SportsTRENDING

ഫിഫ ലോകകപ്പ്: റൗണ്ട് രണ്ടാംപാദ മത്സരത്തില്‍ ഇന്ത്യ നാളെ അഫ്ഗാനിസ്ഥാനെ നേരിടും

ന്യൂഡൽഹി: ഫിഫ ലോകകപ്പ് രണ്ടാം റൗണ്ട് രണ്ടാംപാദ മത്സരത്തില്‍ ഇന്ത്യ നാളെ അഫ്ഗാനിസ്ഥാനെ നേരിടും.ആസാമിലെ ഗോഹട്ടിയിലാണ് മത്സരം.

ഗ്രൂപ്പ് എയില്‍ അഫ്ഗാനിസ്ഥാനെതിരേ സൗദി അറേബ്യയില്‍ വെള്ളിയാഴ്ച നടന്ന മത്സരം ഗോള്‍രഹിത സമനിലയായിരുന്നു. ഗ്രൂപ്പ് എയില്‍ ഒരു ജയവും ഒരു സമനിലയും ഒരു തോല്‍വിയുമുള്ള ഇന്ത്യ ഖത്തറിനു പിന്നില്‍ രണ്ടാം സ്ഥാനത്താണ്. ഇതുവരെ ഒരു ജയം പോലുമില്ലാത്ത അഫ്ഗാൻ നാലാമതാണ്. കുവൈത്താണ് മൂന്നാം സ്ഥാനത്ത്.

ഇന്ത്യൻ നായകൻ സുനില്‍ ഛേത്രി ഇന്ത്യൻ കുപ്പായത്തിലിങ്ങുന്ന 150-ാമത്തെ മത്സരത്തിനാകും ഗോഹട്ടി സാക്ഷ്യം വഹിക്കുക.

Back to top button
error: