തൃശൂർ: ആര്‍.എല്‍.വി. രാമകൃഷ്‌ണനുനേരേയുണ്ടായ ജാത്യാധിക്ഷേപത്തിനു പിന്നില്‍ സംഘപരിവാര്‍ മനസ് കാണാനാകുമെന്നു തൃശൂരിലെ യു.ഡി.എഫ്.സ്ഥാനാർത്ഥി കെ. മുരളീധരൻ.
സുരേഷ് ഗോപി കുടുംബക്ഷേത്രത്തിലെ നൃത്തത്തിനു ക്ഷണിച്ചതുകൊണ്ടൊന്നും ആ പാപക്കറ കഴുകിക്കളയാനാകില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
സത്യഭാമയുടെ പരാമര്‍ശം അദ്‌ഭുതപ്പെടുത്തി. കേരളത്തില്‍ ഇത്തരം മനഃസ്‌ഥിതിയുള്ളവരുണ്ടോ?. സത്യഭാമയെ പോലെയുള്ള ഒരു കലാകാരിയുടെ മനസ് ഇത്രയും വികൃതമാണെന്ന് ഇപ്പോഴാണ് അറിയുന്നത്. ഇതൊന്നും കേരളത്തില്‍ വിലപ്പോകില്ല. ഇത്തരം വംശീയ പരാമര്‍ശങ്ങളെ എല്ലാവരും ഒറ്റക്കെട്ടായി എതിര്‍ക്കണം-അദ്ദേഹം പറഞ്ഞു.