KeralaNEWS

ഗജവീരന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു; ഓര്‍മ്മയാകുന്നത് ആനച്ചന്തം

പാലക്കാട്: ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പന്‍ മംഗലാംകുന്ന് അയ്യപ്പന്‍ (55) ചരിഞ്ഞു. തിങ്കളാഴ്ച രാത്രി 8.15 നാണ് മരണം. കഴിഞ്ഞ 8 മാസമായി പാദരോഗത്തിനുള്ള ചികിത്സയിലായിരുന്നു. കഴിഞ്ഞ മദപ്പാട് സമയത്താണ് അസുഖം പിടിപ്പെട്ടത്. ഈ സീസണിലെ ഉത്സവങ്ങളില്ലൊന്നും പങ്കെടുത്തിരുന്നില്ല.

1992 ലാണ് മംഗലാംകുന്നിലെ എം.എ.പരമേശ്വരനും സഹോദരന്‍ എം.എ.ഹരിദാസനും ബിഹാര്‍ സോണ്‍പൂരിലെ മേളയില്‍നിന്നും അയ്യപ്പനെ വാങ്ങുന്നത്. 305 സെന്റിമീറ്റര്‍ ഉയരമുണ്ട്. തൃശൂര്‍ പൂരത്തിലെ തെക്കോട്ടിറക്കത്തിന് തിടമ്പേറ്റിയ സ്വകാര്യ ഉടമസ്ഥതയിലുള്ള അപൂര്‍വം ആനകളിലൊന്നാണ് അയ്യപ്പന്‍.

ചെറായി, ചക്കുമലശ്ശേരി ഉത്സവങ്ങളിലെ തലപ്പൊക്ക മത്സരങ്ങളില്‍ പല തവണ വിജയിച്ചിട്ടുണ്ട്. നെന്‍മാറ വല്ലങ്ങിവേല, ചിനക്കത്തൂര്‍ പൂരം, ഉത്രാളികാവ് പൂരം, പരിയാനമ്പറ്റ പൂരം, പറക്കോട്ടുകാവ് താലപ്പൊലി തുടങ്ങിയവയ്ക്ക് നിരവധി വര്‍ഷം തിടമ്പേറ്റി. ഗജരാജ വൈസൂര്യ പട്ടം നല്‍കി അയ്യപ്പനെ ആദരിച്ചിട്ടുണ്ട്.

Back to top button
error: