Month: February 2024
-
NEWS
അമേരിക്കയില്‍ വീണ്ടും മലയാളി കൊലപാതകം, മകന്റെ കുത്തേറ്റ് അച്ഛൻ മരിച്ചു
അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ പരാമസില്‍ മലയാളിയായ മാനുവല്‍ തോമസിനെ (61) മകന്‍ മെല്‍വിന്‍ തോമസ് കുത്തി കൊലപ്പെടുത്തി. 32 കാരനായ മെല്‍വിന്‍ പിന്നീട് പോലീസിനെ വിളിച്ച് കുറ്റസമ്മതം നടത്തി കീഴടങ്ങി. ഫെബ്രുവരി 14 വെള്ളിയാഴ്ചയാണ് മെൽവിൻ കൊലപാതകം നടത്തിയത്. കൃത്യത്തിന് ശേഷം വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ മെൽവിൻ രണ്ട് ദിവസത്തിന് ശേഷമാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് വീട്ടിൽ നടത്തിയ അന്വേഷണത്തിൽ മാനുവലിന്റെ മൃതദേഹം ബേസ്മെന്റിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ഒന്നിലധികം കുത്തുകളേറ്റ നിലയിലായിരുന്നു മൃതദേഹം. മാനുവലിന്റെ ഭാര്യ ലിസ 2021ൽ മരിച്ചു. മറ്റ് മക്കൾ: ലെവിന്‍, ആഷ്‌ലി. അമേരിക്കയിലെ കലിഫോർണിയയിൽ കഴിഞ്ഞയാഴ്ച മലയാളി കുടുംബത്തിലെ 4 പേരെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കൊല്ലം സ്വദേശികളായ ആനന്ദ് സുജിത് ഹെൻറി (42) ഭാര്യ ആലീസ് (40) ഇരട്ടക്കുട്ടികളായ നോഹ, നെയ്ഥൻ (4) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൂട് നിയന്ത്രിക്കാനുള്ള സംവിധാനത്തിൽ നിന്നുയർന്ന വിഷവാതകം ശ്വസിച്ചാണു മരണമെന്നായിരുന്നു തുടക്കത്തിൽ സംശയിച്ചിരുന്നത്. എന്നാൽ,…
Read More » -
India
പടക്ക നിര്‍മാണശാലയിലെ സ്‌ഫോടനത്തിൽ 10 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം, തമിഴ്‌നാട്ടിലെ വിരുദുനഗര്‍ വെമ്പക്കോട്ടിലാണ് സംഭവം
തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ പത്ത് മരണം. 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെമ്പക്കോട്ട് ബ്ലോക്കിലെ രാമുതേവന്‍പട്ടിയിലെ പടക്ക ശാലയിൽ ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ പടക്ക നിര്‍മാണശാല നിലംപൊത്തി. ജീവനക്കാര്‍ ഫാന്‍സി പടക്കങ്ങള്‍ക്കായി രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനിടെയാണ് അപകടം നടന്നത്. രാസവസ്തുക്കള്‍ ഇടകലര്‍ത്തുന്ന മുറിയ്ക്കുള്ളിലാണ് അപകടം നടന്നത്. മുറിയ്ക്കകത്തു നിന്നാണ് എട്ട് പേരുടെ മൃതദേഹം കിട്ടിയത്. എന്നാല്‍ രാസവസ്തുക്കള്‍ ഇടകലര്‍ത്തുമ്പോള്‍ മുറിയ്ക്കകത്ത് രണ്ട് പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചിട്ടുള്ളൂ. ഇത് ലംഘിച്ചതിനാല്‍ അപകടത്തിന്റെ ആഘാതം വലുതായെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ 8 പേര്‍ ശിവകാശിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടസ്ഥലത്ത് അഗ്‌നിശമന സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഒളിവില്‍ കഴിയുന്ന പടക്ക ശാലയുടെ ഉടമയ്ക്കും മാനേജര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഇരുവരെയും പിടികൂടാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മരണത്തില്‍…
Read More » -
NEWS
കൊല്ലം ജില്ല പ്രവാസി സമാജം മെഹ്ബൂല/അബു-ഹലീഫ യൂണിറ്റ് വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും
മഹബൗല: കൊല്ലം ജില്ല പ്രവാസി സമാജം മെഹ്ബൂല /അബു-ഹലീഫ യൂണിറ്റ് വാര്‍ഷിക പൊതുയോഗവും – കുടുംബ സംഗമവും – 16-02-2024 വെള്ളിയാഴ്ച വൈകിട്ട് 6:00 മണിക്ക് മഹ്ബൂല കല സെന്ററില്‍ വച്ച് നടത്തപ്പെട്ടു. യൂണിറ്റ് കണ്‍വീനര്‍ വര്‍ഗീസ് ഐസക്കിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കൊല്ലം ജില്ല പ്രവാസി സമാജത്തിന്റെ പ്രസിഡന്റ് അലക്‌സ് മാത്യു ഉത്ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് ജോയിന്‍ കണ്‍വീനര്‍ ഗോപകുമാര്‍ സ്വാഗതം ആശംസിക്കുകയും, ജോയിന്‍ കണ്‍വീനര്‍ സിബി ജോണ്‍ യൂണിറ്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ ഒഴിവിലേക്ക്് പുതുതായി ഷാനവാസ് ബഷീര്‍, അനില്‍ കുമാര്‍, ആഷ്ന സിബി എന്നിവരെ യോഗം തിരഞ്ഞെടുത്തു. സമാജം ജനറല്‍ സെക്രട്ടറി ബിനില്‍ ടി.ടി. സമാജത്തിന്റെ 2024 വര്ഷത്തേയ്ക്കുള്ള പ്രവര്‍ത്തന നിദേശങ്ങള്‍ നല്‍കി. സമാജം ട്രഷറര്‍ തമ്പി ലൂക്കോസ്, വൈസ് പ്രസിഡന്റ് അനില്‍കുമാര്‍, വനിത വേദി ചെയര്‍പെഴ്‌സണ്‍ രന്‍ജനാ ബിനില്‍, സെക്രട്ടറിമാരായ ലിവിന്‍ വര്‍ഗീസ്, ബൈജൂ മിഥുനം, അബ്ബാസിയ യൂണിറ്റ്…
Read More » -
India
ജോലിഭാരത്താല്‍ വലഞ്ഞ് ലോക്കോ പൈലറ്റ് ജീവനക്കാര്‍
പാലക്കാട്: ഇന്ത്യന്‍ റെയില്‍വേയില്‍ ലോക്കോ പൈലറ്റുമാരുടെ 16,373 ഒഴിവുകളില്‍ യഥാസമയത്ത് ജീവനക്കാരെ നിയമിക്കാത്തതിനാല്‍ നിലവിലുളളവരുടെ ജോലി ഭാരം ഇരട്ടിയാകുന്നതായി ആക്ഷേപം. 2023 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 16,373 ലോക്കോ പൈലറ്റുമാരുടെ ഒഴിവുകള്‍ രാജ്യത്തുള്ളത്. 1,28,793 ലോക്കോ പൈലറ്റുമാര്‍ വേണ്ടിടത്ത് 1,12,420 ലോക്കോ പൈലറ്റുമാര്‍ മാത്രമാണ് നിലവിലുള്ളത്. അതേസമയം റെയില്‍വേ റിക്രൂട്ട്‌മെന്‍റ് ബോര്‍ഡ് കഴിഞ്ഞ ദിവസം 5,696 ഒഴിവുകളിലേക്ക് മാത്രമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. സംസ്ഥാനത്ത് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ 60 വനിതകള്‍ ഉള്‍പ്പെടെ 1291 ലോക്കോ പൈലറ്റ്, അസിസ്റ്റന്‍റ് ലോക്കോ പൈലറ്റുമാരാണുള്ളത്. തിരുവനന്തപുരം ഡിവിഷനില്‍ 718 പേരും പാലക്കാട് 573 പേരും 1291 പേർ ജോലി ചെയ്യേണ്ട ഇടത്ത് ഇപ്പോള്‍ 1118 പേർ മാത്രമേ ജോലി ചെയ്യുവാനുള്ളൂ. ഗുഡ്‌സ്, പാസഞ്ചര്‍, എക്‌സ്പ്രസ്, യാഡുകളില്‍ ഷണ്ടിംഗ് ജോലി ചെയ്യുന്ന ലോക്കോ പൈലറ്റ് ഷണ്ടിംഗ് വിഭാഗങ്ങളാണ് ഇക്കൂട്ടത്തിലുള്ളത്.
Read More » -
Sports
വീണ്ടും സച്ചിൻ ബേബി; ആന്ധ്രയ്ക്കെതിരെ കേരളം ലീഡിലേക്ക്
രഞ്ജി ട്രോഫിയില്‍ ആന്ധ്രാപ്രദേശിനെതിരെ കേരളം ലീഡിലേക്ക്. ഇന്ന് രണ്ടാം ദിനം മത്സരം അവസാനിക്കുമ്ബോള്‍ കേരളം 258/3 എന്ന നിലയിലാണ്.നേരത്തെ ആന്ധ്രാപ്രദേശിനെ കേരളം 272 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. കേരളത്തിനായി 87 റണ്‍സുമായി സച്ചിൻ ബേബിയും 57 റണ്‍സുമായി അക്ഷയ് ചന്ദ്രനുമാണ് ഇപ്പോള്‍ ക്രീസില്‍ ഉള്ളത്.സച്ചിൻ ബേബി 162 പന്തില്‍ നിന്നാണ് 87 റണ്‍സ് നേടിയത്. 12 ഫോറുകള്‍ അദ്ദേഹം അടിച്ചു. സച്ചിൻ ബേബി ഈ സീസണ്‍ രഞ്ജിയില്‍ 800ല്‍ അധികം റണ്‍സ് ഇതോടെ നേടി. 61 റണ്‍സ് എടുത്ത രോഹൻ എസ് കുന്നുമ്മലും 43 റണ്‍സ് എടുത്ത കൃഷ്ണപ്രസാദും 4 റണ്‍സ് എടുത്ത ജലജ് സക്സേനയും ആണ് പുറത്തായത്.
Read More » -
Sports
തുടർച്ചയായ മൂന്നാം ജയത്തോടെ ഗോകുലം കേരള ഐ ലീഗിൽ രണ്ടാം സ്ഥാനത്ത്
ലുധിയാന: തുടർച്ചയായ മൂന്നാം ജയത്തോടെ ഗോകുലം കേരള എഫ്.സി ഐ ലീഗ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്നലെ നടന്ന എവേ മത്സരത്തിൽ രാജസ്ഥാൻ യുനൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് ഗോകുലം കുതിപ്പ് തുടർന്നത്. ഇരട്ടഗോൾ നേടിയ കോമ്രോണാണ് ഗോകുലത്തിന്റെ ജയം അനായാസമാക്കിയത്. അലക്സ്, ജോൺസൺ എന്നിവരും ഗോൾ നേടി. ഈ ജയത്തോടെ നാലാം സ്ഥാനത്തായിരുന്ന ഗോകുലം 26 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. 31 പോയിന്റുമായി മുഹമ്മദൻസാണ് ഒന്നാമത്. മൂന്നാം സ്ഥാനത്തുള്ള ശ്രീനിധി ഡെക്കാന് 26 പോയിൻറുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ഗോകുലം മുന്നിലെത്തി. 23 പോയിന്റുമായി റിയൽ കശ്മീരാണ് നാലാമത്. ഇന്റർ കാശിക്കെതിരായ എവേ മത്സരം 4-2നും ഷില്ലോങ് ലജോങ്ങിനെതിരായ ഹോം മാച്ച് 2-0ത്തിനും ജയിച്ച ഗോകുലം തുടർച്ചയായി മൂന്നാം മത്സരമാണ് ജയിച്ചുകയറിയത്
Read More » -
India
അക്ബറിനെയും സീതയെയും ഒരുമിച്ച് താമസിപ്പിക്കരുത്; സിംഹങ്ങളുടെ കൂടുമാറ്റണമെന്നാവശ്യപ്പെട്ട് വിഎച്ച്‌പി കോടതിയില്‍
കൊൽക്കത്ത: സിലിഗുരി സഫാരി പാർക്കില്‍ ‘സീത’ എന്ന പെണ്‍സിംഹത്തെ ‘അക്ബർ’ എന്ന് പേരുള്ള ആണ്‍സിംഹത്തിനൊപ്പം ഒരു കൂട്ടിലിട്ടെന്നാരോപിച്ച് വിശ്വഹിന്ദു പരിഷത്ത് കല്‍ക്കട്ട ഹൈക്കോടതിയില്‍ കേസ് ഫയൽ ചെയ്തു. രണ്ടു സിംഹങ്ങളെയും ഒരു കൂട്ടില്‍ താമസിപ്പിക്കാൻ വനം വകുപ്പ് തീരുമാനിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് വിഎച്ച്‌പി ബംഗാള്‍ ഘടകം കല്‍ക്കട്ട ഹൈക്കോടതിയുടെ ജയ്പാല്‍ഗുരി സർക്യൂട്ട് ബെഞ്ചിനെ സമീപിച്ചത്. ത്രിപുരയിലെ സെപാഹിജാല സുവോളജിക്കല്‍ പാർക്കില്‍ നിന്നും സിലിഗുരിയില്‍ എത്തിച്ച സിംഹ ജോഡികളാണിതെന്നും, സീത എന്നും അക്ബർ എന്നും അവയ്ക്ക് നേരത്തെ ഇട്ട പേരുകളാണെന്നും അത് തങ്ങള്‍ മാറ്റിയിട്ടില്ല എന്നുമാണ് സഫാരി പാർക്ക് അധികൃതർ പറയുന്നത്. ഫെബ്രുവരി പതിമൂന്നിനാണ് ഈ സിംഹങ്ങളെ സിലിഗുരിയിലെ സഫാരി പാർക്കിലെത്തിച്ചത്. സിംഹങ്ങള്‍ക്ക് പേരിട്ടത് സംസ്ഥാന വനം വകുപ്പാണെന്നും, ഈ രണ്ടു സിംഹങ്ങളെയും ഒരു കൂട്ടില്‍ താമസിപ്പിക്കുന്നത് ഹിന്ദു മതത്തെ അവഹേളിക്കുന്നതാണെന്നും, ഏറ്റവും കുറഞ്ഞത് ‘അക്ബർ’ എന്ന സിംഹത്തിന്റെ പേരെങ്കിലും മാറ്റണമെന്നാണ് വിഎച്ച്‌പിയുടെ പക്ഷം. സംസ്ഥാന വനം വകുപ്പും, സഫാരി പാർക്ക് അധികൃതരും…
Read More » -
Kerala
ഷൊർണൂരില്‍ ഒരു വയസുള്ള പെണ്‍കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മ കസ്റ്റഡിയിൽ
പാലക്കാട്: ഷൊർണൂരില്‍ ഒരു വയസുള്ള പെണ്‍കുഞ്ഞ് മരിച്ച സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. കോട്ടയം സ്വദേശിനി ശില്‍പയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. ശില്‍പയുടെ മകള്‍ ശികന്യയാണ് മരിച്ചത്. യുവതിക്കൊപ്പം താമസിച്ചിരുന്ന യുവാവ് ജോലി ചെയ്യുന്ന സിനിമാ തീയറ്ററിലേക്കാണ് കുഞ്ഞുമായി ശില്‍പ ആദ്യമെത്തുന്നത്. തുടർന്ന് കുഞ്ഞിനെ തിയേറ്ററിനുള്ളില്‍ നിലത്ത് കിടത്തിയതോടെ യുവാവ് പോലീസിനെ വിവരം അറിയിച്ചു. പിന്നാലെ പോലീസെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ ഒമ്ബത് മണിയോടെയാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നുവെന്ന് ഡോക്ടർ പറയുന്നു. ഇതേ തുടർന്നാണ് പോലീസ് യുവതിയെ കസ്റ്റഡിയിലെടുത്തത്.
Read More » -
Kerala
മാവേലിക്കരയിൽ കാണാതായ ബിരുദ വിദ്യാര്‍ഥി അച്ചന്‍കോവിലാറ്റില്‍ മരിച്ച നിലയില്‍
മാവേലിക്കരയില്‍ കഴിഞ്ഞ ദിവസം കാണാതായ ബിരുദ വിദ്യാര്‍ഥി മരിച്ച നിലയില്‍. തഴക്കര വെട്ടിയാര്‍ മലയന്‍ മുക്കിന് സമീപം നമസ്യയില്‍ കൃഷ്ണന്‍ നായരുടെയും ലതികയുടെയും മകന്‍ നിഷാന്ത് കൃഷ്ണന്‍ (19) ആണ് മരിച്ചത്. അച്ചന്‍കോവിലാറ്റില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.നിഷാന്ത് ഓടിച്ച കാര്‍ പാലത്തിന് സമീപം നിര്‍ത്തിയിട്ടതായി സമീപവാസികളുടെ ശ്രദ്ധയില്‍പെട്ടിരുന്നു. തുടര്‍ന്ന് അച്ചന്‍കോവിലാറില്‍ കൊല്ലകടവ് പാലത്തിന് സമീപം അഗ്‌നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. ആത്മഹ്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. കൊല്ലം കൊട്ടിയം ഡോണ്‍ ബോസ്‌കോ കോളജിലെ ഇന്‍ഗ്ലിഷ് ബിരുദ വിദ്യാര്‍ഥിയാണ്
Read More »
