കല്‍പറ്റ: വയനാട്ടില്‍ മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി പിടിയിലായത് ജില്ലയിലെ ആദ്യത്തെ പുകയില വിമുക്ത കാമ്ബസായി ആരോഗ്യവകുപ്പ് തിരഞ്ഞെടുത്ത പുല്‍പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പല്‍.
പുല്‍പള്ളി രഘുനന്ദനം വീട്ടില്‍ കെ.ആർ. ജയരാജിനെയാണ് (49) 0.26 ഗ്രാം എം.ഡി.എം.എയുമായി കഴിഞ്ഞ ദിവസം വൈത്തിരി പൊലീസ് പിടികൂടിയത്.
വെള്ളിയാഴ്ച പുലർച്ച മൂന്നു മണിയോടെ കാറില്‍ വരികയായിരുന്ന ജയരാജിനെ മുൻകൂട്ടി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍, പട്രോളിങ് നടത്തുന്ന പൊലീസ് വൈത്തിരി ആശുപത്രി ജങ്ഷനില്‍ വെച്ച് പിടികൂടുകയായിരുന്നു. പരിശോധനയില്‍ കീശയില്‍ മയക്കുമരുന്ന് കണ്ടെത്തി.
സുഹൃത്തിനെ താമരശ്ശേരിയില്‍ ഇറക്കി തിരിച്ചുവരുമ്ബോഴാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്.ജയരാജ് സഞ്ചരിച്ച ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.