CrimeNEWS

പെരുമ്പാവൂരില്‍ ഹോട്ടലിന്റെ മറവില്‍ ‘ദീദി’യുടെ ഹെറോയിന്‍ വില്‍പ്പന; രഹസ്യ ഓപ്പറേഷനില്‍ യുവതി പിടിയില്‍

എറണാകുളം: പെരുമ്പാവൂരില്‍ ഹെറോയിനുമായി ബംഗാളി സ്വദേശിയായ സ്ത്രീ പിടിയില്‍. പെരുമ്പാവൂര്‍ കണ്ടംതറ ഭാഗത്ത് എക്സൈസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് മുര്‍ഷിദാബാദ് സ്വദേശിനിയായ സുലേഖ ബീവി (36) എന്ന സ്ത്രീ പിടിയിലായത്. 16.638 ഗ്രാം ഹെറോയിന്‍ ഇവരുടെ പക്കല്‍ നിന്നും എക്സൈസ് പിടിച്ചെടുത്തു.

‘ബംഗാളി ദീദി’ എന്ന പേരില്‍ അറിയപ്പെടുന്ന ഇവര്‍ സ്വന്തം നാട്ടില്‍നിന്ന് ഹെറോയിന്‍ കൊണ്ടുവന്ന് കേരളത്തില്‍ വില്‍പ്പന നടത്തിയിരുന്നു. കണ്ടം തറ ഭാഗത്ത് ഇവര്‍ നടത്തുന്ന ബംഗാളി ഹോട്ടലിന്റെ മറവിലാണ് ഹെറോയിന്‍ വില്‍പ്പന നടത്തിവന്നിരുന്നത്.

Signature-ad

പെരുമ്പാവൂര്‍ റേഞ്ച് പാര്‍ട്ടി നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. പെരുമ്പാവൂര്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ ബിനീഷ് സുകുമാരന്‍ ഓപ്പറേഷന് നേതൃത്വം നല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: