Month: March 2024
-
India
ED കസ്റ്റഡിയിലിരിക്കെ കെജ്രിവാള്‍ പുറത്തിറക്കിയ ഉത്തരവില്‍ അന്വേഷണം; മന്ത്രി അതിഷിയെ ചോദ്യംചെയ്തേക്കും
ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കസ്റ്റഡിയില്‍ തുടരവേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പുറപ്പെടുവിച്ച ഉത്തരവില്‍ അന്വേഷണം നടത്തും. വിഷയത്തില്‍ മന്ത്രി അതിഷി മര്‍ലേനയെ ഇ.ഡി. ചോദ്യം ചെയ്യുമെന്നാണ് സൂചന. ആരാണ് അതിഷിക്ക് കത്ത് നല്‍കിയതെന്നും എപ്പോഴാണ് നല്‍കിയതെന്നതിലും വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യല്‍. ജലവിഭവവകുപ്പിലെ നടപടിക്കായി ഞായറാഴ്ചയാണ് കെജ്രിവാള്‍ നിര്‍ദേശം നല്‍കിയത്. വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ ജലക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ അധിക ജല ടാങ്കറുകള്‍ വിന്യസിക്കാനും അഴുക്കുചാലുകളുടെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കാനുമായിരുന്നു കത്തിലെ നിര്‍ദേശം. പേപ്പറില്‍ ടൈപ്പ് ചെയ്ത് ഒപ്പിട്ട നിലയിലുള്ള കത്തായിരുന്നു ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ടത്. എന്നാല്‍, കെജ്രിവാള്‍ കസ്റ്റഡിയിലിരിക്കുന്ന മുറിയല്‍ കമ്പ്യൂട്ടറോ പേപ്പറോ അനുബന്ധ സാധനങ്ങളോയില്ലെന്ന് ഇ.ഡി വ്യക്തമാക്കി. കെജ്രിവാളിനെ ഇ.ഡി. കസ്റ്റഡിയില്‍ വിടുമ്പോള്‍ പങ്കാളി സുനിത കെജ്രിവാളിനും പേഴ്‌സണല്‍ സെക്രട്ടറി ബിഭവ് കുമാറിനും വൈകുന്നേരം 6 നും 7നും ഇടയില്‍ അരമണിക്കൂര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിരുന്നു. കൂടാതെ കെജ്രിവാളിന്റെ വക്കീലിനും അരമണിക്കൂര്‍ സന്ദര്‍ശിക്കാന്‍ അനുമതിയുണ്ട്.…
Read More » -
NEWS
റഷ്യയിലെ കൂട്ടക്കൊല: വീഡിയോയുമായി ഐഎസ്, യുക്രെയ്‌ന് പങ്കില്ലെന്ന് യുഎസ്
മോസ്‌കോ: ക്രസ്നയാര്‍സ്‌കിലെ ക്രോകസ് സിറ്റി ഹാളില്‍ സംഗീതപരിപാടിക്കിടെ വെടിവയ്പു നടത്തുന്നതിന്റെ വീഡിയോ പുറത്തുവിട്ട് ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരസംഘടന. ഐഎസ് അഫ്ഗാന്‍ ഘടകം റഷ്യന്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതിനു പിന്നാലെ, യുക്രെയ്‌ന് സംഭവവുമായി ബന്ധമില്ലെന്ന് യുഎസ് പറഞ്ഞു. മോസ്‌കോയ്ക്ക് അടുത്തുള്ള ക്രസ്നയാര്‍സ്‌കിലെ വെടിവയ്പിനു ശേഷം അക്രമികള്‍ യുക്രെയ്‌നിലേക്ക് കടക്കാന്‍ ശ്രമിച്ചെന്ന റഷ്യയുടെ വാദത്തെ തുടര്‍ന്നാണ് യുഎസ് രംഗത്തെത്തിയത്. നാല് അക്രമികളെയും പിടികൂടിയത് യുക്രെയ്‌നിലേക്കു കടക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിനാണു പറഞ്ഞത്. അക്രമികള്‍ക്കായി യുക്രെയ്ന്‍ അതിര്‍ത്തിയില്‍ സഹായം ഒരുക്കിയിരുന്നെന്നും ആരോപിച്ചിരുന്നു. കുറ്റം യുക്രെയ്‌ന്റെ മേല്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണു പുട്ടിന്‍ നടത്തുന്നതെന്ന് പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. ഇതിനിടെ, റഷ്യന്‍ ഉദ്യോഗസ്ഥര്‍ അക്രമികളെ അറസ്റ്റു ചെയ്യുന്നതിന്റെ വീഡിയോകള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഭീകരാക്രമണത്തില്‍ 143 പേര്‍ കൊല്ലപ്പെട്ടതിന്റെ ദുഃഖാചരണം റഷ്യയില്‍ ഉടനീളം നടന്നു. റഷ്യന്‍ പാര്‍ലമെന്റ് മന്ദിരത്തിലെ ദേശീയ പതാക താഴ്ത്തി.
