HealthLIFE

സ്വന്തം കാലിൽ നിൽക്കണമെങ്കിൽ  ഉപ്പൂറ്റി വേദന നിസ്സാരമായി കാണരുത് 

കുതികാലിന്റെ പിൻഭാഗത്ത് സൂചികുത്തുന്നതുപോലെ വേദന അനുഭവപ്പെടുന്ന അവസ്ഥയാണ് കാൽകേനിയൽ സ്പർ.
കുതികാൽ അസ്ഥിയുടെ സാങ്കേതിക നാമം കാൽക്കനിയസ് എന്നാണ്, ഇത് കാൽ അസ്ഥികളിൽ ഒന്നാണ്. സ്പർ എന്നാൽ അസ്ഥി പ്രൊജക്ഷൻ എന്നാണ് അർത്ഥമാക്കുന്നത്. (സ്പർ എന്നതിന് വ്യത്യസ്ത അർത്ഥങ്ങളുണ്ട്.)

കുതികാൽ അസ്ഥിയുടെ അസ്ഥി പ്രൊജക്ഷൻ (കാൽക്കനിയൽ സ്പർ) ഉണ്ടാകുമ്പോൾ, രോഗിക്ക് കാൽ നിലത്തുറപ്പിക്കുന്നതുൾപ്പടെ ചലനങ്ങളുമായി ബുദ്ധിമുട്ട് നേരിടേണ്ടിവരും.അസ്ഥിയും മറ്റ് മൃദുവായ ടിഷ്യൂകളുമായുള്ള സ്പർ ഘർഷണം മൂലമാണ് ലക്ഷണങ്ങൾ ഉണ്ടാകുന്നത്.പലർക്കും വേദന വളരെ കഠിനമായിരിക്കും.പ്രത്യേകിച്ച് രാവിലെ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ മിക്ക രോഗികൾക്കും വേദന കൂടുതലായി അനുഭവപ്പെടാം. 

 

എക്‌സ്-റേയിൽ(Calcaneum lat.view) കാൽക്കനിയൽ സ്പർ വളരെ വ്യക്തമായി കാണിക്കും. പ്ലാന്റാർ ഫാസിസ്റ്റിക് ഒരു അനുബന്ധ അവസ്ഥയാണ്.മരുന്നുകൾ കഴിച്ചാൽ രോഗലക്ഷണങ്ങൾ കുറയുന്നില്ലെങ്കിൽ ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നേക്കാം.

 

ശരീര ഭാരത്തേക്കാള്‍ ഇരട്ടി ആഘാതം സഹിക്കാന്‍ തക്ക കരുത്തുള്ള ഭാഗമാണ് ഉപ്പൂറ്റി. കഠിനവും ബലമേറിയതുമായ ഈ ഭാഗവും തുടര്‍ച്ചയായ ക്ഷതം കൊണ്ട് രോഗാതുരമാകുന്നു. കാല്‍കേനിയം എന്ന അസ്ഥിയാണ് പ്രധാനമായും ഉപ്പൂറ്റിയുടെ ഭാഗം.ഹീല്‍പാഡിന് ആവര്‍ത്തിച്ചുള്ള ക്ഷതം ഏല്‍ക്കുന്നതുകൊണ്ടാണിത് സംഭവിക്കുന്നത്.

 

മറ്റൊന്ന് പ്ലാന്റാര്‍ഫേസിയ എന്ന കാല്‍പാദത്തിലെ അസ്ഥികളെ പരസ്പരം ചേര്‍ത്ത് കെട്ടിയിരിക്കുന്ന പാദതൈലം മുഴുവനും വ്യാപിച്ചു കിടക്കുന്ന സ്‌നായുവിനുവരുന്ന നീര്‍കെട്ടാണ്.ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സാഹചര്യം കൊണ്ട് ഇതില്‍ കാത്സ്യം നിറഞ്ഞ് ഒരു മുകുളം പോലെ വളര്‍ന്നുവരുന്നു. ഇതിനെയാണ് കാല്‍കേനിയല്‍ സ്പര്‍ എന്ന് പറയുന്നത്.യൂറിക്  ആസിഡുകളുടെ അടിഞ്ഞു കൂടലുകൾ വഴിയും ഇത് സംഭവിക്കാം.കൃത്യമായ രോഗ നിർണ്ണയത്തിനായി രക്ത പരിശോധന, എക്‌സ്‌റേ പരിശോധന എന്നിവ വേണ്ടിവരും.

 

ഉപ്പൂറ്റി വേദന എങ്ങിനെ വരാതെ നോക്കാം?

  • ശരീരഭാരം കുറയ്ക്കുക
  • ദീര്‍ഘദൂര നടത്തം/ഓട്ടം ഒഴിവാക്കുക
  • നഗ്നപാദങ്ങളോടെ നടക്കാതിരിക്കുക
  • ഹൈ ഹീല്‍ ചെരുപ്പുകള്‍ ഒഴിവാക്കുക
  • ഉപ്പൂറ്റിക്ക് ക്ഷതമേല്‍ക്കാത്ത വിധത്തിലുള്ള വ്യായാമങ്ങളായ നീന്തല്‍, സൈക്ലിംഗ് എന്നിവ ശീലമാക്കുക
  • മൃദുവായ സ്ട്രെച്ചിംഗ് വ്യായാമങ്ങള്‍ ചെയ്യുക

ഭക്ഷണം

നീര്‍ക്കെട്ട് കുറയ്ക്കുന്നതും തടയുന്നതുമായ ആഹാരപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കണം. ഉദാഹരണത്തിന് മഞ്ഞള്‍, ഇഞ്ചി, ഇലവർഗ്ഗങ്ങളും എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. പയര്‍, ബീന്‍സ്, ഓറഞ്ച് എന്നിവയും കൂടുതല്‍ ഉപയോഗിക്കാം. പാല്‍, ബദാം, കടല്‍ മത്സ്യങ്ങള്‍, എള്ള്, അത്തിപ്പഴം, വാഴപ്പഴം എന്നിവയും നീര്‍ക്കെട്ട് തടയാന്‍ സഹായിക്കുന്നു. ഇവയെക്കൂടാതെ കാത്സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ സി എന്നിവയടങ്ങിയ മറ്റ് ആഹാരങ്ങളും ഉപയോഗിക്കാം.

 

നീര്‍ക്കെട്ടിന്‍റെ സാധ്യത വര്‍ധിപ്പിക്കുന്നതായ മധുരം, എരിവ്, പുളി എന്നിവയുടെ അമിത ഉപയോഗം കുറയ്ക്കണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കുറയ്ക്കണം. കൊഴുപ്പിന്‍റെ അംശം നല്ലരീതിയില്‍ മിതപ്പെടുത്തണം

Back to top button
error: