കോട്ടയം: പനച്ചിക്കാട് എസ്‌സി/എസ്ടി സഹകരണ ബാങ്കില്‍ നടന്ന തട്ടിപ്പില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ.ഫ്രാന്‍സിസ് ജോര്‍ജ്. നിക്ഷേപകരുടെ പണം തിരികെ എത്രയും പെട്ടെന്ന് നല്‍കാനുള്ള ക്രമീകരണം സര്‍ക്കാര്‍ സ്വീകരിക്കണം പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ക്കൊപ്പം ഏതറ്റം വരെയും പോരാട്ടത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പനച്ചിക്കാട് എസ് സി – എസ് ടി ബാങ്കില്‍ സി പി എം ഭരണസമതിയുടെ നേതൃതത്തില്‍ നടന്ന തട്ടിപ്പ് നടത്തിയ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യൂത്ത്‌കോണ്‍ഗ്രസ്സ് കോട്ടയം നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാലയും നൈറ്റ് മാര്‍ച്ചിലും പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ 40 വര്‍ഷമായി സിപിഎം നേതൃത്വം നല്‍കുന്ന ഭരണസമതിയാണ് ഈ ബാങ്കിന്റ ഭരണം നടത്തുന്നത്. നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ എത്തിയ സാഹചര്യത്തില്‍ പണം നല്‍കാതെ വന്നപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. 300 ലക്ഷം രൂപയാണ് ഈ ബാങ്കില്‍ നിന്ന് നഷ്ടമായിരിക്കുന്നത്. പ്രതിഷേധ ജ്വാലയും നൈറ്റ് മാര്‍ച്ചും പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ നിര്‍വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് പി.കെ വൈശാഖ് അധ്യക്ഷത വഹിച്ചു. കോട്ടയം ലോക്സഭ സ്ഥാനാര്‍ത്ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ്, ഡിസിഡി പ്രസിഡന്റ് നാട്ടകം സുരേഷ്, യൂത്ത്‌കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റ് ഗൗരി ശങ്കര്‍, പനച്ചിക്കാട് പഞ്ചായത്ത് വൈസ്. പ്രസിഡന്റ് റോയി മാത്യൂ, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം. കുഞ്ഞില്ലപ്പള്ളി, യു.ഡിഎഫ് നിയോജകമണ്ഡലം കണ്‍വീനര്‍ എസ് രാജീവ്, യൂത്ത്‌കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി രാഹുല്‍ മറിയപ്പള്ളി, ഡി സി സി ജനറല്‍ സെക്രട്ടറി ജോണി ജോസഫ്, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഇട്ടി അലക്‌സ്, യൂത്ത്‌കോണ്‍ഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് അനുബ് അബൂബക്കര്‍ ജില്ലാ സെക്രട്ടറി ഗീവര്‍ഗ്ഗീസ്സ് സി.ആര്‍, യൂത്ത്‌കോണ്‍ഗ്രസ്സ് നേതാക്കളായ രഞ്ജിത്ത് പ്ലാപറമ്പില്‍, റോഷിന്‍ നീലംചിറ, വിനീത അന്ന തോമസ്സ്, ആഷിഖ്, സെബി പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.