Breaking NewsLead NewsSportsTRENDING

ബൗണ്ടറിയില്ലാതെ 18 പന്തുകള്‍! ഗുജറാത്തിന്റെ വിധിയെഴുതിയത് ആ മൂന്നോവര്‍

മനസുവച്ചാല്‍ ജയിക്കാമായിരുന്ന കളിയാണ് ഗുജറാത്ത് ടൈറ്റന്‍സ് കളഞ്ഞുകുളിച്ചത്. ഡെത്തോവറുകളില്‍ പിഴച്ചതോടെ  സായ് സുദര്‍ശന്റെ സെഞ്ചറിയും പാഴായി. സ്വപ്നസമാനമായിരുന്നു ഗുജറാത്തിന് സായിയും ഗില്ലും ചേര്‍ന്ന് നല്‍കിയ തുടക്കം. 128 റണ്‍സാണ് ഓപ്പണിങ് പാര്‍ട്നര്‍ഷിപ്പില്‍ പിറന്നത്. ജോസ് ബട്​ലറും വാഷിങ്ടണ്‍ സുന്ദറും ജേസണ്‍ ഹോള്‍ഡറും തുടങ്ങി എണ്ണം പറഞ്ഞ താരങ്ങള്‍ ഇറങ്ങാനുള്ളപ്പോള്‍ ഗുജറാത്തിന്റെ സ്കോര്‍ 230 കടക്കുമെന്ന് എല്ലാവരും കരുതി.

പക്ഷേ ഡെത്തോവറില്‍ സുയാഷും ഭുവനേശ്വര്‍ കുമാറും ഹേസല്‍വുഡും പിടിമുറുക്കിയതോടെ ഗുജറാത്തിന് താളം തെറ്റി. 17–ാം ഓവറില്‍ സുയാഷ് നല്‍കിയത് ആകെ നാല് റണ്‍സ്. ബട്​ലര്‍ക്കും സുന്ദറിനും അനങ്ങാന്‍ പറ്റിയില്ല. 18–ാം ഓവറില്‍ ഭുവനേശ്വര്‍ കുമാറും പിശുക്ക് തുടര്‍ന്നു. അഞ്ച് റണ്‍സും ബട്​ലറുടെ വിക്കറ്റും. 19–ാം ഓവറില്‍ ഹേസല്‍വുഡ് ആകെ എട്ടുറണ്‍സാണ് വിട്ടുനല്‍കിയത്. തകര്‍ത്തടിക്കേണ്ട അവസാന ഓവറുകളില്‍ ഗുജറാത്ത് കളി മറന്നതോടെ സ്കോര്‍ 205ല്‍ ഒതുങ്ങി. ഡെത്തോവറുകളില്‍ ബൗണ്ടറി കണ്ടെത്താന്‍ കഴിയാതിരുന്നതാണ് തോല്‍വിക്ക് കാരണമായതെന്ന് പോസ്റ്റ് മാച്ചില്‍ ഗില്ലും സമ്മതിച്ചു.’ആ മൂന്നോവറുകള്‍ ഞങ്ങള്‍ക്ക് നിര്‍ണായകമായിരുന്നു’– താരം പറ​ഞ്ഞു.

Signature-ad

ചേസിങിനിറങ്ങിയ ആര്‍സിബിക്ക് ആദ്യ ഓവറില്‍ തന്നെ കടിഞ്ഞാണിടാന്‍ കിട്ടിയ സുവര്‍ണാവസരം ഗുജറാത്ത് പാഴാക്കി. ആദ്യപന്തില്‍ കോലിയെ വാഷിങ്ടണ്‍ സുന്ദര്‍ വിട്ടുകളഞ്ഞു. വലിയ വിലയാണ് ഗുജറാത്ത് കൊടുക്കേണ്ടി വന്നത്. എട്ട് ഫോറും നാലു സിക്സുമുള്‍പ്പടെ 44 പന്തില്‍ 81 റണ്‍സെടുത്ത് കോലി തന്റെ റോള്‍ ഭംഗിയാക്കി. ജേസണ്‍ ഹോള്‍ഡറെ അടുപ്പിച്ച് രണ്ട് വട്ടമാണ് കോലി സിക്സര്‍ പറത്തിയത്. ദേവ്​ദത്ത് പടിക്കല്‍ ഒപ്പം നിന്നതോടെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 115 പിറന്നു. അനായാസം ബാറ്റുവീശിയ ദേവ്​ദത്ത് പടിക്കല്‍ 55 റണ്‍സെടുത്താണ് പുറത്തായത്. ഇടയ്ക്ക് വിക്കറ്റുകള്‍ വീണെങ്കിലും ക്രുനാല്‍ പാണ്ഡ്യ തകര്‍പ്പനടി തുടര്‍ന്നതോടെ 18.5 ഓവറില്‍ ആര്‍സിബി ലക്ഷ്യം കാണുകയായിരുന്നു. 10 പോയിന്‍റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ആര്‍സിബി.

 

#IPL2026, #RCBvsGT, #ViratKohli, #ShubmanGill, #SaiSudharsan, #DevduttPadikkal, #RoyalChallengersBengaluru, #GujaratTitans, #CricketNews, #IPLUpdates, #KrunalPandya, #CricketMalayalam, #SportsNews, #WashingonSundar, #BhuvaneshwarKumar, #DeathOvers, #CricketAnalysis, #IPLPointsTable, #NammaRCB, #AavaDe

Back to top button
error: