Month: February 2024

  • Kerala

    ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രൻ

    ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന്  ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തന്റെ തീരുമാനം പാർട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും പാർട്ടി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാൻ ഡല്‍ഹിയിലെത്തിയ കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. ദേശീയ കൗണ്‍സില്‍ യോഗം കഴിഞ്ഞയുടനെ സ്ഥാനാർഥികളുടെ അന്തിമപട്ടിക ഡല്‍ഹിയിലേക്ക് കെെമാറും. മികച്ച സ്ഥാനാർഥികളെയാണ് എല്ലാ മണ്ഡലത്തിലേക്കും പരിഗണിക്കുന്നത്. മോദിയുടെ ഗ്യാരണ്ടിയാണ് ഇത്തവണ ചർച്ചാവിഷയം. ജനങ്ങളെ സംബന്ധിച്ച്‌ അവർ മോദിയുടെ നേതൃത്വത്തില്‍ വിശ്വാസം അർപ്പിച്ച്‌ മുന്നോട്ട് വരികയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ തവണ പത്തനംതിട്ടയില്‍ മത്സരിച്ച കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

    Read More »
  • Kerala

    മയക്കുമരുന്നുമായി പിടിയിലായത് വയനാട്ടിലെ ആദ്യ പുകയില വിമുക്ത സ്കൂളിലെ പ്രിൻസിപ്പല്‍

    കല്‍പറ്റ: വയനാട്ടില്‍ മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി പിടിയിലായത് ജില്ലയിലെ ആദ്യത്തെ പുകയില വിമുക്ത കാമ്ബസായി ആരോഗ്യവകുപ്പ് തിരഞ്ഞെടുത്ത പുല്‍പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പല്‍. പുല്‍പള്ളി രഘുനന്ദനം വീട്ടില്‍ കെ.ആർ. ജയരാജിനെയാണ് (49) 0.26 ഗ്രാം എം.ഡി.എം.എയുമായി കഴിഞ്ഞ ദിവസം വൈത്തിരി പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച പുലർച്ച മൂന്നു മണിയോടെ കാറില്‍ വരികയായിരുന്ന ജയരാജിനെ മുൻകൂട്ടി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍, പട്രോളിങ് നടത്തുന്ന പൊലീസ് വൈത്തിരി ആശുപത്രി ജങ്ഷനില്‍ വെച്ച്‌ പിടികൂടുകയായിരുന്നു. പരിശോധനയില്‍ കീശയില്‍ മയക്കുമരുന്ന് കണ്ടെത്തി. സുഹൃത്തിനെ താമരശ്ശേരിയില്‍ ഇറക്കി തിരിച്ചുവരുമ്ബോഴാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്.ജയരാജ് സഞ്ചരിച്ച ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

    Read More »
  • Health

    വൃക്ക തകരാറിലാവുന്നതിന്‍റെ ലക്ഷണങ്ങള്‍

    വൃക്ക തകരാറിലാവുന്നതിന്‍റെ ലക്ഷണങ്ങള്‍ ശരീരത്തില്‍ വളരെ പെട്ടെന്ന് തന്നെപ്രകടമാകും. ഇവ അവഗണിച്ചാല്‍ ഒടുവില്‍ അവസാനഘട്ട ലക്ഷണങ്ങളിലേക്ക്എത്തുമ്പോഴാകും പലരും രോഗം തിരിച്ചറിയുക. അപ്പോഴേക്കും കടുത്ത വൃക്കരോഗത്തിന് ശരീരം അടിപ്പെട്ടിട്ടുണ്ടാവും. വളരെ പെട്ടെന്ന്പ്രമേഹമുള്ളവര്‍ക്ക് വൃക്കരോഗത്തിന് സാധ്യതയുണ്ട്. ഇത് ഒടുവില്‍ വൃക്കകളുടെപ്രവര്‍ത്തനം തന്നെ തകരാറിലാക്കിയേക്കാം. പലപ്പോഴും ആദ്യ ഘട്ടത്തില്‍ ഡയബറ്റിക് നെഫ്രോപതി തിരിച്ചറിയപ്പെടാറില്ല. വൃക്കകളുടെ നാശം തുടങ്ങി അഞ്ചോ പത്തോ വര്‍ഷങ്ങള്‍ക്ക് ശേഷമാവും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുക. പലരിലും രോഗം മൂര്‍ച്ഛിക്കുന്ന ഘട്ടമാകുമ്പോഴാണ് പ്രകടമായ ലക്ഷണങ്ങള്‍ പോലും കാണാന്‍ സാധ്യമാവുക. അതിനാല്‍ ഡയബറ്റീസ് ഉള്ളവര്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും വിദഗ്ധ പരിശോധന തേടി വൃക്കകള്‍ക്ക് തകരാറില്ലെന്ന് ഉറപ്പു വരുത്തണം. രക്ത പരിശോധനയിലൂടെയും, യൂറിന്‍ പരിശോധനയിലൂടെയും വൃക്കകളുടെ പ്രവര്‍ത്തന ക്ഷമത എങ്ങനെയെന്ന് തിരിച്ചറിയാനാവും.   വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുന്നതിന്‍റെ ലക്ഷണങ്ങള്‍ ഇവയാണ്, ശ്രദ്ധിക്കുക കൈകളിലും മുഖത്തും കാല്‍പാദങ്ങളിലും നീരുവെക്കുക ഉറങ്ങാനും ശ്രദ്ധകേന്ദ്രീകരിക്കാനും പറ്റാത്ത അവസ്ഥ വിശപ്പില്ലായ്മ തലകറക്കവും ഛര്‍ദ്ദിയും തളര്‍ച്ച ശരീരത്തില്‍ വല്ലാത്ത ചൊറിച്ചിലും അസ്വസ്ഥതയും (വൃക്കരോഗം മൂര്‍ച്ഛിക്കുന്ന അവസാന…

    Read More »
  • Kerala

    ചൂടുകാലത്ത് ശരീരം തണുപ്പിക്കാൻ ചില പഴങ്ങൾ

    കൊടുംവേനലിലേക്കു പോവുകയാണ് നാട്. ചൂടു കൂടുന്നത് ശരീരത്തെയാകെ തളർത്തും. ഈ സമയത്ത് പഴങ്ങൾ കഴിക്കുന്നത് ശരീരത്തിനു ആരോഗ്യം മാത്രമല്ല , തണുപ്പും നൽകും.  പഴങ്ങളിൽ അടങ്ങിയിരിക്കുന്ന ജീവകങ്ങളും ധാതുലവണങ്ങളും നാരുകളും ആരോഗ്യം വർധിപ്പിക്കാൻ സഹായിക്കും. വേനൽക്കാലത്ത് ഉപയോഗിക്കാൻ ഉത്തമമായ പഴങ്ങളും അവ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം. ∙ തണ്ണിമത്തൽ : വേനലിൽ ഏറ്റവുമധികം ഡിമാന്റുള്ള പഴമാണ് തണ്ണിമത്തൻ. ഉഷ്ണകാലഫലം എന്നാണ് തണ്ണിമത്തൻ അറിയപ്പെടുന്നതു തന്നെ. ഇതിൽ 92 ശതമാനവും ജലമാണ്. പൊട്ടാസ്യത്തിന്റെ പ്രധാന സ്രോതസ്സായ തണ്ണിമത്തൻ നിർജലീകരണം തടയും. ഇതിലുള്ള ലൈക്കോപ്പിൻ പ്രോേസ്റ്ററ്റ് കാൻസർ തടയുകയും ത്വക്ക് സംരക്ഷിക്കുകയും ചെയ്യും. മിനുസമുള്ള തൊലിയോട് കൂടിയതും വലുപ്പത്തിനനുപാതികമായി തൂക്കമുള്ളതുമായ തണ്ണിമത്തൻ തിരഞ്ഞെടുക്കുക. ചതഞ്ഞതോ പൊട്ടിയതോ ഒഴിവാക്കുക. ഉപയോഗിക്കും മുൻപ് തണ്ണിമത്തൻ മുഴുവനായി വെള്ളത്തിൽ കഴുകിയെടുക്കുക.   ∙ ഓറഞ്ച് : ഓറഞ്ചിൽ 170 ഓളം ഫൈറ്റോകെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഇതിലെ പെക്റ്റിൻ, പൊട്ടാസ്യം എന്നിവ രക്താതിമ്മർദം കുറയ്ക്കാൻ സഹായിക്കും. ഒാറഞ്ച് വാങ്ങുമ്പോൾ ഉറപ്പുള്ളതും…

    Read More »
  • India

    മുസ്ലിങ്ങളെ വിടാതെ ബിജെപി

    ഇന്ത്യ മറ്റു രാജ്യങ്ങളില്‍ അസൂയ ജനിപ്പിക്കുന്നത് നാനാത്വത്തില്‍ ഏകത്വമെന്ന പ്രത്യേക ശൈലിയുടെയും തത്ത്വത്തിന്‍റെയും അടിസ്ഥാനത്തിലാണ്. അതിനു കരുത്തേകുന്നത് സെക്കുലറിസമാണ്. എല്ലാ ജനങ്ങള്‍ക്കും തുല്യമായ ഭരണഘടനാവകാശങ്ങളും എല്ലാ മതങ്ങള്‍ക്കും പൂര്‍ണ സ്വാതന്ത്ര്യവും വാഗ്ദാനം ചെയ്യുന്ന രാജ്യം ഇന്ത്യയെപ്പോലെ മറ്റൊന്ന് ചൂണ്ടിക്കാണിക്കാനില്ല.അതേസമയം രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തെ ഹൈന്ദവതയുടെ ഏകസംസ്കാരത്തിലേക്ക് പരിമിതപ്പെടുത്താനുള്ള ബോധപൂര്‍വമായ ശ്രമത്തിലാണ് കേന്ദ്രത്തിലെ ബി.ജെ.പി ഭരണകൂടവും ആ പാർട്ടി ഭരണം നടത്തുന്ന സംസ്ഥാനങ്ങളിലെ സർക്കാറുകളും. അതിന്‍റെ പ്രകടമായ ഉദാഹരണമായി വേണം ഗ്യാന്‍വാപി, മഥുര പള്ളികള്‍ക്കുമേല്‍ അവകാശവാദമുന്നയിച്ചുള്ള അജണ്ട യു.പി നിയമസഭയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരാമര്‍ശിച്ചതിനെ കാണേണ്ടത്. മഹാഭാരതത്തില്‍ കൃഷ്ണന്‍ ആവശ്യപ്പെട്ടത് അഞ്ചു ഗ്രാമങ്ങളാണെന്നും എന്നാല്‍, ഇന്ന് ഹിന്ദുസമൂഹം ആവശ്യപ്പെടുന്നത് അവരുടെ വിശ്വാസത്തിന്‍റെ മൂന്നു കേന്ദ്രങ്ങളായ അയോധ്യ, കാശി, മഥുര എന്നിവ മാത്രമാണെന്നുമാണ് ആദിത്യനാഥിന്‍റെ പരാമര്‍ശം. ഹിന്ദു സമൂഹത്തിന്റെ കുത്തകാവകാശം ബി.ജെ.പിക്കോ ആദിത്യനാഥിനോ അല്ല. മൊത്തം ഹിന്ദുക്കളുടെയും പ്രതിനിധി ചമഞ്ഞ് തീവ്രവികാരം കത്തിച്ചുനിർത്തി ഭരണത്തുടര്‍ച്ച നിലനിര്‍ത്താനാണ് സംഘ്പരിവാർ ശ്രമം. അയോധ്യയില്‍ രാമക്ഷേത്രം നിർമിച്ചത്…

