KeralaNEWS

നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നുന്നോ….? കടമ്മനിട്ടയുടെ കവിത വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

റുത്ത നിറമുള്ള കുറത്തിയുടെയും കുറത്തിയുടെ കറുത്ത മക്കളുടെയും കഥപറയുന്ന കവിത.പ്രശസ്ത കവി കടമ്മനിട്ട രാമകൃഷ്ണന്റെ തീ തുപ്പുന്ന വരികൾ വീണ്ടും ഏറ്റെടുത്ത് സോഷ്യൽ മീഡിയ.

‘നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടുതിന്നുന്നോ,നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചൂഴ്ന്നെടുക്കുന്നോ’ -കടമ്മനിട്ട എന്ന വലിയ കവി തൊണ്ട പൊട്ടികീറും മട്ടില്‍ ഉച്ചത്തില്‍ പാടി കേരളത്തെയാകെ ഞെട്ടിച്ച ‘കുറത്തി’ എന്ന അതിഗംഭീരമായ കവിതയിലെ മൂർച്ചയേറിയ വരികളാണിത്.

കലാമണ്ഡലം സത്യഭാമ കറുപ്പിനെയും കറുത്ത മനുഷ്യരെയും  അധിക്ഷേപിച്ചതോടെയാണ്  സോഷ്യൽ മീഡിയ കടമ്മനിട്ട കവിതയുടെ ശക്തമായ തിരിച്ചുവരവ് നടത്തിയത്.

Signature-ad

1978 കാലത്തെ ഒരു പകല്‍ സമയത്ത് തിരുവനന്തപുരത്ത് കേരള സർവകലാശാലയുടെ കാര്യവട്ടം കാമ്ബസിലെ ഗാന്ധിഭവൻ ഓഡിറ്റോറിയത്തിലിരുന്നാണ് കടമ്മനിട്ട കുറത്തി ചൊല്ലുന്നത് ശ്വാസമടക്കിപ്പിടിച്ചിരുന്നു ജനം അത് കേട്ടത്.

യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ്സ് യൂണിയനാണ് കടമ്മനിട്ടയെ കവിത ചൊല്ലാൻ കാമ്ബസിലേക്ക് ക്ഷണിച്ചത്.ജുബ്ബയും മുണ്ടും ധരിച്ച്‌ മൈക്കിനു മുന്നില്‍ വേദി നിറഞ്ഞു നിന്ന കവി ഉയർന്ന ശബ്ദത്തിലാണ്  കവിത ചൊല്ലുന്നത്.

‘നിങ്ങളെന്റെ കറുത്തമക്കളെ ചുട്ടുതിന്നുന്നോ’ എന്ന വരിയാവുമ്ബോഴേയ്ക്ക് ശബ്ദം ഏറ്റവും ഉച്ചത്തില്‍… കവിയുടെ കഴുത്തില്‍ ഞരമ്ബുകള്‍ വലിഞ്ഞു മുറുകുന്നു. നെറ്റിയില്‍ നിന്ന് വിയർപ്പുതുള്ളികള്‍ ചാലുകളായി ഒഴുകുന്നു.

വിവിധ വിഷയങ്ങളുടെ ഉന്നതപഠന ഗവേഷണ കേന്ദ്രമാണ് കാര്യവട്ടം കാമ്ബസ്. സ്പേസ് ഫിസിക്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ് എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ഏറ്റവും പുതിയ സിലബസിലാണ് വിദ്യാഭ്യാസം. അതുകൊണ്ടുതന്നെ എപ്പോഴും പഠിപ്പിലും ഗവേഷണത്തിലുമെല്ലാം മുഴുകിയിരിക്കുന്ന വിദ്യാർത്ഥികളുടെ മുന്നിലേയ്ക്കാണ്  കടമ്മനിട്ടയെ അവതരിപ്പിച്ചത്. വന്യമായ ഈണത്തില്‍ കടമ്മനിട്ട ചൊല്ലി.

‘കരിങ്കണ്ണിൻ കട ചുകന്ന്…..
കരിഞ്ചായല്‍ കെട്ടഴിഞ്ഞ്
കാരിരുമ്ബിൻ ഉടല്‍ വിറച്ച്‌ കുറത്തിയുറയുന്നു
അരങ്ങത്തു മുൻനിരയില്‍
മുറുക്കിത്തുപ്പിയും ചുമ്മാ
ചിരിച്ചുകൊണ്ടിടം കണ്ണാല്‍
കുറത്തിയെ കടാക്ഷിക്കും
കരനാഥന്മാർക്ക് നേരെ
വിരല്‍ ചൂണ്ടിപ്പറയുന്നു
നിങ്ങളെന്റെ കറുത്ത മക്കളെ
ചുട്ടുതിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ
കണ്ണുകള്‍ ചൂഴ്ന്നെടുക്കുന്നോ?
നിങ്ങള്‍ ഞങ്ങടെ കുഴിമാടം
കുളം തോണ്ടുന്നോ?
നിങ്ങളോർക്കുക നിങ്ങളെങ്ങനെ
നിങ്ങളായെന്ന്’

Back to top button
error: