KeralaNEWS

രാജീവ് ചന്ദ്രശേഖരനെ സ്ഥാനാര്‍ഥിയാക്കിയതില്‍ അതൃപ്തി; ഇനിയും മത്സരിക്കാൻ താല്‍പര്യമില്ലെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: കൊല്ലത്ത് മത്സരിക്കാന്‍ ബിജെപി നിര്‍ബന്ധിച്ചുവെങ്കിലും ഒഴിഞ്ഞുമാറി കുമ്മനം രാജശേഖരൻ.കൊല്ലത്ത് സ്ഥാനാര്‍ഥിയാകാന്‍ ബിജെപി കേന്ദ്ര നേതൃത്വം അടക്കം കുമ്മനത്തോടു ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാടിലായിരുന്നു കുമ്മനം. തിരഞ്ഞെടുപ്പുകളിലെ തുടര്‍ തോല്‍വികളാണ് ഇത്തവണ സ്ഥാനാര്‍ഥിയാകുന്നതില്‍ നിന്ന് കുമ്മനത്തെ പിന്‍തിരിപ്പിച്ചത്.

മാത്രമല്ല തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖരനെ സ്ഥാനാര്‍ഥിയാക്കിയതില്‍ കുമ്മനത്തിനു അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ തിരുവനന്തപുരം സീറ്റ് തന്നെ വേണമെന്ന നിലപാടിലായിരുന്നു കുമ്മനം. ഈ സാധ്യത നഷ്ടമായതോടെയാണ് ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന കടുത്ത തീരുമാനത്തിലേക്ക് കുമ്മനം എത്തിയത്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു കുമ്മനം.അന്ന് മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ നേടിയ കുമ്മനം യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിനു പിന്നില്‍ രണ്ടാം സ്ഥാനത്തായിരുന്നു. 99,989 വോട്ടുകള്‍ക്കാണ് തരൂര്‍ ജയിച്ചത്.എന്നാൽ ഇത്തവണ രാജീവ് ചന്ദ്രശേഖറിന് മണ്ഡലം കൈമാറുകയായിരുന്നു.

Back to top button
error: