മക്കളെ എങ്ങനെ വളര്‍ത്തണം? കുട്ടികളിലെ വാശിക്ക് കാരണം ഇതാണ്; രണ്ടാമത്തെ വാവക്ക് ശേഷം പുതിയ പാഠവങ്ങളുമായി പേര്‍ളി മാണി
മലയാളി പ്രേക്ഷകരുടെ പ്രിയ താര ദമ്പതിമാരാണ് പേളിയും ശ്രീനിഷും. ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ തന്നെ ഏറ്റവും വലിയ ഷോയായ ബിഗ് ബോസിലൂടെയാണ് ഇവര്‍ രണ്ടുപേരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇരുവരുടെയും എല്ലാ വിശേഷങ്ങളും ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. പങ്കിടുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്നാണ്
വൈറലായി മാറാറുള്ളത്. പേളിയുടെയും ശ്രീനിഷിന്റെയും മൂത്ത കുട്ടിയാണ് നിലാ ബേബി. കുഞ്ഞിനെയും പ്രേക്ഷകര്‍ക്ക് വളരെയധികം ഇഷ്മാണ്. പേളിയെയും ശ്രീനിഷ്നെയും പോലെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ് നിലയും. കുഞ്ഞ് ജനിക്കുന്നതിനു മുമ്പുതന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഒരിടം നേടിയിരുന്നു. കുഞ്ഞിനോട് ഒരമ്മ കാണിക്കേണ്ടതും പഠിപ്പിക്കേണ്ടതുമായ പല കാര്യങ്ങളും എന്തെല്ലാമാണ് പലപ്പോഴും
സോഷ്യല്‍ മീഡിയ വഴി താരം പങ്കുവെച്ചിട്ടുണ്ട്. ഇപ്പോള്‍ തന്റെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് പേളി. കുഞ്ഞ് ജനിച്ച ഉടനെ തന്നെ കുഞ്ഞിന്റെ വിശേഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കുഞ്ഞുനിലയെ പോലെ തന്നെ പേളിയുടെ രണ്ടാമത്തെ കുഞ്ഞിനെയും പ്രേക്ഷകര്‍ ഹൃദയത്തലേറ്റിക്കഴിഞ്ഞു. ഇപ്പോഴിതാ പേളി മുന്‍പ് പങ്കുവെച്ച് മറ്റൊരു വീഡിയോയാണ് വീണ്ടും
ജനങ്ങളിലേക്കെത്തുന്നത്. എന്റെ മകന് ഒരു ഹൈപ്പര്‍ ആക്റ്റീവ് ആയ കുട്ടിയാണെന്നും ഞാന്‍ മാക്സിമം ശ്രദ്ധിക്കാറുണ്ടെങ്കിലും ചിലപ്പോള്‍ എല്ലാം എനിക്ക് ദേഷ്യം വരുന്നുണ്ടെന്നും, കുഞ്ഞിനോട് ദേഷ്യപ്പെട്ടു കുറച്ചു സമയത്തിനുശേഷം എനിക്ക് വിഷമമാകുന്നു എന്നും എനിക്ക് എന്തെങ്കിലും പാരന്റിങ് ടിപ്പ് പറഞ്ഞുതരണമെന്നും ഉള്ള ഒരമ്മയുടെ കമന്റിനാണ് പേളി വളരെ വ്യക്തമായി ഉത്തരം നല്‍കുന്നത്. വളരെ വ്യക്തതയോടെ കൃത്യമായ കാര്യമാണ് പേളി പറഞ്ഞു കൊടുക്കുന്നത്. പേളിയുടെ ഈ വാക്കുകള്‍ നിരവധി അമ്മമാര്‍ക്ക് തീര്‍ച്ചയായും ഉപകാര പ്രഥമാകുന്നതാണ്. ഈ വീഡിയോയ്ക്ക് താഴെ പേളി കുറിച്ച വാക്കുകള്‍ ഇങ്ങനെ ‘ No mother or father is perfect. But all parents love their children unconditionally . It’s only a matter of learning to deal with children. And each child is different and unique’.