Month: February 2024

  • India

    പഞ്ചാബില്‍ ബി.ജെ.പി നേതാക്കളുടെ വീടുകൾ ഉപരോധിച്ച് കർഷകർ

    ന്യൂഡൽഹി: കർഷകരുടെ ദില്ലി ചലോ മാർച്ചിനുനേരെ ഹരിയാന പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ പഞ്ചാബില്‍ ബി.ജെ.പി നേതാക്കളുടെ വീടുകള്‍ക്ക് മുന്നിൽ ഉപരോധസമരം ആരംഭിച്ച് കർഷകർ. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുനില്‍ ജാഖർ, മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് അടക്കമുള്ള നേതാക്കളുടെ വീടുകളാണ് ഭാരതീയ കിസാൻ യൂനിയൻ ഉഗ്രഹൻ വിഭാഗം രണ്ട് ദിവസം ഉപരോധിക്കുന്നത്. സമരരംഗത്തുള്ള കർഷകരെ തടഞ്ഞിട്ടിരിക്കുന്ന ശംബു, കനൗരി പ്രദേശങ്ങളില്‍ കുടുംബാംഗങ്ങള്‍ ശനിയാഴ്ച ഐക്യദാർഢ്യവുമായി എത്തിയിരുന്നു. അതേസമയം തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ കർഷകർ ട്രെയിനുകള്‍ തടഞ്ഞിട്ടു.

    Read More »
  • Kerala

    രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടില്‍; വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദര്‍ശിക്കും

    വയനാട്: വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കുന്നതിനായി രാഹുല്‍ഗാന്ധി എം.പി. ഇന്ന് വയനാട്ടിലെത്തും. രാവിലെ 7.45-ന് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പയ്യമ്ബള്ളി ചാലിഗദ്ദയിലെ അജീഷിന്റെ വീട്ടിലെത്തും. 8.10-ന് അവിടെനിന്ന് പാക്കത്തേക്ക് തിരിക്കും. 8.35 മുതല്‍ ഒമ്ബതുവരെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനസംരക്ഷണസമിതി ജീവനക്കാരൻ പോളിന്റെ വീട്ടില്‍ ചെലവഴിക്കും. ഒമ്ബതിന് മൂടക്കൊല്ലിക്ക് തിരിക്കും. 9.55-ന് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂടക്കൊല്ലി പ്രജീഷിന്റെ വീട്ടിലെത്തും. തുടർന്ന് കല്പറ്റ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസിലേക്ക് തിരിക്കും. 10.50 മുതല്‍ 11.20 വരെ കല്പറ്റ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസില്‍ നടക്കുന്ന അസസ്മെന്റ് റിവ്യു മീറ്റിങ്ങില്‍ പങ്കെടുക്കും. 11.50-ന് ഹെലികോപ്റ്റർമാർഗം കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരിക്കും.അവിടെ നിന്നും 12.30-നാണ് അലഹാബാദിലേക്കുള്ള പ്രത്യേക വിമാനം.

    Read More »
  • Kerala

    കെ ജി മാർക്കോസ് വീണ്ടും തിരിച്ചെത്തുന്നു

    യുവതാരങ്ങള്‍ നിറഞ്ഞാടുന്ന പ്രേമലു ബോക്‌സ് ഓഫീസില്‍ വിജയക്കുതിപ്പ് തുടരുകയാണ്. യുവത്വത്തിന്റെ ചുറുചുറുക്കുള്ള ഈ വിജയത്തോടൊപ്പം സന്തോഷിക്കുന്ന ഒരു പഴമക്കാരന്‍ കൂടിയുണ്ട്, കെജി മാര്‍ക്കോസ്. പ്രേമലുവിലൂടെ മലയാള സിനിമയിലെ പിന്നണി ഗാന രംഗത്തേക്ക് ഒരു റീ എന്‍ട്രി നടത്തിയിരിക്കുകയാണ് കെജി മാര്‍ക്കോസ്. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് പാട്ടുകള്‍ പാടിയിട്ടുള്ള ആ ഗായകന്റെ ശബ്ദം വീണ്ടും തീയേറ്ററുകളെ കുരിളണിയിപ്പിക്കുകയാണ്. ഈയ്യടുത്തിറങ്ങിയ ഓസ്ലറിലെ പൂമാനമേ എന്ന പാട്ടിന്റെ ഒറിജിനല്‍ പതിപ്പ് പാടിയത് കെജി മാര്‍ക്കോസ്. ആ പാട്ട് പുതിയ ഭാവത്തില്‍ വീണ്ടും ചര്‍ച്ചയാകുമ്ബോഴാണ് കെജി മാര്‍ക്കോസും റീഎന്‍ട്രി നടത്തുന്നിടെ. ഇതിനിടെ ഇപ്പോഴിതാ തന്റെ ജീവിതത്തേയും കരിയറിനേയും ഉലച്ചു കളഞ്ഞൊരു അനുഭവം പങ്കുവെക്കുകയാണ് കെജി മാര്‍ക്കോസ്. 1984 ഫെബ്രുവരി 17 നുണ്ടായൊരു വാഹനാപകടമാണ് കെജി മാര്‍ക്കോസിന്റെ കരിയറില്‍ പോലും വലിയൊരു പ്രതിസന്ധിയായി മാറുന്നത്. ഇതേക്കുറിച്ച്‌ മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ കെജി മാര്‍ക്കോസ് മനസ് തുറക്കുകയാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.   ”അതൊരു ദുഃഖകരമായ സംഭവമാണ്. നല്ലൊരു…

    Read More »
  • Careers

    ഉദ്യോഗാർഥികള്‍ക്ക് റെയില്‍വേയില്‍ ബംപർ അവസരം;9000 ഒഴിവുകളിലേക്ക് നിയമനം

    ഉദ്യോഗാർഥികള്‍ക്ക് റെയില്‍വേയില്‍ ബംപർ അവസരം. റെയില്‍വേ റിക്രൂട്ട്‌മെൻ്റ് ബോർഡ് (RRB) ടെക്‌നീഷ്യൻ ഗ്രേഡ് 3, ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നല്‍ എന്നീ തസ്തികകളിലേക്ക് റിക്രൂട്ട്‌മെൻ്റിന് റെയില്‍വേ ഒരുങ്ങുന്നു. 9000 ഒഴിവുകളിലേക്കാണ് നിയമനം. റിപ്പോർട്ടുകള്‍ പ്രകാരം, ഓണ്‍ലൈൻ അപേക്ഷാ പ്രക്രിയ 2024 മാർച്ച്‌ ഒമ്ബതിന് ആരംഭിക്കും. ഒഴിവുകള്‍  ടെക്നീഷ്യൻ ഗ്രേഡ് 3 – 7900 ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നല്‍ – 1100 ആകെ – 9000 ടെക്നീഷ്യൻ ശമ്ബളം ടെക്‌നീഷ്യൻ തസ്തികകള്‍ക്ക് കഴിവുകളും ഉത്തരവാദിത്തങ്ങളും അടിസ്ഥാനമാക്കി വ്യത്യസ്ത ശമ്ബള സ്കെയിലാണുള്ളത്. പ്രതീക്ഷിക്കുന്ന ശമ്ബളം ഇങ്ങനെയാണ്. ടെക്നീഷ്യൻ ഗ്രേഡ് 1 സിഗ്നല്‍ – ശമ്ബള സ്കെയില്‍ 5 പ്രകാരം 29200 രൂപ. ടെക്നീഷ്യൻ ഗ്രേഡ് 3 – ശമ്ബള സ്കെയില്‍ 2 പ്രകാരം 19900. യോഗ്യത വിദ്യാഭ്യാസ യോഗ്യത: നിർദിഷ്ട ടെക്നീഷ്യൻ തസ്തികയെ ആശ്രയിച്ച്‌ യോഗ്യത വ്യത്യാസപ്പെടുന്നു. ഐടിഐ ട്രേഡ് സർട്ടിഫിക്കറ്റ് ഉള്ള മെട്രിക്കുലേഷൻ (ക്ലാസ് 10) മുതല്‍ എൻജിനീയറിംഗില്‍ ഡിപ്ലോമ അല്ലെങ്കില്‍…

    Read More »
  • Sports

    കപിൽ ദേവ് വയനാട്ടിൽ

    വയനാട്:ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് വയനാട്ടിൽ.ആദ്യമായി വയനാട്ടിലെത്തിയ ക്രിക്കറ്റ് ഇതിഹാസം കപിൽദേവിന് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ ഊഷ്മള സ്വീകരണം നൽകി കേരള ക്രിക്കറ്റ് അസോസിയേഷൻ.   വളർന്നുവരുന്ന ക്രിക്കറ്റ് താരങ്ങൾക്ക് വലിയ അനുഗ്രഹമാണ് വയനാട്ടിലെ മനോഹരമായ കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയം എന്ന് കപിൽദേവ് പറഞ്ഞു

    Read More »
  • Social Media

    ശരീരത്തിലെ ചൂട് കുറയ്ക്കാനുള്ള വഴികൾ

    ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കുന്നത് ശരീര താപനില നിയന്ത്രിക്കാനും നിർജ്ജലീകരണം തടയാനും സഹായിക്കും. ചൂടിനെ നേരിടാൻ നിങ്ങള്‍ക്ക് കൂടുതലായി എന്തൊക്കെ ചെയ്യാനാകുമെന്ന് നോക്കാം.. 1. അയഞ്ഞതും ശ്വസിക്കാൻ കഴിയുന്നതുമായ വസ്ത്രങ്ങള്‍ ധരിക്കുക: തടിപ്പ് കുറഞ്ഞതും അയഞ്ഞതുമായ കോട്ടണ്‍ അല്ലെങ്കില്‍ ലിനൻ കൊണ്ട് നിർമ്മിച്ച വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നവല്ലത്. ചർമ്മത്തിന് ചുറ്റും വായു കടക്കാൻ അനുവദിക്കുന്നതിലൂടെ ശരീരത്തെ തണുപ്പിക്കാൻ അവ സഹായിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു 2. തണുത്തതോ തണലുള്ളതോ ആയ സ്ഥലത്ത് നില്‍ക്കാം: പുറത്ത് ചൂടുള്ളപ്പോള്‍, വിശ്രമിക്കാൻ തണുത്തതും തണലുള്ളതുമായ പ്രദേശങ്ങള്‍ തിരഞ്ഞെടുക്കേണ്ടത് വളരെയേറെ പ്രധാനപ്പെട്ടതാണ്, നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുന്നതാണ് നല്ലത് കുറഞ്ഞ തീവ്രതയുള്ള വ്യായാമങ്ങളില്‍ ഏർപ്പെടുക: കഠിനമായ വ്യായമനങ്ങള്‍ ചെയ്യുമ്ബോള്‍ വർദ്ധിച്ച മെറ്റാോബളിസത്തിന്റെയും പേശികളുടെയും പ്രവർത്തനത്തിന്റെയും ഫലമായ ശരീരം കൂടുതല്‍ ചൂടാവുന്നു. വ്യായാമത്തിന്റെ തീവ്രത കുറയ്ക്കുന്നത് ശരീരത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കുന്നു.   തണുക്കാൻ കുളി: ചൂട് കൂടുമ്ബോള്‍ കുളിക്കുന്നത് നല്ലതാണ്. ശരീരത്തിലെ ചൂട് കുറയ്ക്കാനും. വിയർപ്പ്. ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളില്‍…

    Read More »
  • India

    ഒരു ലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി തായ്‍വാന്‍

    ബാങ്കോക്ക്: ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മികച്ച തൊഴിലവസരങ്ങളുമായി തായ്‍വാന്‍. തായ്‌വാനിലേക്കുള്ള ഇന്ത്യൻ കുടിയേറ്റ തൊഴിലാളികളുടെ യാത്ര സുഗമമാക്കുന്നതിന് തായ്‌വാനും ഇന്ത്യയും വെള്ളിയാഴ്ച സുപ്രധാന കരാറില്‍ ഒപ്പുവച്ചു. നിലവില്‍ നിർമാണം,കൃഷി തുടങ്ങിയ മേഖലകളില്‍ തായ്‍വാന്‍ തൊഴിലാളികളുടെ ക്ഷാമം നേരിടുന്നുണ്ട്. ഇന്ത്യ തായ്‌പേയ് അസോസിയേഷൻ്റെ ഡയറക്ടർ ജനറല്‍ മൻഹർസിൻഹ് ലക്ഷ്മണ്‍ഭായ് യാദവും ന്യൂഡല്‍ഹിയിലെ തായ്‌പേയ് ഇക്കണോമിക് ആൻ്റ് കള്‍ച്ചറല്‍ സെൻ്റർ മേധാവി ബൗഷുവാൻ ഗെറും വെര്‍ച്വല്‍ വഴിയാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ഉഭയകക്ഷി തൊഴില്‍ സഹകരണ ബന്ധം ശക്തിപ്പെടുത്തുന്നതിനായി തായ്‌വാനും ഇന്ത്യയും ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി തായ്‌വാൻ തൊഴില്‍ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ കുറേ വർഷങ്ങളായി ഇരുരാജ്യങ്ങളും തമ്മില്‍ കരാറിനെക്കുറിച്ച്‌ ചർച്ചകള്‍ നടത്തിവരികയായിരുന്നു. ഇംഗ്ലീഷില്‍ പ്രാവീണ്യമുള്ള തൊഴിലാളികളെയായിരിക്കും തായ്‍വാന്‍ ആദ്യഘട്ടത്തില്‍ പരിഗണിക്കുക. ഫലം മികച്ചതാണെങ്കില്‍ കൂടുതല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യും. വിയറ്റ്‍നാം,ഇന്തോനേഷ്യ,ഫിലിപ്പീന്‍സ്,തായ്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നായി ഏകദേശം ഏഴ് ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികള്‍ തായ്‍വാനില്‍ ജോലി ചെയ്യുന്നുണ്ട്. നിര്‍മാണം,പരിചരണം തുടങ്ങിയ മേഖലകളിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. ഇന്ത്യൻ തൊഴിലാളികള്‍…

    Read More »
  • Kerala

    സ്കൂട്ടറും ഓട്ടോറിക്ഷയും തമ്മില്‍ തട്ടി; വീട്ടമ്മയെ കൈയ്യേറ്റം ചെയ്ത യുവാവ് അറസ്റ്റിൽ

    കോട്ടയം: രാമപുരത്ത് സ്കൂട്ടർ ഓട്ടോറിക്ഷയിൽ തട്ടിയതിനെ തുടർന്ന് സ്കൂട്ടർ ഓടിച്ചിരുന്ന വീട്ടമ്മയെ കൈയ്യേറ്റം ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിലാപ്പിള്ളി സ്വദേശി അതുല്‍ ആണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസം വൈകുന്നേരം രാമപുരം ടൗണിൽ വച്ച്‌ രാമപുരം സ്വദേശിനിയായ വീട്ടമ്മയെ ചീത്ത വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. വീട്ടമ്മ ഓടിച്ചിരുന്ന സ്കൂട്ടറും, അതുല്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയും തമ്മില്‍ തട്ടിയിരുന്നു. ഇതിലുള്ള വിരോധം മൂലം ഇയാള്‍ വീട്ടമ്മയെ ചീത്തവിളിക്കുകയും, മർദ്ദിക്കുകയുമായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ അതുലിനെ റിമാൻ്റ് ചെയ്തു.

    Read More »
  • Kerala

    പുലര്‍ച്ചെ പള്ളിയിൽ പോയ സ്ത്രീയെ ആക്രമിച്ച്‌ മാല കവര്‍ന്ന  പ്രതി  പിടിയിൽ 

    ആലപ്പുഴ: പുലര്‍ച്ചെ പള്ളിയിൽ പോയ സ്ത്രീയെ ആക്രമിച്ച്‌ മാല കവര്‍ന്ന കേസിലെ പ്രതി പൊലീസ് പിടിയില്‍. പുന്നപ്ര തെക്ക് പഞ്ചായത്ത് ആലിശ്ശേരി വീട്ടില്‍ സജിത്ത് (അപ്പച്ചന്‍ സജിത്ത്-31) ആണ് അറസ്റ്റിലായത്. പുന്നപ്ര വടക്ക് പഞ്ചായത്ത് കൊല്ലം പറമ്ബ് വീട്ടില്‍ ജോസിയുടെ ഭാര്യ ജാന്‍സിയുടെ മാലയാണ് സജിത്ത് കവര്‍ന്നത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.45ന് സെന്റ് ജോസഫ് ഫെറോന പള്ളിയിലേക്ക് കുര്‍ബാനയ്ക്ക് പോകവെയായിരുന്നു സംഭവം. ചെടികള്‍ക്കിടയില്‍ പതുങ്ങിയിരുന്ന പ്രതി ജാന്‍സിയെ പിന്നില്‍ നിന്ന്  ചവിട്ടി വീഴ്ത്തിയ ശേഷമാണ് രണ്ട് പവന്‍ തൂക്കം വരുന്ന മാലയുമായി  കടന്നു കളഞ്ഞത്. ബഹളം കേട്ട് അയല്‍ക്കാര്‍ ഓടി എത്തിയെങ്കിലും പ്രതി ഇരുട്ടിലേക്ക് ഓടി മറഞ്ഞു.   സാക്ഷികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുമാണ് പുന്നപ്ര പൊലീസിന്റെ അന്വേഷണം സജിത്തിലേയ്ക്ക് എത്തിയത്.

    Read More »
  • Kerala

    കേരളത്തിൽ മരണവീട്ടില്‍പോലും കറുത്തകൊടി വെക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതായി :ദയാബായി

    ആലപ്പുഴ: മരണവീട്ടില്‍പോലും കറുത്തകൊടി വെക്കാനുള്ള സ്വാതന്ത്ര്യം കേരളത്തിലില്ലെന്ന് സാമൂഹികപ്രവർത്തക ദയാബായി. മുഖ്യമന്ത്രി പോകുമ്ബോള്‍ മുന്നില്‍ ചാടിക്കയറി മരണവീട്ടിലെ കറുത്തകൊടിപോലും അഴിച്ചുമാറ്റുന്നു. ഇന്ത്യൻ നാഷനല്‍ ഓർഗനൈസേഷൻ ഫോർ ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ ദേശീയസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. സർക്കാർ നെല്ല് വാങ്ങിയിട്ടും എത്ര കർഷകരാണ് പണം കിട്ടാതെ ആത്മഹത്യ ചെയ്യുന്നത്. മാസങ്ങളായി പെൻഷൻ കിട്ടുന്നില്ല. എൻഡോസള്‍ഫാൻ ബാധിതർക്കുണ്ടായിരുന്ന ആനുകൂല്യങ്ങള്‍പോലും നിർത്തി. അവർക്കായി താൻ 18 ദിവസം സെക്രേട്ടറിയറ്റിന് മുന്നില്‍ നിരാഹാരം കിടന്നു. അന്ന് പൊലീസ് നിർബന്ധിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 82 വയസ്സ് പിന്നിട്ട തനിക്ക് ആരോഗ്യപരമായ ഒരു പ്രശ്നവുമില്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. പൊലീസ് എടുത്ത് ആംബുലൻസിലേക്ക് ഇടുകയായിരുന്നു. അവർ തന്ന അവാർഡാണ് ഈ ചട്ടുകാലും വടിയും. മനുഷ്യാവകാശ പ്രവർത്തകരെന്ന് പറയുന്നവർ എന്തുകൊണ്ട് ഈ മേഖലയിലേക്കിറങ്ങിയെന്ന് ആത്മവിമർശനം നടത്തണമെന്നും അവർ പറഞ്ഞു. റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ അമേരിക്കൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, ചലച്ചിത്ര നിർമാതാവ് ഡോ. എ.വി.…

    Read More »
Back to top button
error: