KeralaNEWS

വടകരയുടെ ആവേശം ഹിമാലയത്തോളം; കെകെ ശൈലജ ടീച്ചറിന്റെ ബാനർ ഹിമാലയത്തിലും

വടകര: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ  സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതോടെ ഏറെ ശ്രദ്ധേയമായിരിക്കുകയാണ് വടകര മണ്ഡലം. ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എമാര്‍ പരസ്പരം നേരിടുന്നു എന്നത് കേരള ചരിത്രത്തില്‍ തന്നെ ആദ്യമാണ്.
അതുകൊണ്ട് തന്നെ ഇവിടെ ആര് ജയിച്ചാലും ഉപതിരഞ്ഞെടുപ്പ് ഉറപ്പ്. അത് മട്ടന്നൂരാണോ പാലക്കാടാണോ എന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാം.
ശൈലജയ്ക്ക് ജനപ്രതിനിധി എന്നതിലപ്പുറം ഒരു ജനകീയ മുഖം കേരളത്തിലുണ്ട്. സ്വന്തം തട്ടകത്തിനപ്പുറമുള്ള സ്വീകാര്യതയും ടീച്ചറിന്റെ പ്രത്യേകതയാണ്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം നേടിയാണ് കെ കെ ശൈലജ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് കയറിയത്. കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ബഹുഭൂരിപക്ഷവും ആഗ്രഹിക്കുന്ന നേതാവ്. ഇപ്പോഴിതാ അങ്ങ് ഹിമാലയത്തിലും തങ്ങളുടെ പ്രിയപ്പെട്ട ശൈലജ ടീച്ചറിനായി ബാനർ ഉയർത്തിയിരിക്കുകയാണ് ഒരുപറ്റം മലയാളികൾ.ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
സി.ആർ.പ്രഫുൽ കൃഷ്ണനാണ് വടകരയിലെ എൻഡിഎ സ്ഥാനാർത്ഥി.

Back to top button
error: