പ്രസിദ്ധമായ മലയാറ്റൂർ കുരിശുമുടി തീര്‍ഥാടനം ഇന്ന് തുടങ്ങും. ഞായർ രാവിലെ ഏഴിന് അടിവാരത്തുള്ള സ്റ്റാച്യുവിനുസമീപത്തുനിന്ന് മലയാറ്റൂര്‍, വിമലഗിരി, ഇല്ലിത്തോട്, സെബിയൂര്‍ ഇടവകകളിലെ വിശ്വാസിസമൂഹം ഒരുമിച്ച് കുരിശുമുടി കയറി നോമ്ബുകാല തീര്‍ഥാടനത്തിന് തുടക്കംകുറിക്കുമെന്ന് വൈസ് റെക്‌ടര്‍ ഫാ.വര്‍ഗീസ് മണവാളന്‍ അറിയിച്ചു.
ഏപ്രില്‍ ഏഴിനാണ് പ്രധാന തിരുനാള്‍.
എല്ലാ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും രാത്രിയും പകലും കുരിശുമുടികയറ്റത്തിന് സൗകര്യമുണ്ടാകും. മാര്‍ച്ച് ഒന്നുമുതല്‍ മെയ് 10 വരെ ദിവസവും രാത്രിയും പകലും കുരിശുമുടി കയറാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വാഹന പാർക്കിങ്ങിനും സൗകര്യമുണ്ടാകും.