Month: March 2024
-
Kerala
ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ടെലിഫോണ്‍ തൂണിലിടിച്ച് യുവാവ് മരിച്ചു
വയനാട്: മേപ്പാടിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ടെലിഫോണ്‍ തൂണിലിടിച്ച് യുവാവ് മരിച്ചു.പുതുക്കാട് മുഹമ്മദ് റാഫിയാണ് മരിച്ചത്. സഹയാത്രികൻ ചേരമ്ബാടി ഷിബില്‍ ഷാൻ പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. റിപ്പണ്‍ 52ലാണ് അപകടം. റോഡില്‍ ജീപ്പ് തിരിക്കാൻ ശ്രമിക്കുന്നതിനിടെ മറുവശത്തുനിന്ന് എത്തിയ ബൈക്ക് വെട്ടിച്ച് മാറ്റിയപ്പോള്‍ നിയന്ത്രണം വിട്ട് റോഡരികിലെ തൂണില്‍ ഇടിക്കുകയായിരുന്നു.
Read More » -
India
മധ്യപ്രദേശില്‍ യുവതിയെ വിവസ്ത്രയാക്കി പൊതുമധ്യത്തില്‍ പരേഡ്; നാല് സ്ത്രീകള്‍ പിടിയില്‍
ഇൻഡോർ: മധ്യപ്രദേശില്‍ മുപ്പത് വയസുകാരിയെ മർദിച്ച് വിവസ്ത്രയാക്കി പൊതുമധ്യത്തില്‍ പരേഡ് നടത്തിയ സംഭവത്തില്‍ നാല് സ്ത്രീകള്‍ പിടിയില്‍. ഗൗതംപുര പൊലീസ് സ്റ്റേഷനില്‍ പരിധിയിലെ ബച്ഛോറ ഗ്രാമത്തിലെ നിവാസിയായ സ്ത്രീയെ സംഘം വീട്ടിലെത്തി വിളിച്ചിറക്കിയ ശേഷം പൊതുമധ്യത്തില്‍ വെച്ച് മർദിക്കുകയും വിവസ്ത്രയാക്കുകയുമായിരുന്നുവെന്ന് ഗൗതംപുര പൊലീസ് സുപ്രണ്ട് സുനില്‍ മെഹ്ത പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്തെന്നും യുവതി മാതാപിതാക്കളുടെ വീട്ടിലേക്ക് മാറിയതായും മെഹ്ത കൂട്ടിച്ചേർത്തു. ഹോളി ദിനത്തില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.അതേസമയം അക്രമണത്തിന്റെ ദൃശ്യങ്ങള്‍ പകർത്തി പ്രചരിപ്പിച്ചവരെ കണ്ടെത്തുമെന്നും നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
Read More » -
India
തിങ്കളാഴ്ച ഡല്‍ഹിയില്‍ നടന്നത് ആറ് കൊലപാതകങ്ങള്‍
ന്യൂഡൽഹി: ഹോളി ദിനത്തില്‍ രാജ്യതലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് ആറ് വ്യത്യസ്ത കൊലപാതകങ്ങള്‍. ഡല്‍ഹിയിലെ വിവിധമേഖലകളിലായാണ് തിങ്കളാഴ്ച ആറുപേർ കൊല്ലപ്പെട്ടത്. ഡല്‍ഹി അലിപുരില്‍ 27-കാരിയെ ഭർത്താവും ഭർതൃമാതാപിതാക്കളും ചേർന്ന് കഴുത്തറത്ത് കൊലപ്പെടുത്തിയതായിരുന്നു ആദ്യത്തെ സംഭവം. സ്ത്രീധന പീഡനത്തെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തില്‍ യുവതിയുടെ ഭർത്താവ് മൻജീത്(30), ഇയാളുടെ മാതാപിതാക്കളായ ഭീം(52), മീന(48), സഹോദരൻ മനീഷ്(27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വടക്കൻ ഡല്‍ഹിയിലെ ഗുലാബിബാഗിലുണ്ടായ സംഘർഷത്തിലും ഒരാള്‍ കൊല്ലപ്പെട്ടു.കാമില്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഘർഷത്തില്‍ ഒട്ടേറെപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വടക്കുകിഴക്കൻ ഡല്‍ഹിയിലെ ശാസ്ത്രി പാർക്കില്‍ 22-കാരൻ വെടിയേറ്റ് മരിച്ചതായിരുന്നു ഹോളിദിനത്തിലെ മൂന്നാമത്തെ കൊലപാതകം. മുസ്തകീം എന്നയാളാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മുൻഭാര്യയെ കാണാനെത്തിയ മുസ്തകീമിനെ സ്ത്രീയുടെ ആണ്‍സുഹൃത്തായ യാസീൻ എന്നയാളാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. മംഗോള്‍പുരിയില്‍ അയല്‍ക്കാർ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് മറ്റൊരു യുവാവ് വെടിയേറ്റ് മരിച്ചത്. ആക്രമണത്തില്‍ യുവാവിന്റെ അമ്മയ്ക്കും സഹോദരിക്കും പരിക്കേറ്റിട്ടുണ്ട്. പ്രതികളായ വിവേക്, ഉമേഷ് ദേവി എന്നിവരെ പോലീസ് അറസ്റ്റ്…
Read More » -
India
ഇൻഡിഗോ വിമാനം എയര്‍ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലിടിച്ചു; സംഭവം കൊൽക്കത്തയിൽ
കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്തവളത്തില്‍ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകില്‍ ഇൻഡിഗോ വിമാനം ഇടിച്ചു. കൊല്‍ക്കത്തയിലെ റണ്‍വേയില്‍ പ്രവേശിക്കാൻ എയർ ഇന്ത്യ വിമാനം അനുമതി കാത്തുനില്‍ക്കുമ്ബോഴായിരുന്നു സംഭവം. സംഭവത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ അന്വേഷണം ആരംഭിച്ചു. തുടർന്ന് ഏവിയേഷൻ റെഗുലേറ്റർ ഇൻഡിഗോ വിമാനത്തിന്റെ പൈലറ്റുമാരെ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി. ചെന്നൈയിലേക്കുള്ള ഷെഡ്യൂള്‍ഡ് ഓപറേഷനായി കൊല്‍ക്കത്തയിലെ റണ്‍വേയിലേക്ക് പ്രവേശിക്കാൻ ക്ലിയറൻസ് കാത്ത് നില്‍ക്കുമ്ബോളായിരുന്നു എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകില്‍ ഇൻഡിഗോ ഇടിക്കുന്നത്. അപകടത്തിന് ശേഷം വിമാനം ബേയിലേക്ക് മടങ്ങി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.അതേസമയം യാത്രക്കാർക്കുണ്ടായ അസൗകര്യത്തില്‍ എയർ ഇന്ത്യ എക്സ്‌പ്രസ് വക്താവ് ക്ഷമ ചോദിച്ചു.
Read More » -
Kerala
മസാലബോണ്ട് കേസില്‍ തോമസ് ഐസക്കിന് വീണ്ടും ഇഡി സമൻസ്, ഏപ്രില്‍ 2ന് ഹാജരാകണം
പത്തനംതിട്ട:മസാലബോണ്ട് കേസില്‍ തോമസ് ഐസക്കിന് വീണ്ടും ഇഡി സമൻസ്. ഏപ്രില്‍ 2ന് ഹാജരാകണമെന്നാണ് ഉത്തരവ്. മസാല ബോണ്ട് ഇറക്കാൻ തീരുമാനിച്ച വ്യക്തി എന്ന നിലയിലും, കിഫ്ബി സമർപ്പിച്ച രേഖകള്‍ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിലുമാണ് തോമസ് ഐസക്കിന് പുതിയ സമൻസ് നല്‍കിയതെന്നാണ് ഇഡി നിലപാട്.കേസുമായി ബന്ധപ്പെട്ട് തോമസ് ഐസക്ക് ഒഴികെ എല്ലാവരെയും ചോദ്യം ചെയ്തെന്നും അന്വേഷണം മുന്നോട്ട് പോകണമെങ്കില്‍ ഐസക്കിനെ ചോദ്യം ചെയ്യണം എന്നും ഇഡി വിശദീകരിക്കുന്നു. അതേസമയം ഇഡിക്ക് ഭീഷണിയുടെ സ്വരമാണെന്നും ചെന്നില്ലെങ്കില്‍ മൂക്കില്‍ കയറ്റുമോയെന്നും തോമസ് ഐസക്ക് ചോദിച്ചു.ഇതൊക്കെ വടക്കേയിന്ത്യയില്‍ നടക്കും. ഇത് കേരളമാണെന്ന് ഇ.ഡി. ഓർക്കണമെന്നും തോമസ് ഐസക്ക് പറഞ്ഞു. തന്‍റെ തെരഞ്ഞെടുപ്പു പ്രവർത്തനം തടസപ്പെടുത്താനുള്ള ശ്രമമാണിത്.തിങ്കളാഴ്ച കോടതിയെ സമീപിക്കും.കോടതിയില്‍ ഇരിക്കുന്ന കേസില്‍ കൂടുതല്‍ പറയുന്നില്ല തോമസ് ഐസക്ക് കൂട്ടിച്ചേർത്തു.
Read More » -
Kerala
സമ്മര്‍ ബമ്ബര്‍ നറുക്കെടുപ്പ്: 10 കോടി കണ്ണൂരിലെ ഓട്ടോ ഡ്രൈവർക്ക്
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്ബർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്.കണ്ണൂർ ആലക്കോട് നാസറിനാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. SC 308797 എന്ന നമ്ബറിനാണ് ഒന്നാം സമ്മാനം.കണ്ണൂർ പയ്യന്നൂരില്‍ നിന്നും പി പി ദിനേശ് എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്. കാർത്തികപുരത്തെ ഓട്ടോ ഡ്രൈവറാണ് നാസർ. ഇന്നലെ രാത്രിയോടെയാണ് നാസർ ടിക്കറ്റ് എടുത്തത്.രണ്ടാം സമ്മാനമായ 50 ലക്ഷം SA 177547 എന്ന നമ്ബറിനാണ് ലഭിച്ചത്. എറണാകുളത്താണ് ഈ ടിക്കറ്റ് വിറ്റത്. 10 കോടിയില്‍ 7,01,87,500 കോടി രൂപയാകും വിജയിക്ക് ലഭിക്കുക. 2,98,12,500 കോടി രൂപ നികുതി തുക കിഴിച്ചാണ് ഇത്.വീണ്ടും ഈ തുകയിൽ നിന്നും കേന്ദ്ര സർക്കാരിന്റെ ആദായനികുതി കണക്ക് പ്രകാരം (പത്ത് കോടി രൂപയ്‌ക്ക് സർ ചാർജായി) 1,10,30,625 രൂപ അടയ്‌ക്കണം. ഹെല്‍ത്ത് ആൻഡ് എജ്യുക്കേഷൻ സെസ് വകയില്‍ 16,33,725 രൂപയും സമ്മാനം ജേതാവ് അടയ്‌ക്കണം. ശേഷം 5,75,23,150 രൂപയാകും…
Read More » -
LIFE
”ഇനിയൊരു കുട്ടി വേണ്ടെന്ന് തോന്നി, രണ്ടാമത്തെ കുഞ്ഞെന്ന തീരുമാനത്തിന് എട്ട് വര്‍ഷമെടുത്തതിന് കാരണം…”
നടി, അവതാരക, ലൈഫ് കോച്ച് എന്നീ മേഖലകളിലെല്ലാം ശ്രദ്ധിക്കപ്പെടാന്‍ അശ്വതി ശ്രീകാന്തിന് കഴിഞ്ഞിട്ടുണ്ട്. ടെലിവിഷന്‍ അവതാരകയായി മാത്രം ഒതുങ്ങാതെ കരിയറിനെ മുന്നോട്ട് കൊണ്ട് പോയ അശ്വതിക്ക് ഇന്ന് നിരവധി ആരാധകരുണ്ട്. ജീവിതത്തെക്കുറിച്ച് അശ്വതിക്കുള്ള കാഴ്ചപ്പാടുകളാണ് ഇവരെ ആകര്‍ഷിക്കുന്നത്. മാനസികാരോ?ഗ്യം, വിവാഹ ജീവിതം, പാരന്റിം?ഗ് തുടങ്ങിയ പല വിഷയങ്ങളില്‍ അശ്വതി സംസാരിക്കാറുണ്ട്. രണ്ടാമത്തെ കുഞ്ഞ് പിറന്ന ശേഷം തനിക്കുണ്ടായ പോസ്റ്റ്‌പോര്‍ട്ടം ഡിപ്രഷനെക്കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ അശ്വതി. ആദ്യത്തെ പ്രസവത്തിന് ശേഷം രണ്ടാമതും തവണ ഇത്തരമൊരു ഘട്ടം വന്നപ്പോള്‍ അഭിമുഖീകരിക്കാന്‍ തനിക്ക് എളുപ്പമായിരുന്നെന്ന് അശ്വതി പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേര്‍സിനോടാണ് പ്രതികരണം. ആദ്യത്തെ പ്രസവ സമയത്തും തനിക്ക് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടായിട്ടുണ്ടെന്ന് അശ്വതി പറയുന്നു. ഒരു വര്‍ഷത്തില്‍ കൂടുതല്‍ നിലനിന്നു. രണ്ടാമത്തെ പ്രസവത്തില്‍ കുറച്ച് കൂടെ മാനേജബിള്‍ ആയിരുന്നു. ഞാന്‍ തയ്യാറെടുപ്പ് നടത്തി. എന്തൊക്കെ തയ്യാറെടുപ്പ് നടത്തിയാലും ഇത് വരാനുള്ള സാധ്യതയുണ്ട്. പക്ഷെ വന്ന് കഴിഞ്ഞാല്‍ എന്തൊക്കെ ചെയ്യാം എന്നതില്‍ അവെയ്ര്‍ ആയിരുന്നു. ആദ്യത്തെ കുഞ്ഞ്…
Read More » -
India
ഇന്ത്യയിലെ തൊഴില്‍ സാഹചര്യം പരിതാപകരമെന്ന് ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ തൊഴില്‍ സാഹചര്യം പരിതാപകരമെന്ന് ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ട്. 2022ല്‍ രാജ്യത്തെ മൊത്തം തൊഴില്‍രഹിതരായ ജനസംഖ്യയുടെ 83 ശതമാനവും യുവജനങ്ങളാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ ഡെവലപ്‌മെന്റുമായി ചേര്‍ന്ന് തയാറക്കിയ ‘ഇന്ത്യ എംപ്ലോയ്‌മെന്റ് റിപ്പോര്‍ട്ട് 2024’ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തൊഴിലില്ലാത്ത വിദ്യാസമ്പന്നരായ യുവജനങ്ങള്‍ 2004ല്‍ 54.2 ശതമാനം ആയിരുന്നെങ്കില്‍ 2022ല്‍ 65.7 ശതമാനമായി ഉയര്‍ന്നു. ഇതില്‍ 76.7 ശതമാനവും സ്ത്രീകളും 62.2 ശതമാനം പുരുഷന്‍മാരുമാണ്. ഇന്ത്യയിലെ തൊഴിലില്ലായ്മ പ്രശ്‌നം യുവജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് നഗരപ്രദേശങ്ങളിലെ വിദ്യാസമ്പന്നര്‍ക്കിടയില്‍ കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2000 മുതല്‍ 2019 വരെ യുവാക്കളുടെ തൊഴിലവസരങ്ങള്‍ വര്‍ധിച്ചതോടൊപ്പം തൊഴിലില്ലായ്മയും വര്‍ധിച്ചു. എന്നാല്‍, കോവിഡിന് ശേഷം തൊഴിലവസരങ്ങള്‍ കുറഞ്ഞെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2000 ല്‍ മൊത്തം ജോലി ചെയ്യുന്ന യുവജനങ്ങളില്‍ പകുതിയും സ്വയം തൊഴില്‍ ചെയ്യുന്നവരായിരുന്നു. 13 ശതമാനം പേര്‍ക്കും സ്ഥിര ജോലിയുണ്ടായിരുന്നു. ബാക്കി 37 ശതമാനം പേര്‍ക്ക് നിശ്ചിതമല്ലാത്ത ജോലികളായിരുന്നു. 2022ല്‍ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ 47…
Read More » -
Kerala
കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടം പഠിക്കാം; ചരിത്ര തീരുമാനവുമായി ഭരണസമിതി
തൃശൂര്‍: കേരള കലാമണ്ഡലത്തില്‍ മോഹിനിയാട്ടം ആണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ അനുമതി. കലാമണ്ഡലം ഭരണസമിതി യോഗത്തിന്റെതാണ് തീരുമാനം. 2024 മുതല്‍ ലിംഗഭേദമില്ലാതെ അഡ്മിഷന്‍ നല്‍കാനാണ് ഭരണസമിതിയുടെ തീരുമാനം. ആര്‍എല്‍വി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശം വിവാദമായിരുന്നു. ഇതിന് പിന്നാലെ വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന ചര്‍ച്ചയെ തുടര്‍ന്നാണ് കലാമണ്ഡലം ഭരണസമതിയുടെ തീരുമാനം. ഭരണസമിതിയുടെ തീരുമാനം ഒറ്റക്കെട്ടായിരുന്നെന്ന് കലാമണ്ഡലം വിസി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ കലാമണ്ഡലത്തില്‍ കഥകളി പഠനം ആണ്‍കുട്ടികള്‍ക്കു മാത്രമായിരുന്നു. പിന്നീട് പെണ്‍കുട്ടികള്‍ക്കും പഠിക്കാന്‍ അവസരം ഒരുക്കിയിരുന്നു. മോഹിനിയാട്ടം പഠിക്കാന്‍ ആണ്‍കുട്ടികള്‍ക്കും അവസരം നല്‍കിയ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കാലമണ്ഡലം ക്ഷേമാവതി ഉള്‍പ്പടെയുള്ള പ്രമുഖ അധ്യാപകര്‍ പറഞ്ഞു.
Read More » -
Crime
ഉപ്പളയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച; ATM-ല്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു
കാസര്‍കോട്: മഞ്ചേശ്വരം ഉപ്പളയില്‍ സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മില്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപ കൊള്ളയടിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആക്സിസ് ബാങ്കിന്റെ എ.ടി.എമ്മിലേക്ക് പണവുമായി വന്ന വാഹനത്തില്‍നിന്നാണ് 50 ലക്ഷം രൂപ കവര്‍ന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഉപ്പള ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തുള്ള എ.ടി.എമ്മില്‍ നിറയ്ക്കാനായാണ് സ്വകാര്യഏജന്‍സിയുടെ വാഹനത്തില്‍ പണമെത്തിച്ചിരുന്നത്. വാഹനത്തിന്റെ ഏറ്റവുംപിറകിലെ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. വാഹനം ഉപ്പളയിലെത്തിയപ്പോള്‍ ഇവിടെ നിറയ്ക്കാനുള്ള 50 ലക്ഷം രൂപയുടെ രണ്ട് കെട്ടുകള്‍ ജീവനക്കാര്‍ ഇതില്‍നിന്ന് വാഹനത്തിന്റെ മധ്യഭാഗത്തെ സീറ്റിലെടുത്തുവെച്ചു. തുടര്‍ന്ന് ആദ്യത്തെ 50 ലക്ഷം എ.ടി.എമ്മില്‍ നിറയ്ക്കാനായി ജീവനക്കാര്‍ വാഹനം ലോക്ക് ചെയ്ത് എ.ടി.എം കൗണ്ടറിലേക്ക് പോയി. ഈസമയം വാഹനത്തിലെ സീറ്റില്‍വെച്ചിരുന്ന 50 ലക്ഷം രൂപയാണ് വാഹനത്തിന്റെ ചില്ല് തകര്‍ത്ത് മോഷ്ടാവ് കവര്‍ന്നത്. ചുവന്ന ടീഷര്‍ട്ട് ധരിച്ചെത്തിയ ആളാണ് വാഹനത്തില്‍നിന്ന് പണം കൊള്ളയടിച്ചതെന്നാണ് സൂചന. സംഭവത്തിന് ശേഷം ഇയാള്‍ ഉപ്പള ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് പോയതായും പറയുന്നു. സംഭവത്തില്‍ പ്രതിക്കായി പോലീസ്…
Read More »