കണ്ണൂർ: തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടയില്‍ നവജാത ശിശു മരിച്ചു. ഉരുവച്ചാല്‍ പെരിഞ്ചേരിയിലെ ശരത്-അനിഷ ദമ്ബതികളുടെ ആണ്‍കുഞ്ഞാണ് മരിച്ചത്.
ഡോക്ടർമാരുടെ ചികിത്സാ പിഴവാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടർന്ന് മൃതദേഹം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
പ്രസവ വേദനയെ തുടർന്ന് ഇന്നലെയാണ് അനിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പുലർച്ചെ ലേബർറൂമില്‍ നിന്നും കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നു. ഗർഭപാത്രത്തിലുണ്ടായ പൊട്ടലാണ് കുഞ്ഞിന്‍റെ മരണത്തിനിടയാക്കിയതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.സംഭവത്തിൽ ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു.