KeralaNEWS

കോട്ടയത്ത് സ്‌കൂട്ടർ ലോറിക്കടിയിൽപെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, ഭർത്താവിന് പിറന്നാൾ സമ്മാനം വാങ്ങാൻ പോകുമ്പോഴാണ് അപകടം

       കോട്ടയത്ത് ഭർത്താവിനൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വീട്ടമ്മ കണ്ടെയ്നർ ലോറിയുടെ ടയറിനിടയിലേക്കു തെറിച്ചു വീണ് മരിച്ചു. നീറിക്കാട് കല്ലമ്പള്ളി കൊല്ലകുഴിയിൽ ബിനോയിയുടെ ഭാര്യ പ്രിയ (46) ആണു മരിച്ചത്. പ്രിയ ടയറിനിടയിൽ കുടുങ്ങിയത് കണ്ടെയ്നർ ഡ്രൈവർ അറിഞ്ഞില്ല. പ്രിയ ടയറിനിടയിൽ കുടുങ്ങി കിടക്കുന്നതു കണ്ട പൊലീസ് സംഘം കണ്ടെയ്നർ ലോറി തടഞ്ഞു നിർത്തി. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ നാഗമ്പടം മേൽപ്പാലത്തിലാണ് അപകടം നടന്നത്.

ഗുരുതരമായി പരുക്കേറ്റ പ്രിയയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ലോറി സ്കൂട്ടറിൽ തട്ടിയപ്പോൾ പ്രിയ തെറിച്ച് കണ്ടെയ്നർ ലോറിയുടെ ടയറിനിടയിൽ കുടുങ്ങിയെന്നാണു കരുതുന്നത്.

Signature-ad

ഇന്നലെ വൈകിട്ട് നാഗമ്പടത്തിനു സമീപം മറ്റൊരു അപകടം നടന്നു. കാറുകൾ തമ്മിൽ കൂട്ടിയിടിച്ച്  ഗതാഗതക്കുരുക്കുണ്ടായി. ഗതാഗത തടസം പരിഹരിക്കാനായി വരുന്നതിനിടെയാണു കണ്ടെയ്നർ ലോറിയുടെ ടയറിനിടയിൽ പ്രിയ അപകടത്തിൽപ്പെട്ടു കിടക്കുന്നതു പൊലീസ് കാണുന്നത്. ഉടൻ തന്നെ കണ്ടെയ്നർ നാഗമ്പടം പാലത്തിനു മുകളിൽ തടഞ്ഞിട്ടു.

പ്രിയയെ ഉടൻ പുറത്തെടുത്ത് ആംബുലൻസിൽ കയറ്റി മെഡിക്കൽ കോളജിലേൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബ്ലോക്ക് കാരണം ആംബുലൻസ് എത്താനും വൈകിയിരുന്നു. കണ്ടെയ്നറിന്റെ ഇടതുവശത്തൂടെ കയറി വന്ന സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് ഭർത്താവ് ബിനോയിയുടെ പിറന്നാൾ ദിനമായതിനാൽ ഇരുവരും ചേർന്ന് സമ്മാനം വാങ്ങാനായി കോട്ടയം ടൗണിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. ബിനോയി കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

പൊടി ഉൽപ്പന്നങ്ങളും, സ്പൈസസും ഓട്ടോറിക്ഷയിൽ എത്തിച്ച് ഹോൾസെയിൽ വില്പന നടത്തുകയാണ് ബിനോയി. ഗംഗ (ഫാഷൻ ഡിസൈനർ)
ഗായത്രി (10-ാം ക്ലാസ്) എന്നിവർ മക്കളാണ്.

മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: