KeralaNEWS

പാലായില്‍ ക്രെയിന്‍ ഇടിച്ച് വയോധികന് ദാരുണാന്ത്യം; ചക്രം തലയിലൂടെ കയറിയിറങ്ങി

കോട്ടയം: പാലാ കടപ്പാട്ടൂര്‍ ബൈപ്പാസില്‍ വയോധികന്‍ ക്രെയിന്‍ സര്‍വീസ് വാഹനം ഇടിച്ച് മരിച്ചു. കടപ്പാട്ടൂര്‍ കേളപ്പനാല്‍ ഔസേപ്പച്ചനാണ് (71) മരിച്ചത്. റോഡില്‍ തെറിച്ച് വീണ ഔസേപ്പച്ചന്റെ തലയില്‍ ചക്രങ്ങള്‍ കയറിയിറങ്ങി ചിന്നിച്ചിതറിയ നിലയിലായിരുന്നു.

ബൈപ്പാസില്‍ ഗ്രാമീണം സ്വാശ്രയ സംഘത്തിന് മുന്നില്‍ തിങ്കളാഴ്ച രാവിലെ 8.15-നാണ് അപകടമുണ്ടായത്. ചായ കുടിച്ച് വീട്ടിലേക്ക് നടന്നു പോകവേയാണ് ഔസേപ്പച്ചനെ ക്രെയിന്‍ ഇടിച്ചത്.

പാലാ പോലീസും ഫയര്‍ ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി റോഡും വാഹനത്തിന്റെ ടയറുകളും ശുചിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു.

 

Back to top button
error: