NEWSPravasi

റിയാദിൽ വാൻ അപകടം; തിരുവനന്തപുരം സ്വദേശി മരിച്ചു

റിയാദ്: സൗദിയിലെ റിയാദിൽ മലയാളി സംഘം സഞ്ചരിച്ച വാൻ അപകടത്തില്‍പ്പെട്ട് തിരുവനന്തപുരം സ്വദേശി മരിച്ചു. മറ്റു രണ്ടു മലയാളികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

തിരുവനന്തപുരം പേട്ട ഭഗത്‌സിങ് റോഡ് അറപ്പുര ഹൗസില്‍ മഹേഷ്കുമാർ തമ്ബിയാണ് (55) മരിച്ചത്.ഒപ്പമുണ്ടായിരുന്ന ജോണ്‍ തോമസ്, സജീവ് കുമാർ എന്നിവരെ പരുക്കുകളോടെ അഫീഫ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉനൈസയില്‍ നിന്ന് അഫീഫിലേക്ക് പോകുമ്പോഴായിരുന്നു അപകടം.

 30 വർഷത്തിലധികമായി ഉനൈസയില്‍ ജോലി ചെയ്യുകയാണ് മഹേഷ്. ഒൻപത് വർഷമായി ഇദ്ദേഹം നാട്ടില്‍ പോയിട്ട്. അവിവാഹിതനാണ്. അമ്മ: സരസമ്മ. നാല് സഹോദരങ്ങള്‍.

Back to top button
error: