ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.
തന്റെ തീരുമാനം പാർട്ടി ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും പാർട്ടി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാൻ ഡല്‍ഹിയിലെത്തിയ കെ സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
ദേശീയ കൗണ്‍സില്‍ യോഗം കഴിഞ്ഞയുടനെ സ്ഥാനാർഥികളുടെ അന്തിമപട്ടിക ഡല്‍ഹിയിലേക്ക് കെെമാറും. മികച്ച സ്ഥാനാർഥികളെയാണ് എല്ലാ മണ്ഡലത്തിലേക്കും പരിഗണിക്കുന്നത്. മോദിയുടെ ഗ്യാരണ്ടിയാണ് ഇത്തവണ ചർച്ചാവിഷയം. ജനങ്ങളെ സംബന്ധിച്ച് അവർ മോദിയുടെ നേതൃത്വത്തില്‍ വിശ്വാസം അർപ്പിച്ച് മുന്നോട്ട് വരികയാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ തവണ പത്തനംതിട്ടയില്‍ മത്സരിച്ച കെ.സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.