Read More » -
Local
വയനാട്ടിലെ സ്വകാര്യ റിസോർട്ടില്‍ മെഡിക്കല്‍ വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചു
കല്‍പറ്റ: വയനാട്ടിലെ സ്വകാര്യ റിസോർട്ടില്‍ മെഡിക്കല്‍ വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചു. തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി ബാലാജി (21) ആണ് മേപ്പാടിയിലെ സ്വകാര്യ റിസോർട്ടില്‍ മരിച്ചത്. സ്വിമ്മിങ്പൂളിന് സമീപത്തെ ലൈറ്റ് തൂണില്‍ നിന്ന് ഷോക്കേല്‍ക്കുക ആയിരുന്നു. ബാലാജി ഉള്‍പ്പെടെയുള്ള വിദ്യാർത്ഥി സംഘം ഇന്നലെയാണ് കുന്നംപറ്റയിലെ റിസോർട്ടില്‍ താമസിക്കാനെത്തിയത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം. മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയില്‍.
Read More » -
Kerala
മലപ്പുറത്ത് രണ്ടര വയസുകാരിയുടെ മരണത്തില്‍ ദുരൂഹത
മലപ്പുറം: ഉദിരംപൊയിലില്‍ രണ്ടര വയസുകാരിയുടെ മരണത്തില്‍ ദുരൂഹത. കാളിക്കാവ് സ്വദേശി മുഹമ്മദ് ഫായിസിന്റെ മകള്‍ നസ്‌റിനാണ് മരിച്ചത് .ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചെന്നായിരുന്നു വിവരം. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. കുഞ്ഞിന്റെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് ഫായിസ് നസ്‌റിനെ ആശുപത്രിയിലെത്തിച്ചത്. അതേസമയം കുട്ടിയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് മാതാവും ബന്ധുക്കളും പരാതി നല്‍കിയിട്ടുണ്ട്. നസ്‌റിനെ ഫായിസ് മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. കുഞ്ഞിന്റെ ശരീരത്ത് മർദ്ദനമേറ്റ പാടുകള്‍ ഉളളതായും ബന്ധുക്കള്‍ പറയുന്നു. നസ്‌റിനെ കൊല്ലുമെന്ന് ഇയാള്‍ പലപ്പോഴായി ഭീഷണിപ്പെടുത്തിയതായും മാതാവ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
Read More » -
India
ക്ഷേത്രത്തില്‍ ഭസ്മ ആരതിക്കിടെ തീപിടിത്തം;14 പേര്‍ക്ക് പൊള്ളലേറ്റു
ഭോപ്പാൽ: മധ്യപ്രദേശിലെ മഹാകാലേശ്വര ക്ഷേത്രത്തില്‍ ഭസ്മ ആരതി നടക്കുന്നതിനിടെ തീപിടിത്തം. അപകടത്തില്‍ പൂജാരിമാര്‍ ഉള്‍പ്പടെ 14 പേര്‍ക്ക് പൊള്ളലേറ്റു. അഞ്ച് പൂജാരിമാര്‍ക്കും ഭക്തര്‍ക്കുമാണ് പൊള്ളലേറ്റതെന്നാണ് റിപ്പോര്‍ട്ട്. പൊള്ളലേറ്റവരെ ഉജ്ജയിനിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിച്ച് ആവശ്യമായ ചികിത്സ നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ നീരജ് സിംഗ് പറഞ്ഞു.
Read More » -
Kerala
ഹൃദയാഘാതം; പത്തനംതിട്ട സ്വദേശി ഖത്തറില്‍ മരിച്ചു
ദോഹ: പത്തനംതിട്ട തടിയൂർ സ്വദേശി ഖത്തറില്‍ മരിച്ചു. പുത്തൻ ശബരിമല പടിഞ്ഞാറെ ചരുവില്‍ ശ്രീജിത്ത് ശിവദാസൻ (39) ആണ് മരിച്ചത് ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഹമദ് മെഡിക്കല്‍ കോർപറേഷൻ ആശുപത്രി ജീവനക്കാരനായിരിന്നു. ഭാര്യ അനീഷ (ഹമദ് വിമൻസ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ്). മക്കള്‍: അരുന്ധതി, അനിരുദ്ധ്, അഭിരാമി. നടപടിക്രമങ്ങള്‍ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Read More » -
NEWS
പോക്കറ്റടി; മക്കയില്‍ നാല് ഈജിപ്ഷ്യൻ സ്ത്രീകള്‍ പിടിയില്‍
റിയാദ്: മക്കയില്‍ മോഷണവും പോക്കറ്റടിയും നടത്തിയ നാല് വിദേശി സ്ത്രീകള്‍ പൊലീസ് പിടിയില്‍. പൊതുസ്ഥലങ്ങളിലും ബസ് സ്റ്റേഷനുകളിലും പോക്കറ്റടി നടത്തിയ നാല് ഈജിപ്ഷ്യൻ സ്ത്രീകളെ മക്ക പൊലീസാണ് പിടികൂടിയത്. ഇവരില്‍നിന്ന് മോഷ്ടിച്ച വസ്തുക്കള്‍ പൊലീസ് കണ്ടെടുത്തു.റമദാനിലും ഉംറ സീസണിലും മക്കയുടെ പവിത്രയെ കളങ്കപ്പെടുത്തുന്ന പ്രവർത്തനങ്ങള്‍ തടയുന്നതിനും അതിലേർപ്പെടുന്നവരെ പിടികൂടുന്നതിനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണിത്. പിടിയിലായവരെ നിയമനടപടികള്‍ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് മുമ്ബാകെ ഹാജരാക്കി.
Read More » -
India
പഞ്ചാബില്‍ വിഷമദ്യ ദുരന്തം: മരണം 21 ആയി; എട്ട് പേര്‍ അറസ്റ്റില്‍
അമൃത്സർ: പഞ്ചാബിലെ സംഗ്രൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരണം 21 ആയി. ഇന്നലെ ആറ് പേർ കൂടി മരിച്ചു. 17 പേർ ചികിത്സയിലാണ്. സംഭവത്തില്‍ എട്ടു പേരെ അറസ്റ്റുചെയ്തു. വിഷയത്തില്‍ പഞ്ചാബ് ചീഫ് സെക്രട്ടറിയോടും ഡി.ജി.പി.യോടും തിരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തര റിപ്പോർട്ടു തേടി. അന്വേഷണത്തിന് നാലംഗ സംഘത്തെ നിയോഗിച്ചു. സംഭവത്തെക്കുറിച്ച് പരിശോധിക്കാൻ ദിർബ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിക്കും രൂപം നല്‍കി. ദിർബ, സുനം ബ്ലോക്കുകളിലെ ഗുജ്റാൻ, ടിബ്ബി രവിദാസ്പുര, ദണ്ഡോലി ഖുർദ് ഗ്രാമങ്ങളില്‍ നിന്നാണ് ആളപായം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Read More » -
Kerala
ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരന് ദാരുണാന്ത്യം
കൽപ്പറ്റ: ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരന് ദാരുണാന്ത്യം. വയനാട് ചെന്നലോട് സ്വദേശി ഇലങ്ങോളി വീട്ടില്‍ മുഹമ്മദ് ബഷീറിന്‍റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം.കളിക്കുന്നതിനിടെ ചെറിയ ബോള്‍ തൊണ്ടയില്‍ കുടുങ്ങുകയും ശ്വാസതടസ്സമുണ്ടാവുകയുമായിരുന്നു. സംഭവം നടന്നയുടനെ മൂന്ന് ആശുപത്രികളില്‍ കുട്ടിയെ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാൻ കഴിയാത്ത ദാരുണ സംഭവമാണ് വയനാട്ടിലുണ്ടായത്. ആദ്യം രണ്ട് ആശുപത്രികളില്‍ പോയെങ്കിലും അവിടെനിന്നും ബോള്‍ എടുക്കാനായിരുന്നില്ല.തുടര്‍ന്നാണ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
Read More » -
India
തമിഴ്നാട്ടില്‍ സിറ്റിംഗ് എംപി കീടനാശിനി കുടിച്ചു; സ്ഥിതി ഗുരുതരം
ചെന്നൈ: തമിഴ്‌നാട്ടില്‍ എംഡിഎംകെ എംപിഎ.ഗണേശമൂർത്തിയെ കീടനാശിനി ഉള്ളില്‍ ചെന്നതിനെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈറോഡ് മണ്ഡലത്തില്‍ നിന്നുള്ള സിറ്റിംഗ് ലോക്‌സഭാ എംപിയാണ് ഗണേശമൂർത്തി.2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എഡിഎംകെ ടിക്കറ്റില്‍ തിരഞ്ഞെടുക്കപ്പെട്ട ഗണേശമൂർത്തിയെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കുടുംബാംഗങ്ങളാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കീടനാശിനി കഴിച്ചതായി ഇയാള്‍ ഡോക്ടർമാരോടാണ് പറഞ്ഞത്. പരിശോധനകള്‍ക്ക് ശേഷം അദ്ദേഹത്തെ ഐസിയുവില്‍ വെൻ്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്..ഇദ്ദേഹത്തിന്റെ അവസ്ഥ ഗുരുതരമാണെന്നാണ് വിവരം.
Read More »