    Read More »
  • Kerala

    സിപിഎമ്മിന്റെ മുസ്ലിം പ്രീണനം; കേരളത്തിൽ ക്രിസ്ത്യന്‍ സമുദായങ്ങൾ ബിജെപിയിലേക്ക്

    പത്തനംതിട്ട:2019ന് ശേഷം പൊതുവേ ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ യുഡിഎഫില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും അകലുന്ന കാഴ്ചയാണ് കേരളത്തിൽ കാണുന്നത്. അതിന് കാരണം കോണ്‍ഗ്രസ് മുസ്ലിംലീഗിന് നല്‍കുന്ന അമിതപ്രാധാന്യമാണ്. അതുപോലെ കേരളത്തില്‍ കോണ്‍ഗ്രസ് തലപ്പത്തുള്ള ക്രിസ്ത്യന്‍ നേതാക്കളും കുറ‍ഞ്ഞുവരുന്ന ഒരു സാഹചര്യമുണ്ട്. സിപിഎമ്മിന്റെ മുസ്ലിംസമുദായത്തോടുള്ള അകമഴിഞ്ഞ അടുപ്പവും ക്രിസത്യന്‍ സമുദായത്തെ അങ്കലാപ്പിലാക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ ബിജെപിയുമായി ക്രിസ്ത്യന്‍ സമുദായത്തില്‍ ഒരു വിഭാഗം അടുക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിന് ഉദാഹരണമാണ് പ്രധാനമന്ത്രി മോദിയുമായി ബിഷപ്പുമാര്‍ നടത്തിയ കൂടിക്കാഴ്ച. മുമ്പും കേരളത്തിലെ വൈദികരുമായി ബിജെപി ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കിലും വോട്ടര്‍മാരെ വശീകരിക്കുന്നതില്‍ വിജയിച്ചിരുന്നില്ല.മുസ്ലിങ്ങളോടും ക്രിസ്ത്യാനികളോടും കമ്മ്യൂണിസ്റ്റുകളോടും സംഘപരിവാര്‍ എന്നും ശത്രുത പുലര്‍ത്തുന്നവരാണെങ്കിലും കേരളത്തില്‍ ഇതില്‍ ഒരു ഇളവുണ്ട്. ക്രിസ്ത്യന്‍ വോട്ടിലേക്ക് ബിജെപിക്ക് കണ്ണ് വെക്കാന്‍ സാധിക്കുന്നതും ഇതിനാലാണ്. കേരളത്തിലെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ പരോക്ഷമായി പലപ്പോഴും എതിര്‍പ്പുകള്‍ പ്രകടമാക്കിയിട്ടുണ്ട്. തൊടുപുഴയില്‍ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജ് പ്രൊഫസറുടെ കൈ വെട്ടിയപ്പോള്‍ തൊട്ടാണ് ഇത് ശക്തമായത്.ഹാഗിയ സോഫിയ, ലവ് ജിഹാദ് എന്നിവയില്‍ എല്ലാം…

    Read More »
  • Kerala

    മലയാറ്റൂർ കുരിശുമുടി തീര്‍ഥാടനത്തിന്  ഇന്ന് തുടക്കം 

    പ്രസിദ്ധമായ മലയാറ്റൂർ കുരിശുമുടി തീര്‍ഥാടനം ഇന്ന് തുടങ്ങും. ഞായർ രാവിലെ ഏഴിന് അടിവാരത്തുള്ള സ്റ്റാച്യുവിനുസമീപത്തുനിന്ന് മലയാറ്റൂര്‍, വിമലഗിരി, ഇല്ലിത്തോട്, സെബിയൂര്‍ ഇടവകകളിലെ വിശ്വാസിസമൂഹം ഒരുമിച്ച്‌ കുരിശുമുടി കയറി നോമ്ബുകാല തീര്‍ഥാടനത്തിന് തുടക്കംകുറിക്കുമെന്ന് വൈസ് റെക്‌ടര്‍ ഫാ.വര്‍ഗീസ് മണവാളന്‍ അറിയിച്ചു. ഏപ്രില്‍ ഏഴിനാണ് പ്രധാന തിരുനാള്‍. എല്ലാ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും രാത്രിയും പകലും കുരിശുമുടികയറ്റത്തിന് സൗകര്യമുണ്ടാകും. മാര്‍ച്ച്‌ ഒന്നുമുതല്‍ മെയ് 10 വരെ ദിവസവും രാത്രിയും പകലും കുരിശുമുടി കയറാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്‌. വാഹന പാർക്കിങ്ങിനും സൗകര്യമുണ്ടാകും.

    Read More »
  • Kerala

    തുച്ഛമായ വിലയ്ക്ക് ആടുകളെ കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടത്തുന്നു, കാരണമിതാണ്

    പത്തനംതിട്ട: കേരളത്തിൽ നിന്നും തുച്ഛമായ വിലയ്ക്ക് ആടുകളെ തമിഴ്നാട്ടില്‍നിന്നെത്തുന്ന ഇടനിലക്കാർ അതിർത്തി കടത്തുന്നു. ആട് ഫാമുകള്‍ക്ക് കേന്ദ്ര സർക്കാർ സബ്സിഡി അടക്കം ഒരു കോടി നല്‍കുന്ന പദ്ധതി വന്നതോടെയാണ് തമിഴ്നാട്ടിലേക്ക് ആടുകളെ കടത്തുന്നത്. 475 പെണ്‍ ആടുകളും 25 മുട്ടനാടുകളുമടക്കം 500 ആടുകളെ വളർത്തുന്ന ഫാമുകള്‍ക്കാണ് ഒരു കോടി വരെ കേന്ദ്ര  സഹായം. കേരളത്തില്‍ സ്ഥലപരിമിതി കാരണം വൻകിട ആട് ഫാം നടത്തുന്നവർ കുറവാണ്. എന്നാല്‍ തമിഴ്നാട്ടില്‍ കുറഞ്ഞവിലയ്ക്ക് ആവശ്യത്തിന് സ്ഥലം ലഭിക്കുന്നു. ഇത് ഫാം നടത്തിപ്പ് സുഖകരമാക്കുന്നു. 200 പശുക്കളെ വരെ വളർത്തുന്നതിന് നാലു കോടി ലഭിക്കുന്ന കേന്ദ്ര സർക്കാരിന്റെ രാഷ്ടീയ ഗോകുല്‍ മിഷൻ പദ്ധതിയുടെ മറവില്‍ കേരളത്തിലെ പശുക്കളെ തമിഴ്നാട്ടിലേക്ക് കടത്തി വൻകിട ലോബി ലാഭം കൊയ്തിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ആടുകളെയും അതിർത്തി കടത്തുന്നത്. ഡിമാൻഡ് കൂടിയതോടെ ആവശ്യത്തിന് ആടുകളെ തമിഴ്നാട്ടില്‍ കിട്ടാതെ വന്നു. ഇതോടെ സഹായ ധനം കൈക്കലാക്കാൻ ആടുകളെ തേടി തമിഴ്നാട്ടിലെ ഇടനിലക്കാർ കേരളത്തിലെത്തുകയാണ്. ഉപജീവനത്തിനായി…

    Read More »
  • NEWS

    പറന്ന്, പറന്ന് പരിഷ്‌കൃതരാകാം, വിജയം കയ്യെത്തി പിടിക്കാം: വീഡിയോ കാണാം

    ഹൃദയത്തിനൊരു ഹിമകണം- 23 പ്രാവിന്റെ കൂട്ടിൽ നിന്ന് നമ്മളൊരു മുട്ട മോഷ്ടിച്ചാൽ, പ്രാവ് നമ്മളുമായി യുദ്ധത്തിനൊന്നും വരില്ല. അത് നമ്മളെ ഒന്ന് നോക്കും. പിന്നെ ഒറ്റ പറക്കലാണ്. ആ കൂടിനെ ഉപേക്ഷിച്ച്, ആ മരത്തെ വിട്ട്, ആ ദേശത്തെ തന്നെ മറന്ന് ദൂരെ എവിടേക്കെങ്കിലും പോകും. ചെറു കലഹങ്ങൾക്കൊന്നും സമയമില്ല. ജീവിതം നീണ്ട ഒരു യാത്രയാണെന്ന് അതിനറിയാം. ആർക്ടിക് റ്റേൺ എന്നൊരു ചെറു പക്ഷിയുണ്ട്. ജീവിതം ചെറിയ യാത്രയൊന്നുമല്ല; 20,000 കിലോമീറ്ററാണ് ഒരു വർഷം പറക്കുക. അതുകൊണ്ടെന്താ? രണ്ട് വേനലുകൾ കാണാൻ പറ്റും. കൂടുതൽ പകലുകൾ; കൂടുതൽ സൂര്യവെളിച്ചം! ഒരു സ്ഥലത്തും കുറ്റിയടിക്കരുത്. പറന്നു കൊണ്ടേയിരിക്കണം. ആഫ്രിക്കയിൽ നിന്നും ആദിമമനുഷ്യർ മറ്റിടങ്ങളിലേയ്ക്ക് പോയില്ലായിരുന്നെങ്കിൽ ലോകം ‘ഇരുണ്ട ഭൂഖണ്ഡത്തിൽ’ ഒതുങ്ങിയേനെ. വെള്ളവും വിറകും അന്വേഷിച്ച്, നമ്മുടെ പൂർവികർ അലഞ്ഞു നടന്നില്ലായിരുന്നെങ്കിൽ പരിഷ്‌കൃത ലോകം അസാധ്യമായേനെ. ജോലിയും കൂലിയും അന്വേഷിച്ച് മലയാളികൾ മലയായിലേയ്ക്കും സിലോണിലേയ്ക്കും ഗൾഫിലേയ്ക്കും പോയില്ലായിരുന്നെങ്കിൽ ഇന്നത്തെ കേരളം ഉണ്ടാകുമായിരുന്നോ? മാനസികമായും സഞ്ചാരങ്ങളുണ്ട്.…

    Read More »
  • NEWS

    വാര്‍ദ്ധക്യം എന്ന രണ്ടാം ബാല്യം, മാതാപിതാക്കൾ കുട്ടിക്കാലത്ത് നമുക്ക് നൽകിയ സ്നേഹ വാത്സല്യങ്ങൾ ഇപ്പോൾ തിരിച്ചു നൽകാം

    വെളിച്ചം വൃദ്ധനായ അച്ഛനും യുവാവായ മകനും വീടിന്റെ വരാന്തയില്‍ ഇരിക്കുകയാണ്. അപ്പോഴാണ് കുറച്ചകലെയുള്ള ഊഞ്ഞാലില്‍ ഒരു കാക്ക വന്നിരുന്നത്. അച്ഛന്‍ മകനോട് ‘അതെന്താണ്’ എന്ന് ചോദിച്ചു. മകന്‍ പറഞ്ഞു: “അതൊരു കാക്കയാണച്ഛാ…” കുറച്ച് കഴിഞ്ഞപ്പോള്‍ അച്ഛന്‍ ചോദ്യം ആവര്‍ത്തിച്ചു. മകന്‍ വീണ്ടും പറഞ്ഞു: “അച്ഛാ, അതൊരു കാക്കയാണ്.” കുറച്ച് കഴിഞ്ഞപ്പോള്‍ അച്ഛന്‍ പഴയ ചോദ്യം ആവർത്തിച്ചു. ഇത്തവണ അവന് ചെറുതായി ദേഷ്യം വന്നു. എങ്കിലും അവന്‍ പറഞ്ഞു: “അതൊരു കാക്കയാണെന്ന് ഞാന്‍ പറഞ്ഞുവല്ലോ…” സമയം കടന്നുപോയി. അച്ഛന്‍ വീണ്ടും ചോദ്യം ആവര്‍ത്തിച്ചു: ഇത്തവണ മകന്റെ നിയന്ത്രണം നഷ്ടമായി. അവൻ ദേഷ്യപ്പെട്ടു. അച്ഛന്‍ ഒന്നും മിണ്ടാതെ സ്വന്തം റൂമിലേക്ക് പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ മകന്‍ അച്ഛന്റെ റൂമിലേക്ക് ചെന്നു. അവിടെ അദ്ദേഹം ഒരു വലിയ ഡയറി നെഞ്ചില്‍ വെച്ച് കിടന്ന് ഉറങ്ങുന്നു. തുറന്നുവെച്ച ആ ഡയറിയിലെ പേജ് മകന്‍ വായിച്ചു. അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ”ഇന്ന് പൂന്തോട്ടത്തില്‍ പുതുതായി ഒരു ഊഞ്ഞാല്‍ കെട്ടി.…

    Read More »
Back to top button
error: