Month: March 2024

  • Social Media

    സമ്മാനമൊന്നും വേണ്ട, മോദിക്ക് വോട്ട് ചെയ്താല്‍ മാത്രം മതി! സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു ക്ഷണക്കത്ത്

    ഹൈദരാബാദ്: വിവാഹക്ഷണക്കത്തില്‍ വ്യത്യസ്തത കൊണ്ടുവരുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരം ക്ഷണക്കത്തുകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാകാറുണ്ട്. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ടഭ്യര്‍ത്ഥിച്ചുള്ള ക്ഷണക്കത്താണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. തെലങ്കാനയിലെ സങ്കറെഡ്ഡിയില്‍ നിന്നുള്ള ആളാണ് മകന്റെ വിവാഹക്ഷണക്കത്തില്‍ വ്യത്യസ്തത കൊണ്ടുവന്നത്. വിവാഹത്തിന് എത്തുന്നവര്‍ സമ്മാനങ്ങള്‍ ഒന്നും കൊണ്ടുവരേണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്താല്‍ മാത്രം മതിയെന്നുമാണ് കത്തില്‍ പറയുന്നത്. സായ് കുമാറും മഹിമ റാണിയും തമ്മിലുള്ള വിവാഹത്തിന്റെ ക്ഷണക്കത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യുന്നതാണ് വിവാഹത്തിന് ലഭിക്കുന്ന സമ്മാനമെന്നും കത്തില്‍ പറയുന്നു. ഏപ്രില്‍ നാലിനാണ് വിവാഹം. സായ് കുമാറിന്റെ അച്ഛന്‍ നനികന്തി നരസിംഹലുവാണ് വിവാഹക്ഷണക്കത്ത് പ്രിന്റ് ചെയ്തത്.

    Read More »
  • Crime

    ഫോറസ്റ്റ് ഓഫീസിലെ കഞ്ചാവ് ‘കൃഷി’; റേഞ്ച് ഓഫീസറുടെ നടപടികളില്‍ ദുരൂഹത

    പത്തനംതിട്ട: റാന്നി പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസില്‍ കഞ്ചാവ് ചെടി നട്ട സംഭവത്തില്‍ റേഞ്ച് ഓഫീസര്‍ ബി.ആര്‍. അജയന്റെ നടപടികളില്‍ ദുരൂഹത സംശയിച്ച് വനം വകുപ്പ്. വനിതാ ജീവനക്കാര്‍ അജയനെതിരെ നല്‍കിയ പരാതിക്ക് പ്രതികാരമായി കഞ്ചാവ് കേസ് കെട്ടിച്ചമച്ചതെന്ന സംശയത്തിലാണ് വനം വകുപ്പ് അധികൃതര്‍. അജയന്റെ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങിയതിനു പിന്നാലെയാണ് കഞ്ചാവ് കൃഷി സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് കണ്ടെത്തല്‍. കഞ്ചാവ് പരാതി റിപ്പോര്‍ട്ട് ചെയ്ത തിയ്യതികളില്‍ പൊരുത്തക്കേടുണ്ടെന്നും വനം വകുപ്പ് ഉന്നതര്‍ പറയുന്നു. മുമ്പ് കഞ്ചാവ് കേസില്‍ പ്രതിയായിരുന്ന പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകന്റെ പങ്കും അന്വേഷിക്കുന്നുണ്ട്. ആരോപണ വിധേയനായ ജീവനക്കാരന്റെ ഒപ്പ് അജയന്‍ നിര്‍ബന്ധിച്ച് മൂന്ന് വെള്ളക്കടലാസുകളില്‍ വാങ്ങിയിരുന്നതായി പ്ലാച്ചേരി ഓഫിസിലെ ഒരു ഉദ്യോഗസ്ഥന്‍ മൊഴി നല്‍കി. സംഭവത്തിലെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വനം വിജിലന്‍സ് വിഭാഗം കോട്ടയം ഡി.എഫ്.ഒയ്ക്ക് കൈമാറും. കഴിഞ്ഞ ദിവസമാണ് റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ ജീവനക്കാര്‍ കഞ്ചാവ് വളര്‍ത്തിയെന്ന് കാണിച്ചുള്ള എരുമേലി റെയിഞ്ച് ഫോറസ്റ്റ്…

    Read More »
  • India

    ഇന്ത്യന്‍ ഗവേഷകവിദ്യാര്‍ഥി ലണ്ടനില്‍ വാഹനാപകടത്തില്‍ മരിച്ചു; അപകടം സൈക്കിളില്‍ ട്രക്കിടിച്ച്

    ലണ്ടന്‍: യു.കെയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ ഗവേഷകവിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പിഎച്ച്ഡി വിദ്യാര്‍ഥി ചൈസ്ത കൊച്ചാര്‍ (33) ആണ് അപകടത്തില്‍ മരിച്ചത്. ലണ്ടനിലെ വസതിയിലേക്ക് സൈക്കിളില്‍ മടങ്ങുകയായിരുന്ന ചൈസ്ത ട്രക്ക് തട്ടിയാണ് മരിച്ചത്. കഴിഞ്ഞയാഴ്ചയായിരുന്നു അപകടം. നേരത്തെ നിതി ആയോഗില്‍ ഉദ്യോഗസ്ഥയായിരുന്ന ചൈസ്തയുടെ മരണവിവരം നിതി ആയോഗ് മുന്‍ സി.ഇ.ഒ. അമിതാഭ് കാന്ത് ആണ് എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കുവെച്ചത്. മാര്‍ച്ച് 19-ന് മാലിന്യം കൊണ്ടുപോകുന്ന ട്രക്കിടിച്ചായിരുന്നു ചൈസ്തയുടെ അന്ത്യം. അപകടസമയത്ത് ഭര്‍ത്താവ് പ്രശാന്ത്, ചൈസ്തയുടെ തൊട്ടുമുന്നിലായി സഞ്ചരിക്കുന്നുണ്ടായിരുന്നു. അപടകമുണ്ടായ ഉടനേതന്നെ പ്രശാന്ത് അരികിലെത്തിയെങ്കിലും ചൈസ്ത തല്‍ക്ഷണം മരിച്ചിരുന്നു. ചൈസ്തയുടെ ഭൗതികശരീരം ഏറ്റുവാങ്ങാനെത്തിയ പിതാവ് ലെഫ്. ജനറല്‍( റിട്ട.) എസ്.പി. കൊച്ചാര്‍ ലിങ്ഡ്ഇന്നിലൂടെ ചൈസ്തയുടെ ഓര്‍മകള്‍ പങ്കുവെച്ചു. ഹരിയാണയിലെ ഗുരുഗ്രാമില്‍ താമസിച്ചിരുന്ന ചൈസ്ത കഴിഞ്ഞ കൊല്ലം സെപ്റ്റംബറിലാണ് ഗവേഷണത്തിനായി ലണ്ടനിലേക്ക് പോയത്. ഡല്‍ഹി സര്‍വകാലാശാല, അശോക സര്‍വകലാശാല, പെന്‍സില്‍വാനിയ-ഷിക്കാഗോ സര്‍വകലാശാലകളിലായിരുന്നു ചൈസ്തയുടെ പഠനം.

    Read More »
  • NEWS

    ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനരാരംഭിക്കാന്‍ പാക്കിസ്ഥാന്‍; നയതന്ത്ര ഇടപാടുകളില്‍ കാതലായ മാറ്റം

    ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള നയതന്ത്ര ഇടപാടുകളില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ സൂചനകള്‍ നല്‍കി പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ഇഷാഖ് ദാര്‍. ബ്രസല്‍സില്‍ നടന്ന ആണവോര്‍ജ ഉച്ചകോടിയില്‍ പങ്കെടുത്തതിനു ശേഷം ലണ്ടനില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വച്ചാണ് ഇന്ത്യയുമായുള്ള വ്യാപാര പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നതായി ഇഷാഖ് ദാര്‍ വെളിപ്പെടുത്തിയത്. ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനസ്ഥാപിക്കണമെന്ന് പാക്കിസ്ഥാന്‍ വ്യാപാര സമൂഹത്തിനിടയിലും മുറവിളി ഉയരുന്നുണ്ട്. 2019 ഓ?ഗസ്റ്റ് മുതല്‍ ഇന്ത്യയുമായുള്ള വ്യാപാരബന്ധം പാക്കിസ്ഥാന്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇത് പുനസ്ഥാപിക്കാനാണ് പാക്കിസ്ഥാന്റെ നീക്കം. കേന്ദ്ര സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നലെ പാക്കിസ്ഥാന്‍ ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. പാക്കിസ്ഥാന്റെ സാമ്പത്തിക വളര്‍ച്ചയെ ഇത് കാര്യമായി ബാധിച്ചു. പുതിയ നിക്ഷേപങ്ങള്‍ കുറഞ്ഞതിനു പിന്നാലെ വിദേശ കടങ്ങള്‍ തിരിച്ചടയ്ക്കാനും പാക്കിസ്ഥാന് സാധിക്കുന്നില്ല. ഇതിനു പിന്നലെയാണ് ഇന്ത്യയുമായി വ്യാപാര ബന്ധം പുനസ്ഥാപിക്കാനുള്ള നീക്കം പാക്കിസ്ഥാന്‍ നടത്തുന്നത്. പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പിനു പിന്നലെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി…

    Read More »
  • NEWS

    മോദി വീണ്ടും എത്തുന്നു; തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മണ്ഡലങ്ങളില്‍ പ്രചാരണ പരിപാടി

    തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലേക്ക് വീണ്ടുമെത്തുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മോദി എത്തുന്നത്. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനാണ് മോദി വരുന്നത്. ഈ മാസം അവസാനമോ, ഏപ്രില്‍ ആദ്യ വാരമോ ആയിരിക്കും മോദിയുടെ സന്ദര്‍ശനം. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ് തുടങ്ങിയവരും എത്തുന്നുണ്ട്. സമീപ കാലത്ത് അഞ്ച് തവണയാണ് മോദി കേരളത്തിലെത്തിയത്. തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളിലാണ് മോദി പങ്കെടുത്ത പരിപടികള്‍.

    Read More »
  • Kerala

    കോഴിക്കോട് ടിപ്പര്‍ ലോറി  ശരീരത്തില്‍ കയറിയിറങ്ങി ഇതരസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

    കോഴിക്കോട്: ടിപ്പര്‍ ലോറി ശരീരത്തില്‍ കയറിയിറങ്ങി ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിന് ദാരുണാന്ത്യം. ദേശീയപാത നിര്‍മാണ തൊഴിലാളിയായ ബിഹാര്‍ സ്വദേശി (20) സനിഷേക് കുമാറാണ് മരിച്ചത്. കോഴിക്കോട് പന്തീരാങ്കാവില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് അപകടം. ദേശീയപാതാ നിര്‍മാണത്തിനായി മണ്ണിറക്കാനെത്തിയ ലോറിയാണ് സനിഷേകിന്റെ ശരീരത്തിലൂടെ കയറി ഇറങ്ങിയത്.പണിസ്ഥലത്ത് പായവിരിച്ച്‌ ഉറങ്ങിക്കിടക്കുകയായിരുന്നു സനികേഷ് കുമാര്‍. ഈ സ്ഥലത്ത് മണ്ണിറക്കാന്‍ വന്ന ടിപ്പര്‍ ലോറിയാണ് യുവാവിന്റെ ശരീരത്തില്‍ കയറിയിറങ്ങിയത്. തലയിലൂടെ ചക്രങ്ങള്‍ കയറിയിറങ്ങിയതിനെ തുടര്‍ന്ന് സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചിരുന്നു. അതേസമയം, ഇയാള്‍ ഇവിടെ കിടക്കുന്നത് കണ്ടില്ലെന്നാണ് ലോറി ഡ്രൈവര്‍ പറയുന്നത്. സനിഷേക് കുമാറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

    Read More »
  • India

    മൂക്ക് പൊത്താതെ കയറാൻ പറ്റില്ല ; അയോധ്യ ധാം റെയില്‍വേ സ്റ്റേഷന്റെ ഇപ്പോഴത്തെ സ്ഥിതി !!

    അയോധ്യ: വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍, തുപ്പല്‍ പുരണ്ട മതിലുകള്‍, ദുര്‍ഗന്ധം വമിക്കുന്ന പ്ലാറ്റ്ഫോം.ഏറെ കൊട്ടിഘോഷിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്റെ ഇന്നത്തെ സ്ഥിതിയാണ്.ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. അടുത്തിടെ ഉദ്ഘാടനം നടന്ന  രാമക്ഷേത്രത്തിലേക്ക് എത്താൻ ലോകത്തിലെ തന്നെ മികച്ച സൗകര്യങ്ങളോടെ  പണികഴിപ്പിച്ചതാണ് അയോധ്യ ധാം റെയില്‍വേ സ്റ്റേഷൻ. വെറും രണ്ടു മാസം കഴിഞ്ഞതോടെ മാലിന്യക്കൂമ്ബാരമായി മാറിയിരിക്കുകയാണ് റെയില്‍േവ സ്റ്റേഷൻ. ചുമരുകളിലാകെ മുറുക്കി തുപ്പിയതിന്‍റെയും പ്ലാറ്റ്ഫോമുകളില്‍ മാലിന്യം നിറഞ്ഞ് വൃത്തിഹീനമായി കിടക്കുന്നതിന്‍റെയും വിഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ശുചീകരണ കരാറുകാരന് അരലക്ഷം രൂപ പിഴ ചുമത്തി റെയില്‍വേ നടപടിയെടുത്തെങ്കിലും വീഡിയോ ഇപ്പോഴും വലിയ ചർച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇതേസമയം സ്റ്റേഷന്‍ അടിയന്തരമായി വൃത്തിയാക്കുന്നതിന്‍റെ വിഡിയോ നോര്‍ത്തേണ്‍ റെയില്‍വേയും സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ പങ്കുവെച്ചിട്ടുണ്ട്.   വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ നിലത്ത് പരന്നുകിടക്കുന്നു, തുപ്പല്‍ പുരണ്ട മതിലുകള്‍, നിറഞ്ഞൊഴുകുന്ന മാലിന്യകൊട്ട ഇവയെല്ലാം ഇപ്പോള്‍ പ്രചരിക്കുന്ന വിഡിയോയില്‍ കാണാം. റിയലിറ്റി പില്ലര്‍ എന്ന എക്സ് ഹാന്‍ഡിലിലൂടെയാണ് വീഡിയോ പുറത്തുവന്നത്.  …

    Read More »
  • Crime

    ബിജെപി ദേശീയ അദ്ധ്യക്ഷന്റെ ഭാര്യയുടെ കാര്‍ മോഷണം പോയി; കണ്ടെത്താനാവാതെ പൊലീസ്

    ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ ഭാര്യയുടെ കാര്‍ മോഷണം പോയി. ഡല്‍ഹിയിലെ ഗോവിന്ദ്പുരിയില്‍ നിന്നാണ് കാര്‍ മോഷണം പോയത്. ഇന്നലെ ഉച്ചക്ക് മൂന്നിനും നാലിനും ഇടയിലായിരുന്നു സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയ ഡ്രൈവര്‍, ടൊയോട്ടോ ഫോര്‍ച്യൂണര്‍ സര്‍വീസ് ചെയ്ത ശേഷം വാഹനം അവിടെ നിര്‍ത്തിയതായിരുന്നു. ഈ സമയത്താണ് കാര്‍ മോഷണം പോയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ കാര്‍ ഗുരുഗ്രാം ഭാഗത്തേക്ക് പോകുന്നതായി കണ്ടെത്തിയെങ്കിലും മറ്റൊരു വിവരവും ലഭിച്ചില്ല. ഹിമാചല്‍ പ്രദേശ് രജിസ്ട്രേഷനിലുള്ള വാഹനമാണ് മോഷണം പോയത്. വാഹനം കണ്ടെടുക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.  

