തിരുവനന്തപുരം: കൊടും ചൂടില്‍ വിയർത്ത് വലയുന്ന കേരളത്തിന് ഈ ആഴ്ച വേനല്‍ മഴയുടെ ആശ്വാസമുണ്ടാകുമെന്ന് കാലാവസ്ഥ പ്രവചനം.
ഇന്ന് തലസ്ഥാനമടക്കം 5 ജില്ലകളില്‍ വേനല്‍ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് മഴ സാധ്യതയുള്ളത്.
നിലവിലെ അറിയിപ്പ് പ്രകാരം നാളെയും മറ്റന്നാളും ആലപ്പുഴ, എറണാകുളം ജില്ലകളിലെങ്കിലും വേനല്‍ മഴ ലഭിച്ചേക്കും. 28 -ാം തിയതി 3 ജില്ലകളിലാണ് നിലവില്‍ മഴ സാധ്യതയുള്ളത്. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അന്നേ ദിവസം വേനല്‍ മഴ ലഭിക്കാൻ ഏറ്റവും കൂടുതല്‍ സാധ്യത.
അതേസമയം കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായി മോശമല്ലാത്ത മഴയാണ് തെക്കൻ കേരളത്തിൽ ലഭിക്കുന്നത്.ഇടിയോടു കൂടിയ മഴയായതിനാൽ ഏവരും ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.