IndiaNEWS

ലോകത്തെ ഏറ്റവും വൃത്തികെട്ട രാജ്യം ഇന്ത്യ; സ്ഥാനം 180

ലോകത്തിലെ ഏറ്റവും വൃത്തിയേറിയ രാജ്യങ്ങളുടെ പട്ടികയിൽ ഡെൻമാർക്കിന് ഒന്നാം സ്ഥാനവും ഇന്ത്യക്ക് അവസാന സ്ഥാനവും.ലോകത്തെ 180 രാജ്യങ്ങളിലെ കണക്കെടുത്തപ്പോള്‍ ഇന്ത്യയുടെ സ്ഥാനം 180 ആണ്.

വൃത്തിയുള്ള രാജ്യമായിരിക്കാനുള്ള യോഗ്യത

ശുദ്ധമായ ജലം, വായു, കൃത്യമായ മാലിന്യനിർമ്മാർജന സംവിധാനം, ശരിയായ ശുചീകരണം എന്നിവ നടക്കുന്ന രാജ്യങ്ങളാണ് ഈ വിഭാഗത്തില്‍ വരിക.പരിസ്ഥിതി പ്രകടന സൂചിക(ഇപിഐ) വഴിയാണ് രാജ്യങ്ങളെ ഇത്തരത്തില്‍ തിരഞ്ഞെടുക്കുന്നത്.

ഡെൻമാർക്ക്

ഇപിഐ സ്‌കോർ 77.9 ഉള്ള ഡെന്മാർക്ക് ആണ് വൃത്തിയേറിയതും അന്തരീക്ഷം ശുദ്ധമായതുമായ രാജ്യം. മലിനജല നിവാരണം, ജലജീവി സംരക്ഷിത പ്രദേശങ്ങള്‍, തുടങ്ങി പല മേഖലകളിലും ‌ഡെന്മാർക്ക് 100 പോയിന്റും നേടി. ഹരിതഗൃഹവാതകങ്ങള്‍ക്ക് എതിരെ പ്രവർത്തിച്ചും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശക്തമായ നടപടിയെടുത്തുമാണ് ഡെൻമാർക്ക് ഈ നില നേടിയെടുത്തത്.

യുണൈറ്റഡ് കിംഗ്‌ഡം

ഇപിഐ സ്‌കോർ 77.7 ഉള്ള യു.കെയാണ് രണ്ടാം സ്ഥാനത്തുള്ളത്. 67.5 മില്യണ്‍ ജനങ്ങള്‍ വസിക്കുന്ന രാജ്യത്ത് ഇത് വലിയ അംഗീകാരമുള്ള സ്‌കോറാണ്. കുടിവെള്ളം, ശുചീകരണം, മലിനീകരണം എന്നിവയില്‍ മുഴുവൻ മാർക്കുകളും യു.കെ നേടി.

ഫിൻലൻഡ്

യൂറോപ്പിലെ മറ്റൊരു രാജ്യമായ ഫിൻലാൻഡിന് ഇപിഐ സ്‌കോർ 76.5 ആണ്.രാജ്യത്തെ ഊർജ ആവശ്യങ്ങള്‍ 42 ശതമാനവും പുനരുപയോഗിക്കാവുന്ന വസ്‌തുക്കളില്‍ നിന്നാണ്. കുടിവെള്ളം, വന്യജീവി സംരക്ഷണം ഇവയില്‍ രാജ്യം ഏറെ മുന്നിലാണ്.

ഇന്ത്യ

ഇപിഐ സ്‌കോർ കേവലം 18.9 മാത്രമുള്ള ഇന്ത്യ വൃത്തിയുള്ള രാജ്യങ്ങളില്‍ ഏറ്റവും പിന്നിലാണ്. 180ാമതാണ് ഇന്ത്യയുടെ സ്ഥാനം.

പിൻകുറിപ്പ്:  വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍, തുപ്പല്‍ പുരണ്ട മതിലുകള്‍, ദുര്‍ഗന്ധം വമിക്കുന്ന പ്ലാറ്റ്ഫോം.ഏറെ കൊട്ടിഘോഷിച്ച അയോധ്യ റെയില്‍വേ സ്റ്റേഷന്റെ ഇന്നത്തെ സ്ഥിതിയാണ് പറഞ്ഞു വരുന്നത്.ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

അടുത്തിടെ ഉദ്ഘാടനം നടന്ന അയോധ്യ രാമക്ഷേത്രത്തിലേക്ക് എത്താൻ ലോകത്തിലെ തന്നെ മികച്ച സൗകര്യങ്ങളോടെ പണികഴിപ്പിച്ചതാണ് അയോധ്യ ധാം റെയില്‍വേ സ്റ്റേഷൻ.അതാണ് വെറും രണ്ടു മാസം കഴിഞ്ഞതോടെ മാലിന്യക്കൂമ്ബാരമായി മാറിയിരിക്കുന്നത്.

 റെയിൽവേ സ്റ്റേഷൻ ചുമരുകളിലാകെ മുറുക്കി തുപ്പിയതിന്‍റെയും പ്ലാറ്റ്ഫോമുകളില്‍ മാലിന്യം നിറഞ്ഞ് വൃത്തിഹീനമായി കിടക്കുന്നതിന്‍റെയും വിഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ശുചീകരണ കരാറുകാരന് അരലക്ഷം രൂപ പിഴ ചുമത്തി റെയില്‍വേ നടപടിയെടുത്തെങ്കിലും വീഡിയോ ഇപ്പോഴും വലിയ ചർച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ഇതേസമയം സ്റ്റേഷന്‍ അടിയന്തരമായി വൃത്തിയാക്കുന്നതിന്‍റെ വിഡിയോ നോര്‍ത്തേണ്‍ റെയില്‍വേയും സമൂഹ മാധ്യമങ്ങളില്‍ പിന്നാലെ പങ്കുവെച്ചിട്ടുണ്ട്.

രാമക്ഷേത്രത്തിന്‍റ ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ നവീകരിച്ച സ്റ്റേഷന്‍ 2023 ഡിസംബര്‍ 30 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ഇതിനൊപ്പമാണ് അയോധ്യ ജംഗ്ഷന്‍ എന്ന സ്റ്റേഷന്‍റെ പേര് അയോധ്യ ധാം എന്നാക്കി മാറ്റിയതും.

കഴിഞ്ഞ ഡിസംബർ 13 മുതൽ 16 വരെ മുബൈയിൽ വച്ച് നടന്ന ജി-20 വർക്കിംഗ് കമ്മിറ്റി  യോഗത്തിന്റെ ഭാഗമായി  മുംബൈ നഗരത്തിലെ ചേരിപ്രദേശങ്ങൾ പലതും  ഷീറ്റ് ഉപയോഗിച്ച് മറച്ചത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു.

മുംബൈ നഗരത്തിലെ ജോഗേശ്വരി ചേരി പച്ച നിറത്തിലുള്ള ഷീറ്റുകൾകൊണ്ടും ജി-20 വർക്കിംഗ് കമ്മിറ്റി യോഗത്തിന്റെ പരസ്യ ബോർഡുകൾ കൊണ്ടും മറച്ചിരിക്കുന്ന കാഴ്ചകൾ സോഷ്യൽ മീഡിയയിലും വൈറലായിരുന്നു.മുൻപ് അമേരിക്കൻ പ്രസിഡണ്ട് ഗുജറാത്തിലെത്തിയപ്പോഴും സമാന സംഭവം നടന്നിരുന്നു.അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തെ സൊമാലിയയോടാണ് ഉപമിച്ചത്.

Back to top button
error: