ബ്രസീലില്‍ നടന്ന കന്നുകാലി ലേലത്തിൽ താരമായി ആന്ധ്ര നെല്ലൂർ പശു.വിയാറ്റിന-19 എഫ്‌ഐവി മാര ഇമോവീസ് എന്ന നെല്ലൂരിൽ നിന്നുള്ള പശു 40 കോടി ഇന്ത്യൻ രൂപയ്‌ക്കാണ് ലേലത്തില്‍ വിറ്റത്.
ബ്രസീലിലെ സാവോ പോളോയിലെ അരാൻഡുവിലാണ് ലേലം നടന്നത്. നാലര വയസാണ് വിയാറ്റിനയുടെ പ്രായം.ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയുടെ പേരില്‍ അറിയപ്പെടുന്ന ഈ കന്നുകാലികളെ ശാസ്ത്രീയമായി ബോസ് ഇൻഡിക്കസ് എന്നാണ് വിളിക്കുന്നത്.
നെല്ലൂർ ഇനം ഏത് കാലാവസ്ഥയെയും അതിജീവിക്കുന്നവയാണ്.ഇതിന്റെ ആരോഗ്യവും അഴകും അണുബാധയെ ചെറുക്കുന്നതുൾപ്പടെയുള്ള പ്രതിരോധവും ലോക പ്രശസ്തമാണ്. അതിനാല്‍ തന്നെ ഇതിന് ആവശ്യക്കാരേറെയുമാണ്.