പറവൂർ: പ്രവർത്തിച്ചുകൊണ്ടിരുന്ന ടെലിവിഷൻ പൊട്ടിത്തെറിച്ചു.പറയകാട് കാലാക്കശേരി രാമചന്ദ്രന്റെ വീട്ടില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം.
വീട്ടില്‍ ഒറ്റയ്ക്കായിരുന്ന രാമചന്ദ്രൻ ടിവി കണ്ടുകൊണ്ടിരിക്കുമ്ബോള്‍ തീയും പുകയും ഉയരുകയായിരുന്നു. രാമചന്ദ്രൻ വീടിന് പുറത്തേക്കിറങ്ങി ഓടിയതിനു പിന്നാലെ ടിവി പൊട്ടിത്തെറിച്ചു. പഴയ മോഡല്‍ പിക്ചർ ട്യൂബുള്ള ടിവിയാണ് പൊട്ടിത്തെറിച്ചത്.
ടിവി പൊട്ടിത്തെറിച്ചതിന്റെ കാരണം വ്യക്തമല്ല.സംഭവത്തിൽ മുറിയില്‍ സമീപത്തുണ്ടായിരുന്ന ഗൃഹോപകരണങ്ങള്‍ കത്തിനശിച്ചു.അതേസമയം വീട്ടിലെ വൈദ്യുതി സംവിധാനത്തിന് കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടുമില്ല.