CareersTRENDING

കേന്ദ്ര പോലീസ് സേനകളില്‍ 4187 സബ് ഇൻസ്പെക്‌ടർ ഒഴിവ്‌

കേന്ദ്ര പോലീസ് സേനകളിലെ 4187 സബ് ഇൻസ്പെക്‌ടർ ഒഴിവിലേക്ക് സ്റ്റാഫ് സെലക്‌ഷൻ കമ്മീഷൻ (എസ്‌എസ്‌സി) വിജ്ഞാപനം പ്രസിദ്ധീകരിച്ചു.(www.ssc.nic.in, www.ssc.gov.in)

സെൻട്രല്‍ ആംഡ് പോലീസ് ഫോഴ്സസ് (സിഎപിഎഫ്), ഡല്‍ഹി പോലീസ് എന്നീ കേന്ദ്ര സേനാവിഭാഗങ്ങളിലെ സബ് ഇൻസ്പെക്‌ടർ തസ്തികയിലാണു തെരഞ്ഞെടുപ്പ്. സ്ത്രീകള്‍ക്കും അവസരം.

സിഎപിഎഫില്‍ 4001 ഒഴിവും ഡല്‍ഹി പോലീസില്‍ 186 ഒഴിവുമുണ്ട്. ദേശീയതലത്തില്‍ വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന പരീക്ഷ വഴിയാണു തെരഞ്ഞെടുപ്പ്.മാർച്ച്‌ 28 വരെ അപേക്ഷിക്കാം.

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍: തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, മറ്റു കേന്ദ്രങ്ങളുടെ പട്ടിക വെബ്സൈറ്റില്‍.www.ssc.nic.inwww.ssc.gov.in

Back to top button
error: