അതുപോലെ കേരളത്തില്‍ കോണ്‍ഗ്രസ് തലപ്പത്തുള്ള ക്രിസ്ത്യന്‍ നേതാക്കളും കുറഞ്ഞുവരുന്ന ഒരു സാഹചര്യമുണ്ട്. സിപിഎമ്മിന്റെ മുസ്ലിംസമുദായത്തോടുള്ള അകമഴിഞ്ഞ അടുപ്പവും ക്രിസത്യന്‍ സമുദായത്തെ അങ്കലാപ്പിലാക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ ബിജെപിയുമായി ക്രിസ്ത്യന്‍ സമുദായത്തില്‍ ഒരു വിഭാഗം അടുക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിന് ഉദാഹരണമാണ് പ്രധാനമന്ത്രി മോദിയുമായി ബിഷപ്പുമാര്‍ നടത്തിയ കൂടിക്കാഴ്ച.
മുമ്പും കേരളത്തിലെ വൈദികരുമായി ബിജെപി ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കിലും വോട്ടര്‍മാരെ വശീകരിക്കുന്നതില്‍ വിജയിച്ചിരുന്നില്ല.മുസ്ലിങ്ങളോ
തൊടുപുഴയില്‍ പിഎഫ്ഐ പ്രവര്‍ത്തകര്‍ കോളേജ് പ്രൊഫസറുടെ കൈ വെട്ടിയപ്പോള്‍ തൊട്ടാണ് ഇത് ശക്തമായത്.ഹാഗിയ സോഫിയ, ലവ് ജിഹാദ് എന്നിവയില്‍ എല്ലാം ഇരു മതങ്ങളും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിലാണ് ബിജെപി ചൂണ്ടയിടുന്നത്. ക്രിസ്ത്യാനികള്‍ക്കുള്ളിലെ മുസ്ലീം വിദ്വേഷം മുതലെടുത്ത് കൊണ്ട് തങ്ങള്‍ക്ക് അനുകൂലമാക്കുക എന്ന തന്ത്രമാണ് ബിജെപി സംസ്ഥാനത്ത് പയറ്റാന്‍ നോക്കുന്നത്. അതിനാലാണ് പെട്ടെന്നുള്ള ക്രിസ്ത്യന്‍ സ്നേഹം കേന്ദ്ര ഇടപെടലില്‍ ബിജെപി പുറത്തെടുക്കുന്നതും.