Month: March 2024

  • Crime

    പെരുമ്പാവൂരില്‍ ഹോട്ടലിന്റെ മറവില്‍ ‘ദീദി’യുടെ ഹെറോയിന്‍ വില്‍പ്പന; രഹസ്യ ഓപ്പറേഷനില്‍ യുവതി പിടിയില്‍

    എറണാകുളം: പെരുമ്പാവൂരില്‍ ഹെറോയിനുമായി ബംഗാളി സ്വദേശിയായ സ്ത്രീ പിടിയില്‍. പെരുമ്പാവൂര്‍ കണ്ടംതറ ഭാഗത്ത് എക്സൈസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് മുര്‍ഷിദാബാദ് സ്വദേശിനിയായ സുലേഖ ബീവി (36) എന്ന സ്ത്രീ പിടിയിലായത്. 16.638 ഗ്രാം ഹെറോയിന്‍ ഇവരുടെ പക്കല്‍ നിന്നും എക്സൈസ് പിടിച്ചെടുത്തു. ‘ബംഗാളി ദീദി’ എന്ന പേരില്‍ അറിയപ്പെടുന്ന ഇവര്‍ സ്വന്തം നാട്ടില്‍നിന്ന് ഹെറോയിന്‍ കൊണ്ടുവന്ന് കേരളത്തില്‍ വില്‍പ്പന നടത്തിയിരുന്നു. കണ്ടം തറ ഭാഗത്ത് ഇവര്‍ നടത്തുന്ന ബംഗാളി ഹോട്ടലിന്റെ മറവിലാണ് ഹെറോയിന്‍ വില്‍പ്പന നടത്തിവന്നിരുന്നത്. പെരുമ്പാവൂര്‍ റേഞ്ച് പാര്‍ട്ടി നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. പെരുമ്പാവൂര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ ബിനീഷ് സുകുമാരന്‍ ഓപ്പറേഷന് നേതൃത്വം നല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
  • Crime

    പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവ്; മദ്രസ അധ്യാപകന് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

    മലപ്പുറം: ലൈംഗീകാതിക്രമ കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ വീണ്ടും ശിക്ഷവിധിച്ച് പെരിന്തല്‍മണ്ണ അതിവേഗ കോടതി. മദ്രസ അധ്യാപകനായ താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടില്‍ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ ആഷിക് 61 വര്‍ഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു. സമാനകേസില്‍ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകള്‍ പ്രകാരം 80 വര്‍ഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനല്‍ ജസ്റ്റിസ് നിയമപ്രകാരം ഒരുവര്‍ഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നല്‍കാനും ജഡ്ജി ഉത്തരവിട്ടു. 2019-ലെ സംഭവത്തില്‍ പെരിന്തല്‍മണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ്.ഐമാരായ സന്തോഷ്‌കുമാര്‍,…

    Read More »
  • India

    പഞ്ചാബില്‍ എഎപിക്ക് തിരിച്ചടി; എംപിയും എംഎല്‍എയും ബിജെപിയില്‍

    ചണ്ഡീഗഡ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പഞ്ചാബില്‍ ഭരണകക്ഷിയായ എഎപിക്ക് തിരിച്ചടി. ജലന്ധര്‍ എംപി സുശീല്‍ കുമാര്‍ റിങ്കു, ജലന്ധര്‍ വെസ്റ്റ് എംഎല്‍എ ശീതള്‍ അംഗുരല്‍ എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നു. ബുധനാഴ്ച ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് എത്തിയാണ് ഇരുവരും പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. സംസ്ഥാനത്ത് എഎപിയുടെ ഏക സിറ്റിങ് എംപിയായ സുശീല്‍ കുമാര്‍ ബിജെപിയില്‍ ചേരുമെന്ന് നേരത്തെ അഭ്യൂഹമുയര്‍ന്നിരുന്നു. 2023ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 58,691 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുശീല്‍ കുമാര്‍ പാര്‍ലമെന്റിലെത്തിയത്. ഇത്തവണ ജലന്ധറില്‍ അദ്ദേഹത്തെ എഎപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. നേതാക്കളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണു പാര്‍ട്ടി വിട്ടത്. ലുധിയാനയില്‍നിന്നുള്ള കോണ്‍ഗ്രസ് എംപി രവ്‌നീത് ബിട്ടു ചൊവ്വാഴ്ച ബിജെപിയില്‍ ചേര്‍ന്നിരുന്നു. സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ബിട്ടു ബിജെപിയിലെത്തിയത്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ കൊച്ചുമകനാണ് അദ്ദേഹം. ജൂണ്‍ 1ന് ഒറ്റ ഘട്ടമായാണ് പഞ്ചാബിലെ 13 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 4നാണ് ഫലപ്രഖ്യാപനം.

    Read More »
  • Kerala

    ചെന്നില്ലെങ്കില്‍ മൂക്കില്‍ കയറ്റുമോ? ഇഡി സമന്‍സില്‍ പ്രതികരിച്ച് തോമസ് ഐസക്ക്

    പത്തനംതിട്ട: മസാലബോണ്ട് കേസില്‍ ഇഡിക്ക് മുന്നില്‍ ഹാജരായില്ലെങ്കില്‍ മൂക്കില്‍ കയറ്റുമോയെന്നും ഇത് കേരളമാണെന്നോര്‍ക്കണമെന്നും തോമസ് ഐസക്. കേസില്‍ തോമസ് ഐസക്കിന് വീണ്ടും ഇഡി സമന്‍സ് അയച്ച സാഹചര്യത്തിലാണ് പ്രതികരണം. ഏപ്രില്‍ 2ന് ഹാജരാകണമെന്ന് അന്ത്യശാസനയോടെയുള്ള നോട്ടീസ് കിട്ടിയെന്നും തോമസ് ഐസക്ക് പറഞ്ഞു. തന്റെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം തടസപ്പെടുത്താനുള്ള ശ്രമമാണിതെന്ന് അദ്ദേഹം ആരോപിച്ചു. കോടതിയിലിരിക്കുന്ന കേസില്‍ കൂടുതല്‍ പറയാനില്ലെന്നും തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും ഐസക്ക് പറഞ്ഞു. ഇഡിക്ക് ഭീഷണിയുടെ സ്വരമാണ്. കോടതിയിലിരിക്കുന്ന കേസായതിനാല്‍ കോടതിയില്‍ നിന്ന് തന്നെ സംരക്ഷണം തേടും. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പ്രേരിതമായി ഇഡി ഭീഷണിപ്പെടുത്തുകയാണ്. ചെന്നില്ലെങ്കില്‍ മൂക്കില്‍ കയറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. ഇതൊക്കെ വടക്കേയിന്ത്യയില്‍ നടക്കും. ഇത് കേരളമാണെന്ന് ഇഡി ഓര്‍ക്കണമെന്നും തോമസ് ഐസക്ക് പറഞ്ഞു. മസാല ബോണ്ട് ഇടപാടിലെ ഇ ഡി സമന്‍സിനെതിരായ തോമസ് ഐസക്കിന്റെ ഹര്‍ജിയില്‍ മറുപടി സത്യാവാങ്മൂലം ഇഡി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കോടതി ഉത്തരവ് പ്രകാരം അന്വേഷണവുമായി സഹകരിച്ചുവെന്ന് കിഫ്ബി കോടതിയെ…

    Read More »
  • NEWS

    അബുദാബി ലുലുവില്‍നിന്ന് ഒന്നരക്കോടി അപഹരിച്ച് മുങ്ങി; കണ്ണൂര്‍ സ്വദേശിക്കെതിരേ പരാതി

    അബുദാബി: ജോലിചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് വന്‍ തുക തിരിമറി നടത്തി കണ്ണൂര്‍ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലിചെയ്തുവരികയായിരുന്ന കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസി (38) നെതിരെയാണ് ഒന്നരക്കോടിയോളം രൂപ (ആറ് ലക്ഷം ദിര്‍ഹം) അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബുദാബി പോലീസില്‍ പരാതി നല്‍കിയത്. മാര്‍ച്ച് 25-ന് ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിന്റെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ അന്വേഷണംമാരംഭിച്ചത്. മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്യാഷ് ഓഫിസില്‍നിന്ന് ആറ് ലക്ഷം ദിര്‍ഹത്തിന്റെ കുറവ് അധികൃതര്‍ കണ്ടുപിടിച്ചു. ക്യാഷ് ഓഫിസില്‍ ജോലിചെയ്യുന്നതുകൊണ്ട് നിയാസിന്റെ പാസ്പോര്‍ട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതുകൊണ്ട് നിയാസിന് സാധാരണ രീതിയില്‍ യുഎഇയില്‍നിന്ന് പുറത്തുപോകാന്‍ സാധിക്കില്ല. നിയാസ് കഴിഞ്ഞ 15 വര്‍ഷമായി ലുലു ഗ്രൂപ്പിലാണ് ജോലിചെയ്തിരുന്നത്. എറണാകുളം സ്വദേശിനിയായ ഭാര്യയും രണ്ട്…

    Read More »
  • India

    കേജ്‌രിവാളിന്റെ ആവശ്യം അംഗീകരിക്കാതെ കോടതി; ഇ.ഡി കസ്റ്റഡിയില്‍ തുടരും

    ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കസ്റ്റഡിയില്‍നിന്ന് അടിയന്തരമായി വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനു ഹൈക്കോടതിയില്‍നിന്ന് ഇടക്കാലാശ്വാസം ലഭിച്ചില്ല. കേസ് വീണ്ടും ഏപ്രില്‍ 3നു പരിഗണിക്കും. അന്നു തന്നെ തീരുമാനം ഉണ്ടാകുമെന്നും ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ ഉത്തരവില്‍ വ്യക്തമാക്കി. ഇടക്കാലാശ്വാസം തേടി കേജ്രിവാള്‍ നല്‍കിയ ഹര്‍ജിയില്‍ ഇഡിക്കു നോട്ടീസയച്ചു. ഇതിന് ഏപ്രില്‍ 2നുള്ളില്‍ ഇഡി മറുപടി നല്‍കണം. അതേസമയം, കേജ്രിവാളിന്റെ കസ്റ്റഡി കാലാവധി നാളെ അവസാനിക്കും. ഉച്ചയ്ക്കു 2നു റൗസ് അവന്യൂ പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കും. അറസ്റ്റിനെതിരെ കേജ്രിവാള്‍ നല്‍കിയ ഹര്‍ജിയുടെ പകര്‍പ്പ് തങ്ങള്‍ക്കു നല്‍കിയില്ലെന്ന് ഇഡിക്കു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു പറഞ്ഞു. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ടു. 23നു കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ പകര്‍പ്പ് ഇന്നലെ മാത്രമാണു തങ്ങള്‍ക്കു ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. വാദത്തിനിടെ ഇന്നലെ ഇ.ഡിക്കെതിരെ കേജ്രിവാളിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി രൂക്ഷ വിമര്‍ശനങ്ങള്‍…

    Read More »
  • India

    ആന്ധ്ര നെല്ലൂര്‍ കന്നുകാലിയ്‌ക്ക് ബ്രസീലിലെ ലേലത്തില്‍ ലഭിച്ചത് 40 കോടി

    ബ്രസീലില്‍ നടന്ന കന്നുകാലി ലേലത്തിൽ താരമായി ആന്ധ്ര നെല്ലൂർ പശു.വിയാറ്റിന-19 എഫ്‌ഐവി മാര ഇമോവീസ് എന്ന നെല്ലൂരിൽ നിന്നുള്ള പശു 40 കോടി ഇന്ത്യൻ രൂപയ്‌ക്കാണ് ലേലത്തില്‍ വിറ്റത്. ബ്രസീലിലെ സാവോ പോളോയിലെ അരാൻഡുവിലാണ് ലേലം നടന്നത്. നാലര വയസാണ് വിയാറ്റിനയുടെ പ്രായം.ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയുടെ പേരില്‍ അറിയപ്പെടുന്ന ഈ കന്നുകാലികളെ ശാസ്ത്രീയമായി ബോസ് ഇൻഡിക്കസ് എന്നാണ് വിളിക്കുന്നത്. നെല്ലൂർ ഇനം ഏത് കാലാവസ്ഥയെയും അതിജീവിക്കുന്നവയാണ്.ഇതിന്റെ ആരോഗ്യവും അഴകും അണുബാധയെ ചെറുക്കുന്നതുൾപ്പടെയുള്ള പ്രതിരോധവും ലോക പ്രശസ്തമാണ്. അതിനാല്‍ തന്നെ ഇതിന് ആവശ്യക്കാരേറെയുമാണ്.

    Read More »
  • NEWS

    റിയാദിൽ വാൻ അപകടം; തിരുവനന്തപുരം സ്വദേശി മരിച്ചു

    റിയാദ്: സൗദിയിലെ റിയാദിൽ മലയാളി സംഘം സഞ്ചരിച്ച വാൻ അപകടത്തില്‍പ്പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു. മറ്റു രണ്ടു മലയാളികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തിരുവനന്തപുരം പേട്ട ഭഗത്‌സിങ് റോഡ് അറപ്പുര ഹൗസില്‍ മഹേഷ്കുമാർ തമ്ബിയാണ് (55) മരിച്ചത്.ഒപ്പമുണ്ടായിരുന്ന ജോണ്‍ തോമസ്, സജീവ് കുമാർ എന്നിവരെ പരുക്കുകളോടെ അഫീഫ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉനൈസയില്‍ നിന്ന് അഫീഫിലേക്ക് പോകുമ്പോഴായിരുന്നു അപകടം.  30 വർഷത്തിലധികമായി ഉനൈസയില്‍ ജോലി ചെയ്യുകയാണ് മഹേഷ്. ഒൻപത് വർഷമായി ഇദ്ദേഹം നാട്ടില്‍ പോയിട്ട്. അവിവാഹിതനാണ്. അമ്മ: സരസമ്മ. നാല് സഹോദരങ്ങള്‍.

    Read More »
  • Kerala

    ഇഡി കൂലിപ്പണിക്കാര്‍, അവരെ വെച്ച്‌ ബിജെപി ഗുണ്ടാ പിരിവ് നടത്തുന്നു: എംവി ഗോവിന്ദൻ

    തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികളെ മറ്റുള്ളവരെ ഭീഷണിപ്പെടുത്താനും അഴിമതി നടത്താനുമുള്ള ആയുധമാക്കുകയാണ് ബിജെപിയെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. കേരളത്തില്‍ ഇടത് സര്‍ക്കാരിനെതിരെ നടപടി എടുക്കാത്തത് എന്ത് കൊണ്ടാണെന്നാണ് ഇത്രയായിട്ടും കോണ്‍ഗ്രസ് ചോദിക്കുന്നത്. ഇഡി കൂലിപ്പണിക്കാരാണെന്നും അവർ രാഷ്ട്രീയമായി ആരെയും ലക്ഷ്യം വെക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഒന്നിനും കീഴടങ്ങുന്ന ജനങ്ങളും രാഷ്ട്രീയവും അല്ല കേരളത്തിലുള്ളത്.   കട്ടുമുടിക്കാനും പണം ഉണ്ടാക്കാനുമാണ് കേന്ദ്രം ഇഡിയെ ഉപയോഗിക്കുന്നത്. ഇഡി വച്ച്‌ ബിജെപി ഗുണ്ടാ പിരിവ് നടത്തുകയാണ്. ഇരയില്ലാത്ത കേസാണ് ഇഡി കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയടക്കം എല്ലാവരേയും അപഹസിക്കല്‍ മാത്രമാണ് ലക്ഷ്യം.   കെജ്രിവാളിന്‍റെ അറസ്റ്റില്‍ ലോക രാഷ്ട്രങ്ങള്‍ തന്നെ അതിശക്തിയായ വിമർശനം രേഖപ്പെടുത്തിയിട്ടുണ്ട്. മനീഷ് സിസോദിയയേ അറസ്റ്റ് ചെയ്തപ്പോള്‍ എന്തുകൊണ്ട് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിച്ചവരാണ് കോണ്‍ഗ്രസ്. ബിജെപി അഴിമതിവിരുദ്ധ സർക്കാരെന്ന പ്രതിച്ഛായ തകർന്നു. ഇലക്‌ട്രറല്‍ ബോണ്ട്…

    Read More »
  • Kerala

    തലശേരിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം

    കണ്ണൂർ: തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടയില്‍ നവജാത ശിശു മരിച്ചു. ഉരുവച്ചാല്‍ പെരിഞ്ചേരിയിലെ ശരത്-അനിഷ ദമ്ബതികളുടെ ആണ്‍കുഞ്ഞാണ് മരിച്ച‌ത്. ഡോക്ടർമാരുടെ ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് മൃതദേഹം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.  പ്രസവ വേദനയെ തുടർന്ന് ഇന്നലെയാണ് അനിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പുലർച്ചെ ലേബർറൂമില്‍ നിന്നും കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നു. ഗർഭപാത്രത്തിലുണ്ടായ പൊട്ടലാണ് കുഞ്ഞിന്‍റെ മരണത്തിനിടയാക്കിയതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.സംഭവത്തിൽ ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
Back to top button
error: