Month: March 2024

  • Kerala

    മോദിയുടെ ഗ്യാരണ്ടി ‘മണ്ടത്തരം’; പ്രചാരണത്തില്‍ വീഴരുതെന്ന് രഘുറാം രാജന്‍

    ശക്തമായ സാമ്ബത്തിക വളര്‍ച്ചയുണ്ടാകുമെന്നും ഇതോടെ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യ വികസിത രാജ്യമാകുമെന്നുമുള്ള ബിജെപിയുടെ അമിതപ്രചാരണം വിശ്വസിച്ചുകൊണ്ട് ഇന്ത്യയിലെ ജനങ്ങൾ വലിയ തെറ്റ് ചെയ്യുകയാണെന്ന് റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ) മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. ഇത്തരം പ്രചാരണം ജനങ്ങള്‍ വിശ്വസിക്കണമെന്നാണ് രാഷ്ട്രീയക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇന്ത്യ ഈ വിശ്വാസത്തിന് കീഴടങ്ങുന്നത് ഗുരുതര തെറ്റാണ്. രാജ്യം ഘടനാപരമായ പല വലിയ പ്രശ്‌നങ്ങളും പരിഹരിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സാമ്ബത്തിക സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുകയുള്ളൂ. ഇത്തരമൊരു വളര്‍ച്ച യഥാര്‍ഥ്യമാകണമെങ്കില്‍ നമ്മള്‍ ഇനിയും നിരവധി വര്‍ഷത്തെ കഠിനാധ്വാനം ചെയ്യാനുണ്ടെന്നും അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബര്‍ഗിനോട് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ സ്വപനത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍ 2047ഓടെ രാജ്യം ഒരു വികസിത സമ്ബദ്‌വ്യവസ്ഥയാകില്ലെന്ന് രഘുറാം രാജന്‍ പറഞ്ഞു. വടക്കേയിന്ത്യയിൽ കുട്ടികളില്‍ പലര്‍ക്കും ഇന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പോലും ഇല്ല.തന്നെയുമല്ല സ്കൂളുകളിൽ നിന്നും അവരുടെ ഇന്നത്തെ രീതിയിലുള്ള കൊഴിഞ്ഞുപോക്ക് തുടരുകയാണെങ്കില്‍ വികസിത സമ്ബദ്‌വ്യവസ്ഥയെന്ന രാജ്യത്തിന്റെ ലക്ഷ്യത്തെക്കുറിച്ച്‌ സംസാരിക്കുന്നത് വിഡ്ഢിത്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനു…

    Read More »
  • Kerala

    തിരുവനന്തപുരത്ത് അമ്ബലത്തിനും മസ്ജിദിനുമായി ഒരു കവാടം; പരിഹസിച്ച് കോൺഗ്രസ് നേതാവ്

    ഇന്ത്യയില്‍ മതേതരത്വത്തിന് ഏറെ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് അമ്ബലത്തിനും മസ്ജിദിനുമായി സ്ഥാപിച്ച സംയുക്ത കവാടത്തിന്റെ ചിത്രം ഏറെ ചർച്ചയാവുകയാണ്. വെഞ്ഞാറമ്മൂട് മേലേകുറ്റിമൂട്ടിലാണ് ഇത്തരത്തില്‍ ഒരു ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.തിരുവനതപുരത്ത് വെഞ്ഞാറമൂട് മേലേകുറ്റിമൂട്ടില്‍ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് ബോർഡ് വയ്ക്കാൻ സ്ഥലമില്ലതിനാല്‍ നേരത്തെ സ്ഥാപിച്ചിരുന്ന പാറയില്‍ മസ്ജിദ് ബോർഡിന്റെ പാതിഭാഗം ക്ഷേത്രത്തിന്റെ പേര് സ്ഥാപിക്കാൻ മസ്ജിദ് കമ്മിറ്റി വിട്ടു നല്‍കുകയായിരുന്നു. ഈ ചിത്രം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. കേരളത്തിന്റെ മതേതരത്വത്തെ അടയാളപ്പെടുത്തുന്ന ഒരു ചിത്രമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. അതേസമയം പാറയില്‍ മസ്‌ജിദിന്‍റെ നടപടിയെ പുച്ഛിച്ച്‌ കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റും എംഎല്‍എയുമായ ടി സിദ്ദിഖ് രംഗത്തെത്തി.സോഷ്യല്‍ മീഡിയയില്‍ വൈറലായ പള്ളിയുടേയും അമ്ബലത്തിന്‍റേയും ചിത്രം പങ്കുവെച്ചാണ് ടി സിദ്ധിഖിന്‍റെ പുച്ഛം. ‘കേരളത്തില്‍ ഈ ചിത്രത്തിന് വലിയ പ്രസക്തിയില്ല. ആ റോഡ് ഒന്ന് നന്നാക്കി കൊടുത്താല്‍ നാട്ടുകാര്‍ക്ക് അത് വലിയ ഉപകാരമായിരിക്കും” – എന്നായിരുന്നു പോസ്റ്റ്.

    Read More »
  • Kerala

    കേരളത്തിലെ  ഹൈവേ പദ്ധതി കേന്ദ്രസർക്കാരിന്റേതല്ല; ബി.ജെ.പി നടത്തുന്ന പ്രചാരണങ്ങള്‍  വസ്തുതാവിരുദ്ധം

    കാസർകോട് നന്ദാരപ്പടവ് മുതല്‍ തിരുവനന്തപുരം പാറശ്ശാല വരെ 1251 കിലോമീറ്റർ ദൂരത്തില്‍ 3500 കോടി രൂപ ചെലവഴിച്ച്‌ യാഥാർത്ഥ്യമാകുന്ന മലയോര ഹൈവേ യഥാർത്ഥത്തിൽ സംസ്‌ഥാന പദ്ധതിയോ,അതോ കേന്ദ്ര പദ്ധതിയോ ?    ഇത് സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പങ്കുവെച്ച വീഡിയോ , ഇടതുപക്ഷം മോഡിയുടെ വികസന നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന തലക്കെട്ടോടെ ബി.ജെ.പി വക്താക്കളായ ശ്രീജിത്ത് പണിക്കരും ഋഷി ഭഗ്രിയും എക്സില്‍ ഒരു പോസ്റ്റ് പങ്കുവെച്ചു.എന്താണ് യാഥാർത്ഥ്യം? 2017 – 18 ലെ എല്‍.ഡി.എഫ് സർക്കാരിന്റെ ബജറ്റിലാണ് കേരളത്തില്‍ മലയോര ഹൈവേ പദ്ധതിയും തീരദേശ ഹൈവേ പദ്ധതിയും പ്രഖ്യാപിക്കുന്നത്. മലയോരഹൈവേയാക്കായി കിഫ്ബി വഴി 3500 കോടി രൂപ നീക്കിവെച്ചതായും ബജറ്റില്‍ പ്രഖ്യാപിച്ചു.   സർക്കാർ ഉത്തരവുകള്‍ പ്രകാരം കിഫ്ബി ധനസഹായത്തോടെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേരള റോഡ് ഫണ്ട് ബോർഡ് നിർമ്മിക്കുന്ന പദ്ധതിയാണ് മലയോര ഹൈവേ. സംസ്ഥാനത്ത് 149.175 കിലോമീറ്റർ മലയോരഹൈവേ പ്രവൃത്തി ഇതിനകം പൂർത്തിയായിട്ടുണ്ട്.…

    Read More »
  • Kerala

    തൃശൂരില്‍ 4 കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍; സ്വീകരിച്ച്‌ ജാവേദ്ക്കര്‍

    തൃശൂർ: പത്മജാ വേണുഗോപാലിന് പിന്നാലെ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് എംഎം കൃഷ്ണനുണ്ണി ഉള്‍പ്പെടെയുള്ള നേതാക്കളാണ് കോണ്‍ഗ്രസ് വിട്ടത്. ബിജെപി ജില്ലാ കാര്യാലയമായ നമോ ഭവനില്‍ നടന്ന ചടങ്ങില്‍ മുന്‍ കേന്ദ്ര മന്ത്രിയും കേരള പ്രഭാരിയുമായ പ്രകാശ് ജാവ്‌ദേക്കര്‍ ഇവരെ ഷാള്‍ അണിയിച്ച്‌ സ്വീകരിച്ചു. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ടും അഖില കേരള എഴുത്തച്ഛന്‍ സമാജം മുന്‍ അധ്യക്ഷനുമായ അഡ്വ. എം.എ.കൃഷ്ണനുണ്ണി, കെപിസിസി വിചാര്‍ വിഭാഗ് ഭാരവാഹിയും കോണ്‍ഗ്രസ് ചേര്‍പ്പ് മണ്ഡലം സെക്രട്ടറിയുമായ സി.എന്‍ സജി, ജില്ലാ സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍ കെ.ജി. അരവിന്ദാക്ഷന്‍, പ്രിയദര്‍ശിനി പബ്‌ളിക്കേഷന്‍ സൊസൈറ്റി ജില്ലാ ജോയിന്റ് സെക്രട്ടറിയും എഴുത്തഛന്‍ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വി.എ. രവീന്ദ്രന്‍ എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പത്മജ വേണുഗോപാലിന് പിന്നാലെയാണ് കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് എത്തുന്നത്.കോണ്‍ഗ്രസില്‍ നിരവധി അതൃപ്തരുണ്ടെന്നും കൂടുതല്‍ നേതാക്കള്‍ വരുംദിവസങ്ങളില്‍…

    Read More »
  • India

    ബി.ജെ.പി. നേതാവിന് ലോക്സഭാ സീറ്റ് നിഷേധിച്ചു; പെട്രോളൊഴിച്ച്‌ ആത്മഹത്യാഭീഷണി മുഴക്കി പ്രവര്‍ത്തകര്‍

    ബെംഗളൂരു: കര്‍ണാടകത്തിലെ ബി.ജെ.പി. നേതാവിന് പാർട്ടി ലോക്സഭാ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രവർത്തകരുടെ ആത്മഹത്യാഭീഷണി. ബിജെപി നേതാവായ ബി.വി. നായിക്കിന്‍റെ അനുയായികളാണ് പെട്രോളൊഴിച്ച്‌ ആത്മഹത്യാഭീഷണി മുഴക്കിയത്. ബുധനാഴ്ച റായ്ചുരിലായിരുന്നു സംഭവം. പ്രകടനത്തിനിടെ രണ്ട് അനുയായികള്‍ തലയിലൂടെ പെട്രോളൊഴിച്ച്‌ ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. റായ്ചുർ മണ്ഡലത്തില്‍ ബി.വി. നായിക്കിന് സീറ്റ് നല്‍കില്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ അനുയായികള്‍ പ്രതിഷേധ പ്രകടനം നടത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി റായ്ചുറിലെ പ്രധാനറോഡുകളിളെല്ലാം ടയറുകള്‍ കത്തിച്ച്‌ ഗതാഗതം തടസപ്പെടുത്തി.ഇതിനിടെയാണ് രണ്ടുപ്രവര്‍ത്തകര്‍ ആത്മഹത്യാഭീഷണിയുമായി എത്തിയത്. ശിവകുമാര്‍, ശിവമൂര്‍ത്തി എന്നിവരാണ് റോഡില്‍ ആത്മഹത്യാഭീഷണി മുഴക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രതിഷേധക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്ന ഇരുവരും പെട്ടെന്ന് തലയിലൂടെ പെട്രോളൊഴിച്ച്‌ ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ചുറ്റുമുണ്ടായിരുന്ന പാര്‍ട്ടിപ്രവര്‍ത്തകരാണ് ഇവരുടെ കൈയില്‍നിന്ന് പെട്രോള്‍ ക്യാനും മറ്റും പിടിച്ചുവാങ്ങിയത്.

    Read More »
  • India

    ആധാര്‍ സൗജന്യ അ‌പ്ഡേഷൻ: വീണ്ടും സമയം നീട്ടി; എങ്ങനെ അപ്ഡേറ്റ് ചെയ്യാം ?

    ഇന്ത്യൻ പൗരന്മാരുടെ പ്രധാന ആധികാരിക തിരിച്ചറിയല്‍ രേഖയായ ആധാർ കാർഡിലെ തെറ്റുകള്‍ തിരുത്താനുള്ള സമയം വീണ്ടും നീട്ടിനല്‍കി സർക്കാർ. പൗരന്മാർക്ക് തങ്ങളുടെ ആധാറിലെ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാൻ 2024 ജൂണ്‍ 14 വരെയാണ് യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) സമയം നീട്ടി നല്‍കിയിരിക്കുന്നത്. മുൻപ് ആധാറിലെ തെറ്റുകള്‍ സൗജന്യമായി തിരുത്താൻ മാർച്ച്‌ 14 വരെയാണ് സമയം അ‌നുവദിച്ചിരുന്നത്. ഇന്ത്യൻ പൗരന്മാരെ സംബന്ധിച്ചിടത്തോളം വിവിധ സർക്കാർ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായാലും സാമ്ബത്തിക ഇടപാടുകള്‍ നടത്തുന്നതിനായാലും ആധാർ വളരെ സുപ്രധാന രേഖയാണ്. 12 അക്ക യുണീക്ക് ഐഡൻ്റിറ്റി നമ്ബർ അ‌ടങ്ങുന്നതാണ് ആധാർ കാർഡ്.   കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ നടത്തുന്ന 1200-ലേറെ സർക്കാർ പദ്ധതികളുടെയും മറ്റും ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിന് ആധാർ അടിസ്ഥാനമാക്കുന്നുണ്ടെന്ന് സർക്കാർ തന്നെ വ്യക്തമാക്കുന്നുണ്ട്.   തട്ടിപ്പുകള്‍ തടയാനും ആധികാരികത ഉറപ്പാക്കാനും ആധാർ വിവരങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. അ‌ങ്ങനെയുള്ള ആധാർ കാർഡില്‍ തെറ്റുകള്‍ കടന്നുകൂടുന്നത് പല പ്രശ്നങ്ങളും ഭാവിയില്‍ വന്നുചേരുന്നതിന് ഇടയാക്കും. ഇത്…

    Read More »
  • India

    കൈയില്‍ പണമില്ല;നേതൃത്വത്തിന്റെ ആവശ്യം നിരസിച്ചുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമൻ

    ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ ആവശ്യം നിരസിച്ചുവെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. ആന്ധ്രപ്രദേശിലെയോ തമിഴ്‌നാട്ടിലേയോ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്ന് മത്സരിക്കണമെന്നാണ് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദ ആവശ്യപ്പെട്ടത്. എന്നാല്‍ തന്റെ കൈവശം അതിനുള്ള പണമില്ലാത്തതിനാലാണ് നേതൃത്വത്തിന്റെ ആവശ്യം നിരസിച്ചതെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. മത്സരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതേക്കുറിച്ച്‌ പത്ത് ദിവസത്തോളം ചിന്തിച്ചുവെന്നും അതിന് ശേഷമാണ് നിരസിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അതോടൊപ്പം തന്നെ ആന്ധ്രയിലോ അതോ തമിഴ്‌നാട്ടിലോ എന്നതും തനിക്ക് തീരുമാനമെടുക്കാന്‍ കഴിയാതെപോയെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രിമാരായ നിരവധി രാജ്യസഭാ അംഗങ്ങള്‍ മത്സരിക്കുന്നുണ്ടെന്നും അവര്‍ക്കായി പ്രചാരണത്തില്‍ പങ്കെടുക്കുമെന്നും അതിലാണ് ഇപ്പോള്‍ ശ്രദ്ധയെന്നും മന്ത്രി പറഞ്ഞു.

    Read More »
  • Kerala

    ഹോട്ടലില്‍ ഭക്ഷണം കഴിക്കാൻ കയറവേ കുഴഞ്ഞു വീണ വയോധികൻ മരിച്ചു 

    ആലപ്പുഴ: ഹോട്ടലില്‍ ഭക്ഷണം കഴിക്കാൻ കയറവേ കുഴഞ്ഞു വീണ വയോധികൻ മരിച്ചു.കഞ്ഞിക്കുഴി നാലുകമ്ബി സ്വദേശി അരീക്കല്‍ പീറ്ററാണ് (80) മരിച്ചത്. കഞ്ഞിക്കുഴിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് കുഴഞ്ഞു വീണത്. സ്ഥലത്തുണ്ടായിരുന്നവര്‍ ആംബുലൻസ് വിളിച്ചുവരുത്തിയെങ്കിലും പീറ്ററിനെ ആംബുലൻസില്‍ കയറ്റാൻ ഡ്രൈവര്‍ വിസമ്മതിച്ചെന്നും ആരോപണമുണ്ട്. ബന്ധുക്കള്‍ കൂടെയില്ലാത്തതിനാല്‍ വാടക ലഭിക്കില്ലെന്ന് പറഞ്ഞാണ് അംബുലൻസില്‍ കയറ്റാതിരുന്നതെന്നാണ് ദൃക്സാക്ഷികള്‍ ആരോപിക്കുന്നത്.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

    Read More »
  • Kerala

    തിരുവനന്തപുരത്ത് യുവാവ് വെട്ടേറ്റ് മരിച്ചു

    തിരുവനന്തപുരം: 23 കാരനെ അഞ്ജാത സംഘം വെട്ടിക്കൊന്നു.നെയ്യാറ്റിൻകര ഊരുട്ടുകാല സ്വദേശി ആദിത്യൻ (23) ആണ് മരിച്ചത്. ജില്ലയിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്ന ആദിത്യനും തൊഴിലുടമയും തമ്മിലുള്ള സാമ്ബത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാവിലെ ആദിത്യനും തൊഴിലുടമയും തമ്മില്‍ രൂക്ഷമായ തർക്കമുണ്ടായി. തർക്കം പരിഹരിക്കാൻ ഇരുവരും തമ്മിലുള്ള അനുരഞ്ജന ചർച്ചയും നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് ഊരൂട്ടുകാല ജംഗ്ഷനില്‍ വെച്ച്‌ നാലംഗ സംഘം ആദിത്യനെ ആക്രമിച്ചത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ആദിത്യൻ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു.

    Read More »
  • Kerala

    ഭിന്നശേഷിയുളള 14 കാരിയെ ട്രെയിനില്‍ വച്ച്‌ പീഡിപ്പിച്ച യുവാവ്  അറസ്റ്റിൽ

    തലശ്ശേരി: ഭിന്നശേഷിയുളള 14 കാരിയെ ട്രെയിനില്‍ വച്ച്‌ പീഡിപ്പിച്ച യുവാവ്  അറസ്റ്റിൽ.കർണാടക സ്വദേശി അമല്‍ ബാബുവാണ് പിടിയിലായത്. തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ പെണ്‍കുട്ടിക്കൊപ്പം കണ്ട ഇയാളെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം വെളിവായത്. തമിഴ്നാട് പളളിവാസല്‍ സ്വദേശിയാണ് പെണ്‍കുട്ടി.  പെണ്‍കുട്ടിയെ അഞ്ച് ദിവസമായി പലയിടങ്ങളില്‍ വച്ച് ഇയാൾ പീഡിപ്പിച്ചിരുന്നു.കൂടുതലും ട്രെയിനില്‍ വച്ച് തന്നെയായിരുന്നു. ചെന്നൈയില്‍ വച്ചാണ് പെൺകുട്ടി അമല്‍ ബാബുവിന്‍റെ വലയിലായത്.വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയതായിരുന്നു. പിന്നീട് ട്രെയിൻ യാത്രയില്‍ പെണ്‍കുട്ടിയെയും കൂട്ടിയ ഇയാള്‍ യാത്രക്കിടയില്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.

    Read More »
Back to top button
error: