്കുക എന്നതാണ് ഉത്തമമായ അളവും. എങ്കിലും അതിൽ…
Read More » -
India
വർഗീയത വിതച്ച് തെരഞ്ഞെടുപ്പിൽ വിളവെടുപ്പ് നടത്തുന്ന ബിജെപി
ഹിന്ദു വികാരം ആളിക്കത്തിച്ചും ന്യൂനപക്ഷങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾക്കുമെതിരെ ആക്രമണങ്ങൾ നടത്തിയും തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്തവരാണ് അന്നുമിന്നും ബിജെപി. ഇത്തവണത്തെ സ്ഥിതിയും വിഭിന്നമല്ല.പണിപൂർത്തിയാകുന്നതിനു മുൻപുള്ള അയോധ്യ രാമക്ഷേത്രത്തിന്റെ ധൃതിപിടിച്ചുള്ള ഉത്ഘാടനവും ഇലക്ഷന് തൊട്ടുമുൻപ് പൗരത്വ ഭേദഗതി ബിൽ എടുത്തിട്ടതുമെല്ലാം ഇതിന്റെ ഉദാഹരണങ്ങളാണ്. മോദിയുടെ പത്ത് വർഷക്കാലവും സംഘപരിവാർ എന്നറിയപ്പെടുന്ന ഹിന്ദു ദേശീയവാദ സംഘടനകളുടെ പിന്തുണയോടെ വർഗീയവും സ്വേച്ഛാധിപത്യപരവുമായ ഒരു ഭരണമാണ് ഇന്ത്യ സ്വീകരിച്ചത്. മതന്യൂനപക്ഷങ്ങൾക്കെതിരെ വർദ്ധിച്ചുവരുന്ന വർഗീയ അക്രമങ്ങൾ ഇന്ത്യയുടെ മതേതരത്വത്തെ ഭീഷണിപ്പെടുത്തുകയും ഇന്ത്യയെ കൂടുതൽ കളങ്കപ്പെടുത്തുകയും ചെയ്തു എന്നതിൽ തർക്കമില്ല. മോദിയുടെ നേതൃത്വത്തിൽ ബിജെപി അധികാരത്തിൽ വന്നതിനുശേഷം, ഇന്ത്യയിൽ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള വർഗീയ സംഘർഷം രൂക്ഷമാക്കിയിട്ടുണ്ട് . ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കുകയും 2019-ൽ പൗരത്വ ഭേദഗതി നിയമം (സിഎഎ) പാസാക്കുകയും ചെയ്തതോടെ മുസ്ലീം ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി കാണേണ്ട സ്ഥിതിയായി നിലവിലെ രാജ്യത്ത്. മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങൾ നശിപ്പിക്കുകയും അവിടെ കാവിക്കൊടി കെട്ടുകയും മാത്രമല്ല,ഭക്ഷണത്തിന്റെ കാര്യത്തിൽ പോലും ജനങ്ങളെ തല്ലിക്കൊല്ലുന്ന രീതിയിലേക്കും…
Read More » -
Kerala
രാമകൃഷ്‌ണനുനേരേയുണ്ടായ ജാത്യാധിക്ഷേപത്തിനു പിന്നില്‍ സംഘപരിവാര്‍ മനസ്: കെ മുരളീധരൻ
തൃശൂർ: ആര്‍.എല്‍.വി. രാമകൃഷ്‌ണനുനേരേയുണ്ടായ ജാത്യാധിക്ഷേപത്തിനു പിന്നില്‍ സംഘപരിവാര്‍ മനസ് കാണാനാകുമെന്നു തൃശൂരിലെ യു.ഡി.എഫ്.സ്ഥാനാർത്ഥി കെ. മുരളീധരൻ. സുരേഷ് ഗോപി കുടുംബക്ഷേത്രത്തിലെ നൃത്തത്തിനു ക്ഷണിച്ചതുകൊണ്ടൊന്നും ആ പാപക്കറ കഴുകിക്കളയാനാകില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സത്യഭാമയുടെ പരാമര്‍ശം അദ്‌ഭുതപ്പെടുത്തി. കേരളത്തില്‍ ഇത്തരം മനഃസ്‌ഥിതിയുള്ളവരുണ്ടോ?. സത്യഭാമയെ പോലെയുള്ള ഒരു കലാകാരിയുടെ മനസ് ഇത്രയും വികൃതമാണെന്ന് ഇപ്പോഴാണ് അറിയുന്നത്. ഇതൊന്നും കേരളത്തില്‍ വിലപ്പോകില്ല. ഇത്തരം വംശീയ പരാമര്‍ശങ്ങളെ എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ക്കണം-അദ്ദേഹം പറഞ്ഞു.
Read More » -
Kerala
തുഷാര്‍ വെള്ളാപ്പള്ളിയുടെ കണ്‍വെൻഷനില്‍ പി സി ജോര്‍ജിന് ക്ഷണമില്ല
കോട്ടയം: എൻഡിഎ കണ്‍വെൻഷനില്‍ പി സി ജോർജിന് ക്ഷണമില്ല. തുഷാറിൻ്റെ കണ്‍വെൻഷനില്‍ നിന്നാണ് പി സി ജോർജിനെ ഒഴിവാക്കിയത്. സുരേന്ദ്രൻ ഉത്ഘാടനം ചെയ്യുന്ന കണ്‍വഷനില്‍ നിന്നുമാണ് ജോർജിനെ ഒഴിവാക്കിയിരിക്കുന്നത്.തുഷാർ വെള്ളാപ്പള്ളിയുടെ റോഡ് ഷോയില്‍നിന്ന് ഉള്‍പ്പെടെ നേരത്തെ പി സി ജോർജ് വിട്ടുനിന്നിരുന്നു. ബി.ഡി.ജെ.എസും പി.സി ജോർജും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇരുകൂട്ടരും ഇതുവരെ വഴങ്ങിയിട്ടില്ല. പത്തനംതിട്ട സീറ്റ് പ്രതീക്ഷിച്ചിരുന്ന പി.സി ജോർജിന് ബിഡിജെഎസിന്റെ എതിർപ്പ് കാരണം സീറ്റ് ലഭിച്ചിരുന്നില്ല. അനില്‍ ആന്റണിയുടെ സ്ഥാനാർത്ഥിത്വത്തില്‍ പി.സി.ജോർജ് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു അതേസമയം, മുതിർന്ന നേതാവ് എന്ന നിലയില്‍ മുന്നണി പരിപാടികളില്‍ പങ്കെടുക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണെന്നാണ് ബി ഡി ജെ എസ് പറയുന്നത്.
Read More » -
Kerala
യുവതികളെ ഉപയോഗിച്ച് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികള്‍ എക്‌സൈസ് പിടിയിലായി
കൊച്ചി: ഉത്തരേന്ത്യൻ യുവതികളെ ഉപയോഗിച്ച് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികള്‍ എക്‌സൈസ് പിടിയിലായി. അസാം ലഖിപർ സ്വദേശി നസൂർ താവ് (30), പശ്ചിമബംഗാള്‍ നാഗോണ്‍ കലംഗപൂർ സ്വദേശി നബി ഹുസൈൻ (23) എന്നിവരാണ് പിടിയിലായത്. കലൂർ ആസാദ് റോഡില്‍ വീട് വാടകയ്ക്കെടുത്ത് ഇവർ ലഹരി ഇടപാട് നടത്തിവരികയായിരുന്നു. അസി. എക്‌സൈസ് കമ്മിഷണർ ജിമ്മി ജോസഫിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇൻസ്‌പെക്ടർ പ്രമോദും സംഘവും നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. പ്രതികളില്‍നിന്ന് 1.252ഗ്രാം കഞ്ചാവും 10ഗ്രാം ഹെറോയിനും കണ്ടെടുത്തു. അസാമില്‍ നിന്നാണ് ഇവർ വീര്യംകൂടിയ മയക്കുമരുന്ന് എത്തിച്ചിരുന്നത്. അന്യസംസ്ഥാന തൊഴിലാളികളേയും മലയാളി യുവാക്കളെയും ലക്ഷ്യമിട്ടായിരുന്നു ലഹരിക്കച്ചവടം. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു
Read More »