    Read More »
  • Crime

    സിദ്ധാര്‍ഥന്റെ ദുരൂഹമരണം; പുറത്താക്കിയ 33 വിദ്യാര്‍ഥികളെ വി.സി തിരിച്ചെടുത്തു

    വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാലാ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ മരിച്ച കേസില്‍ കോളജ് പുറത്താക്കിയ 33 വിദ്യാര്‍ഥികളെ വൈസ് ചാന്‍സലര്‍ തിരിച്ചെടുത്തു. ക്രൂര മര്‍ദനത്തിലും ആള്‍ക്കൂട്ട വിചാരണയിലും കോളജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് എതിരെയെടുത്ത നടപടിയാണ് വി.സി ഡോക്ടര്‍ പി.സി ശശിന്ദ്രന്‍ റദ്ദാക്കിയത്. നിയമോപദേശം തേടാതെയാണ് പുതുതായി ചുമതലയേറ്റ വി.സിയുടെ നടപടി. സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുടെ സ്വന്തക്കാരെ സംരക്ഷിക്കാനാണ് ധൃതിപിടിച്ചുള്ള തീരുമാനമെന്ന് ആരോപണം. സര്‍വകലാശാലയുടെ ലോ ഓഫിസറില്‍നിന്നു നിയമോപദേശം തേടിയ ശേഷമേ ആന്റി റാഗിങ് കമ്മിറ്റിയുടെ നടപടി വി.സിക്ക് റദ്ദാക്കാനാകൂ. സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളെ തിരിച്ചെടുത്തത് വി.സിയുടെ ഇഷ്ടപ്രകാരമെന്ന് സിദ്ധാര്‍ത്ഥന്റെ അച്ഛന്‍ ടി.ജയപ്രകാശ് പറഞ്ഞു. വി.സിക്ക് എതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കും. വി.സിക്ക് എന്തോ വലിയ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. ഒടുവില്‍ സിദ്ധാര്‍ത്ഥന്‍ സ്വയം മുറിവെല്പിച്ചെന്ന് വി.സി പറയുമെന്നും ജയപ്രകാശ് ആരോപിച്ചു. സി.ബി.ഐ അന്വേഷണം വഴിമുട്ടി നില്‍ക്കുന്നതിനെതിരെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ ശുചിമുറുയില്‍ ആത്മഹത്യ ചെയ്ത…

    Read More »
  • Crime

    കേബിളില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവം; ലോറി ഡ്രൈവര്‍ അറസ്റ്റില്‍

    കൊല്ലം: കരുനാഗപ്പള്ളിയില്‍ തടി ലോറി പൊട്ടിച്ച കേബിളില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് പരിക്കേറ്റ കേസില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശിയായ ഡ്രൈവറുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ലോറിയുമായി കരുനാഗപ്പള്ളി സിഐയ്ക്ക് മുന്നില്‍ എത്തിയാണ് ഡ്രൈവര്‍ കീഴടങ്ങിയത്. ലോറി ഉടമയും സ്റ്റേഷനിലെത്തിയിരുന്നു. മനുഷ്യ ജീവനു ആപത്തുണ്ടാക്കും വിധം അശ്രദ്ധമായി വാഹനമോടിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നാട്ടുകാര്‍ ലോറി തടഞ്ഞു വച്ച് വിവരം അറിയിച്ചിട്ടും മണിക്കൂറുകളോളം കഴിഞ്ഞാണ് പൊലീസ് കേസെടുത്തതെന്ന ആക്ഷേപമുണ്ട്. തടി കയറ്റി വന്ന ലോറി തട്ടി പൊട്ടിയ കേബിളില്‍ കുരുങ്ങി വളാലില്‍ മുക്കില്‍ സന്ധ്യയ്ക്കാണ് പരിക്കേറ്റത്. ഗുരുതരമായി സന്ധ്യയെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിലവില്‍ സന്ധ്യയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കരുനാഗപ്പള്ളി തഴവ കൊച്ചുകുറ്റിപ്പുറത്ത് ഇന്നലെ ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഭര്‍ത്താവിന്റെ വര്‍ക്ക് ഷോപ്പില്‍ എത്തി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ആ സമയത്ത് റോഡിലൂടെ പോകുകയായിരുന്ന തടി ലോറി തട്ടിയാണ്…

    Read More »
Back to top button
error: