KeralaNEWS

പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകാനെത്തിയ സഹോദരങ്ങൾ അറസ്‌റ്റിൽ

കൊല്ലം: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കടത്തിക്കൊണ്ടു പോകാനെത്തിയ സഹോദരങ്ങൾ അറസ്‌റ്റിൽ.

ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ കക്കാക്കുന്ന് പൂമുറ്റത്ത് വീട്ടില്‍ അഭിനോ സുനില്‍ (23), സഹോദരന്‍ അക്വിനോ സുനില്‍ (25) എന്നിവരാണ് അറസ്റ്റിലായത്.

യുവാവും കൂട്ടാളികളും ബൈക്കുകളിലും കാറുകളിലുമായി പെൺകുട്ടിയുടെ വീട്ടിലെത്തുകയും എതിർത്ത ബന്ധുക്കളെ പരിക്കേല്‍പ്പിച്ച്‌ പെണ്‍കുട്ടിയുമായി കടക്കുകയുമായിരുന്നു. എന്നാല്‍ അഭിനോയെയും സഹോദരനെയും നാട്ടുകാര്‍ തടഞ്ഞ് വച്ചു തെക്കുംഭാഗം പൊലീസിനു കൈമാറി. അക്രമി സംഘം വീടിനും കേടുപാടു വരുത്തി. പിടിയിലായ ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കേസില്‍ ഇനി അഞ്ചു പേര്‍ കൂടി പിടിയിലാകാനുണ്ട്. പൊലീസ് ഇന്‍സ്പെക്ടര്‍ വി.പ്രസാദ്,ഇന്‍സ്പെക്ടര്‍ വി.പ്രസാദ്, എസ്‌ഐമാരായ സലിം, മണിലാല്‍, സജികുമാര്‍, എഎസ്‌ഐ രഞ്ജിത്ത് എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നല്‍കിയത്.

മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടി ഇന്നലെ തെക്കുംഭാഗം സ്റ്റേഷനില്‍ ഹാജരായി. ശനി രാത്രി 10ന് ചവറ സൗത്ത് വടക്കുംഭാഗത്തായിരുന്നു സംഭവം.

Back to top button
error: