Month: March 2024
-
India
ടെറസില്‍ നിന്ന് വീണ് യുവതിക്ക് ദാരുണാന്ത്യം
മംഗളൂരു: അപ്പാര്‍ട്ട്‌മെന്റിന്റെ ടെറസില്‍ നിന്ന് വീണ് യുവതി മരിച്ചു. കുന്ദാപൂര്‍ പഴയ ഗീതാഞ്ജലി ടാക്കീസ് റോഡില്‍ താമസിക്കുന്ന ലക്ഷ്മി പ്രതാപ് നായക് (41) ആണ് മരിച്ചത്. ഉണങ്ങാന്‍ വച്ച തേങ്ങ എടുക്കാന്‍ വേണ്ടിയാണ് ലക്ഷ്മി ടെറസില്‍ പോയത്. ഇതിനിടെ ടെറസില്‍ സ്ഥാപിച്ചിരുന്ന ഫൈബര്‍ ഷീറ്റിലേക്ക് അബദ്ധത്തില്‍ ചവിട്ടി തെന്നി താഴേയ്ക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കും കൈകള്‍ക്കും ഗുരുതരമായി പരുക്കേറ്റ ലക്ഷ്മി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
Read More » -
Kerala
മർദ്ദനത്തില്‍ വാരിയെല്ലുകള്‍ പൊട്ടി; മലപ്പുറത്ത് രണ്ടര വയസുകാരി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത
മലപ്പുറം: കാളികാവില്‍ രണ്ടര വയസുകാരിയുടെ മരണം ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന് വ്യക്തമാക്കി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞ് മരിച്ചതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. മർദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ എറിഞ്ഞും പരിക്കേല്പിച്ചു. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായ നിരവധി മുറിവുകള്‍ ഉണ്ടായിരുന്നു. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു. മർദ്ദനത്തില്‍ തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. വാരിയെല്ലുകളും പൊട്ടിയിരുന്നു. തലയില്‍ രക്തം കെട്ടി കിടക്കുന്നുണ്ട്. മർദ്ദനമേറ്റപ്പോള്‍ കുഞ്ഞിന്റെ തലയിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരി ഫാത്തിമ നസ്രിനെ ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചെന്ന് മനസിലായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്. ഉദരംപൊയില്‍ സ്വദേശി മുഹമ്മദ് ഫായിസ് ആണ് മകള്‍ ഫാത്തിമ നസ്രിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കാളികാവ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഉടന്‍ കൊലക്കുറ്റം ചുമത്തുമെന്ന്…
Read More » -
Kerala
യുവതിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചു; യുവാവ് അറസ്റ്റില്‍
അടിമാലി: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ യുവാവ് കസ്റ്റഡിയില്‍. കട്ടപ്പന തൊപ്പിപ്പാള സ്വദേശി ബിബിനെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ചതായാണ് പരാതി. ബിബിന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ പരാതി.
Read More » -
India
വെള്ളിങ്കിരി ക്ഷേത്ര യാത്ര; ഡോക്ടർ ഉൾപ്പെടെ മൂന്നു പേർ മരിച്ചു
കോയമ്പത്തൂർ: വെള്ളിങ്കിരി മല ക്ഷേത്രത്തിലേക്ക് യാത്ര നടത്തിയ മൂന്നു പേർ മരിച്ചു.24 മണിക്കൂറിനിടെയാണ് മൂന്നു പേർ മരിച്ചത്. കുത്തനെയുള്ള മലകയറ്റത്തിനും ഇറക്കത്തിനും ഇടെ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. ഹൈദരാബാദ് സ്വദേശി ഡോ.സുബ്ബാറാവു (68), സേലം സ്വദേശി ത്യാഗരാജൻ (38), തേനി സ്വദേശി പാണ്ഡ്യൻ (40) എന്നിവരാണു മരിച്ചത്. ഇതില്‍ സുബ്ബാറാവു, ത്യാഗരാജൻ എന്നിവർ ഞായറാഴ്ചയും പാണ്ഡ്യൻ തിങ്കളാഴ്ച രാവിലെയുമാണു മരിച്ചത്. കഴിഞ്ഞ ഒന്നരമാസത്തിനിടെ ക്ഷേത്രത്തിലേക്ക് മലകയറുന്നതിനിടെ മരിച്ചവരുടെ എണ്ണം ഇതോടെ അഞ്ചായി.വയസ്സുള്ള വേലൂർ സ്വദേശിയും 22 വയസ്സുള്ള കോയമ്ബത്തൂർ സ്വദേശിയുമാണു നേരത്തെ മരിച്ചത്. ബോലുവാംപട്ടി റേഞ്ചിലെ പൂണ്ടി വെള്ളിങ്കിരി മലയിലേക്ക് കയറാൻ ഫെബ്രുവരി 12നാണ് അനുമതി നല്‍കിയത്. 6.5 കിലോമീറ്റർ നീളമുള്ള, കുത്തനെ കയറ്റിറക്കങ്ങളുള്ള 7 മലകള്‍ കയറിയിറങ്ങി വേണം ഈ ക്ഷേത്രത്തിലെത്താൻ. മല കയറുന്നതിനിടെ ഉണ്ടായ കടുത്ത ശ്വാസതടസ്സമാണു എല്ലാവരുടേയും മരണകാരണം. ശ്വാസതടസ്സം കാരണം വഴിയില്‍ ബുദ്ധിമുട്ടുണ്ടായാലും താഴേക്ക് എത്തിച്ച് ചികിത്സ നല്‍കുന്നതിന് പ്രായോഗിക തടസ്സങ്ങളുണ്ട്.
Read More » -
Kerala
ആറ്റിങ്ങലില്‍ ബിജെപി പ്രവർത്തകർ കൂട്ടത്തോടെ സിപിഐഎമ്മിലേക്ക്
തിരുവനന്തപുരം: ആറ്റിങ്ങലില്‍ ബിജെപി പ്രവർത്തകർ കൂട്ടത്തോടെ സിപിഐഎമ്മിലേക്ക്.5 ബൂത്ത് ഭാരവാഹികള്‍ ഉള്‍പ്പെടെ നൂറോളം ബിജെപി പ്രവർത്തകരാണ് സിപിഐഎമ്മിൽ ചേർന്നത്. വി.മുരളീധരനെ ആറ്റിങ്ങലിൽ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു നടപടി.ശോഭാ സുരേന്ദ്രനെ പിന്തുണച്ചിരുന്നവരാണ് ഇവർ. അതേസമയം സിപിഐഎമ്മിന്റെ ദേശീയ പാർട്ടി പദവി ഈ തെരഞ്ഞെടുപ്പോടെ അവസാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.വയനാട്ടില്‍ സിപിഐയുടെ സ്ഥാനാർഥിത്വത്തിന് പ്രസക്തിയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
Read More » -
Kerala
പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകാൻ കൊതിച്ചു; കെ.സുരേന്ദ്രനെ വയനാട്ടിലേക്ക് മാറ്റി ഒതുക്കിയത് കേരളത്തിലെ ബിജെപി നേതാക്കൾ തന്നെ
ബി.ജെ.പി. ഏറ്റവും സാധ്യതകുറഞ്ഞ കാറ്റഗറിയായ ഡി ക്ലാസില്‍പ്പെടുത്തിയ മണ്ഡലമാണ് വയനാട്. വടകരയും മലപ്പുറവുമാണ് മറ്റു ഡി ക്ലാസ് മണ്ഡലങ്ങള്‍. പാർട്ടിപോലും ഇത്രയും സാധ്യതകുറഞ്ഞ മണ്ഡലമായി കണ്ടെത്തിയ വയനാട്ടിലേക്ക് സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രനെ സ്ഥാനാർഥിയാക്കിയതിന് പിന്നിൽ ഒറ്റ ഘടകമേയുള്ളൂ – ഒതുക്കുക! സുരേന്ദ്രനിട്ട് കേന്ദ്രംകൊടുത്ത ഒരു പണിയാണോ ഇതെന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്നാണ് ബിജെപിയുടെ ഒരു മുതിർന്ന നേതാവ് അഭിപ്രായപ്പെട്ടത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശ്ശൂർ, പാലക്കാട്, കാസർകോട് എന്നീ ആറ് എ ക്ലാസ് മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ മത്സരിക്കമെന്നാഗ്രഹിച്ച ശോഭാ സുരേന്ദ്രനെ ആലപ്പുഴയ്ക്കയക്കുകയും കാസർകോട് അവസാനം നിമിഷംവരെ സ്ഥാനാർഥിയാകുമെന്നു പ്രതീക്ഷിച്ച മുതിർന്നനേതാവ് പി.കെ. കൃഷ്ണദാസിനെ ഒഴിവാക്കുകയും ചെയ്തതിനുപിന്നില്‍ കെ. സുരേന്ദ്രന്റെ ഇടപെടലാണെന്ന് ഇപ്പോഴും പാർട്ടിയിലെ ഒരുവിഭാഗം കരുതുന്നു. കേന്ദ്രനേതൃത്വത്തിനുമുന്നില്‍ ഈ പരാതി അവർ ഉന്നയിക്കുകയും ചെയ്തിരുന്നു. പത്തനംതിട്ട മണ്ഡലത്തില്‍ മത്സരിക്കണമെന്നാഗ്രഹിച്ച കെ. സുരേന്ദ്രൻ അതു കിട്ടാതായതോടെ താൻ മത്സരിക്കുന്നില്ലെന്നും സംസ്ഥാനം മുഴുവൻ പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ക്രൈസ്തവസഭയുമായി അടുത്തബന്ധം പുലർത്തുന്ന ഗോവ ഗവർണർ…
Read More » -
Kerala
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു; സംഭവം കണ്ണൂരിൽ
കണ്ണൂർ: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. തലശ്ശേരി എരഞ്ഞോളിയില്‍ അനൂപ്, നിഷ ദമ്ബതികളുടെ മകള്‍ അഞ്ചുമാസം പ്രായമായ യാഷികയാണ് മരിച്ചത്. ദമ്ബതികളുടെ ഇരട്ട കുട്ടികളിലൊരാള്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
Read More » -
Kerala
എല്‍.ഡി.എഫിനെതിരെ പൈവളിഗെ പഞ്ചായത്തിലെ ബി.ജെ.പിയുടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; ലീഗ് ഇടതിന് വോട്ട് ചെയ്തു
കാസർകോട്: പൈവളിഗെ ഗ്രാമപഞ്ചായതിൽ എല്‍ഡിഎഫ് ഭരണസമിതിക്കെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഒമ്പതിനെതിരെ 10 വോടുകൾക്കാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്. എട്ട് ബിജെപി അംഗങ്ങള്‍ക്ക് പുറമെ അപ്രതീക്ഷിതമായി കോൺഗ്രസിന്റെ ഏക അംഗം അവിനാശ് അവിശ്വാസത്തെ പിന്തുണച്ചു. എന്നാൽ രണ്ട് മുസ്ലിം ലീഗ് അംഗങ്ങൾ അവിശ്വാസത്തെ എതിര്‍ത്ത് വോട് ചെയ്തതോടെ എൽഡിഎഫ് ഭരണം നിലനിര്‍ത്തി. എല്‍ഡിഎഫ് എട്ട്, ബിജെപി എട്ട്, മുസ്ലിംലീഗ് രണ്ട്, കോണ്‍ഗ്രസ് ഒന്ന് എന്നിങ്ങനെയാണ് പഞ്ചായതിലെ കക്ഷി നില. മുസ്ലിം ലീഗ് അംഗങ്ങളായ സിയ സുനീസയും സുൽഫിക്കര്‍ അലിയുമാണ് അവിശ്വാസ പ്രമേയത്തിൽ ഇടതിന് അനുകൂലമായി വോട് ചെയ്തത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ നറുക്കെടുപ്പിലൂടെയാണ് പൈവളിഗെ പഞ്ചായത് പ്രസിഡന്റ് സ്ഥാനം എല്‍ഡഎഫിന് ലഭിച്ചത്. എന്നാൽ വൈസ് പ്രസിഡന്റ് സ്ഥാനം ബിജെപിക്ക് ലഭിച്ചിരുന്നു. അവിശ്വാസ പ്രമേയത്തിൽ ഏക കോൺഗ്രസ് അംഗം ബിജെപിക്ക് വോട് ചെയ്തത് പാർടിക്ക് ക്ഷീണമായി. വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയർന്നിട്ടുള്ളത്.
Read More » -
Kerala
ഗോവിന്ദനെതിരായ പരാമര്‍ശം: കോടതിയില്‍ ഹാജരാകാതെ സ്വപ്ന
തളിപ്പറമ്ബ്:സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നല്‍കിയ അപകീർത്തി കേസില്‍ സ്വപ്ന സുരേഷ് ഇന്നും ഹാജരായില്ല.ഇതേ തുടർന്ന് കേസ് ഏപ്രില്‍ 16ലേക്ക് മാറ്റി. കഴിഞ്ഞ തവണകളില്‍ കേസ് പരിഗണിച്ചപ്പോള്‍ സ്വപ്നയ്ക്ക് കോടതിയില്‍ നിന്നും അയച്ച സമൻസ് കൈപ്പറ്റാതെ തിരിച്ചു വന്നിരുന്നു.പ്രസ്തുത വിലാസത്തില്‍ ആളെ കണ്ടെത്തിയിട്ടില്ല എന്ന് രേഖപ്പെടുത്തിയാണ് സമൻസ് തിരിച്ചുവന്നത്. ഇതേ തുടർന്ന് വീണ്ടും സമൻസ് നല്‍കാൻ കോടതി പൊലീസിന് ചുമതല നല്‍കിയിരുന്നു. അതേസമയം തളിപ്പറമ്ബ് മജിസ്ട്രേറ്റ് കോടതിയില്‍ സ്വപ്ന അവധി അപേക്ഷ നല്‍കി. രണ്ടാം പ്രതിയായ വിജേഷ് പിള്ളയും അവധി അപേക്ഷ നല്‍കിയിട്ടുണ്ട്. പൊലീസ് സമൻസ് നല്‍കിയതിനനുസരിച്ചാണ് സ്വപ്ന അഭിഭാഷകൻ മുഖേന അവധി അപേക്ഷ നല്‍കിയത്. രണ്ടാം പ്രതിയായ വിജേഷ് പിള്ളയ്ക്ക് കഴിഞ്ഞ തവണ വാറന്റ് പുറപ്പെടുവിച്ചുവെങ്കിലും ഇത്തവണ അവധി നല്‍കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ ആരോപണങ്ങള്‍ പിൻവലിക്കാൻ വിജേഷ് പിള്ള മുഖേന എം.വി.ഗോവിന്ദൻ 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന സ്വപ്ന സുരേഷിന്റെ ഫെയ്സ്ബുക്ക് വെളിപ്പെടുത്തലിനെ തുടർന്നാണ്…
Read More » -
Kerala
ഞങ്ങള്‍ കുടുംബമായിട്ട് സിപിഎമ്മുകാര്‍, ഭര്‍ത്താവ് അജയകുമാര്‍ സിപിഎമ്മില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നു; ആലത്തൂരിലെ ബിജെപി സ്ഥാനാര്‍ഥി പറയുന്നു
പാലക്കാട്: ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് ഡോ. ടിഎന്‍ സരസുവാണ്. വിവാദങ്ങളുടെ പേരില്‍ കേരളസമൂഹത്തില്‍ ഏറെ ചര്‍ച്ചയില്‍ വന്നിട്ടുള്ള പേരാണ് ടിഎന്‍ സരസുവിന്റേത്. 2016 ഏപ്രില്‍ മാസത്തില്‍ സരസു പാലക്കാട് വിക്ടോറിയ കോളേജില്‍ പ്രിന്‍സിപ്പലായി വിരമിക്കുന്ന ദിവസം കോളേജിനു മുന്നില്‍ ഒരു കുഴിമാടം പ്രതിക്ഷപ്പെട്ടു. കുഴിമാടത്തിന്മേല്‍ ഒരു റീത്തും വെച്ചിരുന്നു. വിദ്യാര്‍ത്ഥിസംഘടനയായ എസ്എഫ്‌ഐയാണ് ഇത് ചെയ്തതെന്ന് സരസു ആരോപിച്ചു. സംഭവത്തില്‍ 4 എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. 15 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസുണ്ടായിരുന്നു. എല്ലാവരെയും കോടതി വെറുതെ വിട്ടു. പ്രിന്‍സിപ്പലിനോട് ആശയപരമായി വിയോജിപ്പുണ്ടെന്നും എന്നാല്‍ കുഴിമാടം തീര്‍ത്തത് തങ്ങളല്ലെന്നുമാണ് എസ്എഫ്‌ഐ വാദിച്ചത്. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും ആരാണ് കുഴിമാടം നിര്‍മ്മിച്ചതെന്നത് പുറത്ത് കൊണ്ടുവരണമെന്നും എസ്എഫ്‌ഐ പിന്നീട് പ്രതികരിക്കുകയുണ്ടായി. 2016ലെ സംഭവത്തില്‍ ടിഎന്‍ സരസു ഇപ്പോഴും പ്രതികരണം നടത്തുന്നത് കാണാം ഫേസ്ബുക്കില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് മൂന്നിന് അവര്‍ ഇട്ട പോസ്റ്റിലെ ചില വരികള്‍ ഇങ്ങനെ: ”2016 ല്‍ ഞാന്‍ പറഞ്ഞിരുന്നു ‘എച്എപൈ’യെ എല്ലാത്തരത്തിലും സഹായിക്കുന്നത്…
Read More »