KeralaNEWS

തുഷാര്‍ വെള്ളാപ്പള്ളിയുടെ കണ്‍വെൻഷനില്‍ പി സി ജോര്‍ജിന് ക്ഷണമില്ല

കോട്ടയം: എൻഡിഎ കണ്‍വെൻഷനില്‍ പി സി ജോർജിന് ക്ഷണമില്ല. തുഷാറിൻ്റെ കണ്‍വെൻഷനില്‍ നിന്നാണ് പി സി ജോർജിനെ ഒഴിവാക്കിയത്.

സുരേന്ദ്രൻ ഉത്ഘാടനം ചെയ്യുന്ന കണ്‍വഷനില്‍ നിന്നുമാണ് ജോർജിനെ ഒഴിവാക്കിയിരിക്കുന്നത്.തുഷാർ വെള്ളാപ്പള്ളിയുടെ റോഡ് ഷോയില്‍നിന്ന് ഉള്‍പ്പെടെ നേരത്തെ പി സി ജോർജ് വിട്ടുനിന്നിരുന്നു. ബി.ഡി.ജെ.എസും പി.സി ജോർജും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇരുകൂട്ടരും ഇതുവരെ വഴങ്ങിയിട്ടില്ല.

Signature-ad

പത്തനംതിട്ട സീറ്റ് പ്രതീക്ഷിച്ചിരുന്ന പി.സി ജോർജിന് ബിഡിജെഎസിന്റെ എതിർപ്പ് കാരണം സീറ്റ് ലഭിച്ചിരുന്നില്ല. അനില്‍ ആന്റണിയുടെ സ്ഥാനാർത്ഥിത്വത്തില്‍ പി.സി.ജോർജ് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു

 അതേസമയം, മുതിർന്ന നേതാവ് എന്ന നിലയില്‍ മുന്നണി പരിപാടികളില്‍ പങ്കെടുക്കേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണെന്നാണ് ബി ഡി ജെ എസ് പറയുന്നത്.

Back to top button
error: