Month: February 2024

  • Kerala

    മരുന്നുവില പകുതിയായി കുറയും, സർക്കാർ ഉടമസ്ഥതയിലുള്ള കെഎസ്ഡിപി വിപണിയിലേക്ക്

         ജീവന്‍രക്ഷാ മരുന്നുകൾക്ക് വിപണിയിൽ തീപിടിച്ച വിലയാണ്. പ്രധാനമന്ത്രി ജന്‍ ഔഷധി സെൻ്ററുകളിലും അപൂർച്ചം ചില മെഡിക്കൽ സ്റ്റോറുകളിലും ഗണ്യമായി വിലക്കുറവിൽ മരുന്നുകൾ ലഭ്യമാണെങ്കിലും  പൊതു വിപണിയിൽ ഇപ്പോഴും എല്ലാ മരുന്നുകൾക്കും വൻ വിലയാണ്. ഈ തീവെട്ടിക്കൊള്ള അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മരുന്നു നിർമാണ കമ്പനിയായ കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഷോപ്പുകളിലേക്ക് നേരിട്ട് മരുന്നുകൾ എത്തിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട്. കെഎസ്ഡിപി നിർമിക്കുന്ന മരുന്നുകൾ സ്വന്തം ബ്രാൻഡിൽ വിപണിയിൽ എത്താക്കാനാണ് നീക്കം. ഇതോടെ കേരളത്തിലെ പൊതുജനാരോഗ്യ മേഖലയിൽ താഴ്ന്ന നിരക്കിൽ ഗുണനിലവാരമുള്ള മരുന്നുകൾ ലഭ്യമാക്കാനാകും എന്നാണ് അധികൃതരുടെ പ്രതീക്ഷ. സംസ്ഥാനത്തെ വിപണിയിൽ 15,000 കോടി രൂപയുടെ മരുന്നുകളാണ് നിലവിൽ വിറ്റഴിക്കപ്പെടുന്നത്. എന്നാൽ 220 കോടി രൂപയുടെ മരുന്നുകൾ മാത്രമാണ് സംസ്ഥാനത്തിനകത്ത് ഉത്പാദിപ്പിക്കുന്നത്. ബാക്കിയത്രയും ‌കേരളത്തിന്റെ പുറത്തുനിന്നാണ് വരുന്നത്. അതുകൊണ്ട് കെഎസ്ഡിപി നിർമിക്കുന്ന മരുന്നുകൾ മെഡിക്കൽ ഷോപ്പുകളിലേക്ക് നേരിട്ട് എത്തിച്ചാൽ, ഗുണനിലവാരമുള്ള മരുന്നിന്റെ ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം സ്ഥാപനത്തിന്…

    Read More »
  • Kerala

    കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ പഞ്ചായത്തംഗം അറസ്റ്റില്‍

    കൊല്ലം: പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പഞ്ചായത്തംഗം അറസ്റ്റില്‍. കൊല്ലം കൊറ്റങ്കര പഞ്ചായത്തംഗമായ ടി.എസ്.മണിവര്‍ണ്ണനാണ് അറസ്റ്റിലായത്. കൊറ്റങ്കര പഞ്ചായത്ത് 21-ാം വാര്‍ഡിലെ സ്വതന്ത്ര അംഗമായ മണിവർണ്ണൻ പെണ്‍കുട്ടി പഠിക്കുന്ന സ്കൂളിലെ നാടക അദ്ധ്യാപകൻ കൂടിയാണ്. വിദ്യാർത്ഥിനിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിദ്യാർത്ഥിയെ കഴിഞ്ഞ 24-ന് വൈകീട്ട് നാലരയോടെയാണ് വീട്ടില്‍ നിന്നും കാണാതായത്. കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ മണിവര്‍ണന്‍ കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ട് പോയതായി കണ്ടെത്തി. തുടർന്നാണ് പോലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ മണിവർണനെ റിമാൻഡ് ചെയ്തു.

    Read More »
  • Kerala

    കൊല്ലത്ത് വീട്ടമ്മയും ആണ്‍സുഹൃത്തും വീടിനുള്ളില്‍ മരിച്ച നിലയിൽ

    കൊല്ലം: തടിക്കാട് വീട്ടമ്മയും ആണ്‍സുഹൃത്തും വീടിനുള്ളില്‍ തീകൊളുത്തി മരിച്ചു. തടിക്കാട് പുളിമുക്കില്‍ പൂവണത്തുംവീട്ടില്‍ സിബിക (40), തടിക്കാട് പുളിമൂട്ടില്‍ തടത്തില്‍ വീട്ടില്‍ ബിജു (47) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടോടെയാണ് ബിജു പെട്രോളുമായി സിബികയുടെ വീട്ടിലെത്തിയത്. സിറ്റൗട്ടിലിരുന്ന സിബികയെ ഇയാള്‍ ബലമായി പിടിച്ച്‌ വീടിനകത്ത് കൊണ്ടുപോയി വാതിലുകള്‍ അടച്ച്‌ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു. വീടിന് പുറത്തുനിന്ന കുട്ടികള്‍ ഓടിവന്ന് വീടിന്റെ ജനാലകള്‍ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അപ്പോഴേക്കും ഇരുവരും പൊള്ളലേറ്റ് മരിച്ചിരുന്നു. മുറിയിലെ കട്ടില്‍ കത്തിയ നിലയിലായിരുന്നു. ഇവര്‍ തമ്മില്‍ ചില സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു സിബികയുടെ ഭർത്താവ് ഉദയകുമാർ ഗള്‍ഫിലാണ്.മക്കള്‍: അരുണ, അഖിലേഷ്. ബിജുവിന്റെ ഭാര്യ: ഷഹർബാൻ. മക്കള്‍: നെബൂഹാൻ, ഷഹബാസ്.

    Read More »
  • Kerala

    രാത്രി കാട്ടാന ഓട്ടോറിക്ഷ  കുത്തിമറിച്ചിട്ടു, ഡ്രൈവറെ എറിഞ്ഞു കൊന്നു; ഒപ്പമുണ്ടായിരുന്ന 3 പേരുടെ നില അതീവ ഗുരുതരം

         മൂന്നാറിൽ യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ ഒറ്റയാൻ അടിച്ചുതകർത്തു. ആന തുമ്പിക്കയ്യിൽ ചുഴറ്റിയെടുത്ത് എറിഞ്ഞ ഓട്ടോ ഡ്രൈവർ മരിച്ചു. മൂന്നാർ കന്നിമല എസ്റ്റേറ്റിൽ ടോപ് ഡിവിഷനിൽ മണി എന്ന സുരേഷ് കുമാർ (46) ആണ് മരിച്ചത്. മൂന്നാർ പെരിയവര സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. മണിക്കൊപ്പം ഉണ്ടായിരുന്ന 3 യാത്രക്കാർക്ക് ഗുരുതര പരുക്കേറ്റു.  ഇന്നലെ രാത്രി പത്തര മണിക്ക് കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങൾക്കു സമീപമാണ് സംഭവം. മൂന്നാറിൽ നിന്നു കന്നിമലയിലേക്ക് 6 യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ ഒറ്റയാന്റെ മുന്നിൽ പെടുകയായിരുന്നു. കാട്ടാന ഓട്ടോ കുത്തിമറിച്ചിട്ടപ്പോൾ ആനയുടെ കാലിലേക്കു തെറിച്ചുവീണ മണിയെ ആന തുമ്പിക്കയ്യിൽ എടുത്ത് എറിയുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ മണി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. കന്നിമല ടോപ് ഡിവിഷനിൽ എസക്കിരാജ് (40), ഭാര്യ റജീന (37), മകൾ കുട്ടി പ്രിയ (11) എന്നിവരാണ് പരുക്കേറ്റ് ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ കഴിയുന്നത്. നല്ലതണ്ണി ലിറ്റിൽ ഫ്ലവർ സ്കൂളിലെ…

    Read More »
  • India

    രാജസ്ഥാനില്‍ ബലാത്സംഗത്തിനിരയായ യുവതിയെ വെടിവച്ചു കൊല്ലാൻ ശ്രമം; പ്രതിയുടെ കാല് വെട്ടിയെടുത്ത് യുവതിയുടെ സഹോദരൻ

    ജയ്പൂർ: ബലാത്സംഗത്തിനിരയായ യുവതിയെ വെടിവച്ചു കൊല്ലാൻ ശ്രമം. കുറ്റാരോപിതനായ യാദവ് എന്ന യുവാവാണ് യുവതിയെയും സഹോദരനെയും കൊലപ്പെടുത്താൻ ശ്രമിച്ചത്. ജയ്പൂരിലെ പ്രാഗ്പുര ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. ഇരുചക്രവാഹനത്തില്‍ സഹോദരനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതി. ഇതിനിടയിലാണ് ആക്രമണം ഉണ്ടായത്. ഇവരെ തടഞ്ഞ മൂന്നംഗ സംഘം യുവതിയുടെ സഹോദരനെ കോടാലി കൊണ്ട് വെട്ടി വീഴ്ത്തി. ശേഷം പെണ്‍കുട്ടിയേയും വെട്ടിവീഴ്ത്തിയ ശേഷം വെടിവയ്ക്കുകയായിരുന്നു.എന്നാൽ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിന് മുമ്ബ് സംഘത്തിലെ പ്രതിയായ യാദവിന്റെ കാൽ അതേ മഴു ഉപയോഗിച്ച് സഹോദരൻ വെട്ടിമുറിച്ചു. നട്ടെല്ലിനു വെടിയേറ്റ പെണ്‍കുട്ടിയുടെ തലയിലും കാലിലും കൈയിലും തോളിലും വെട്ടേറ്റു. അതീവ ഗുരുതരാവസ്ഥയില്‍ യുവതി ഇപ്പോള്‍ ജയ്പൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രാഗ്പുര ഗ്രാമത്തിലെ പൊലീസ് സ്റ്റേഷനില്‍ നിന്ന് 20 മീറ്റർ അകലെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പ്രതിയുടെ കൂട്ടാളികളെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി യാദവിനെ പിന്നീട് ജയ്പൂരിലെ എസ്‌എംഎസ് ആശുപത്രിയില്‍ ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തി. പ്രതിയുടെ…

    Read More »
  • Kerala

    സംയുക്തവാര്‍ത്താ സമ്മേളനത്തില്‍ നിന്നൊഴിഞ്ഞ് വിഡി സതീശൻ; ആരോഗ്യ പ്രശ്നങ്ങളെന്ന് വിശദീകരണം

    പത്തനംതിട്ട: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെയും സംയുക്ത വാര്‍ത്താസമ്മേളനം ഒഴിവാക്കി. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് വാര്‍ത്താ സമ്മേളനം ഒഴിവാക്കിയതെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് പറയുന്നത്. പത്തനംതിട്ട ഡിസിസി ഓഫീസില്‍ ഇന്ന് രാവിലെ പത്ത് മണിക്ക് ആയിരുന്നു വാർത്താസമ്മേളനം നടക്കേണ്ടിയിരുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വാര്‍ത്ത സമ്മേളനത്തിന് വിഡി സതീശന്‍ എത്താന്‍ വൈകിയതിന് സുധാകരന്‍ അസഭ്യപ്രയോഗം നടത്തിയിരുന്നത് വിവാദമായിരുന്നു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരെ വിളിച്ചു വരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെ എന്ന് ചോദിച്ച സുധാകരന്‍ അസഭ്യപദപ്രയോഗത്തിലൂടെയായിരുന്നു തന്റെ നീരസം അറിയിച്ചത്. ഇത് വളരെ മോശം പരിപാടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ യുഡിഎഫിന് അനുകൂലമായിട്ടും കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുള്ള മൂപ്പിളമ തർക്കമാണ് കോണ്‍ഗ്രസിന് ഇപ്പോള്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നത്. മുൻകാലങ്ങളിലും ശക്തമായ ഗ്രൂപ്പുകള്‍ കോണ്‍ഗ്രസില്‍ ഉണ്ടായിരുന്നു. അത് കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതായിരുന്നു. കെ കരുണാകരനും എ കെ ആന്റണിയും…

    Read More »
  • NEWS

    ഭക്ഷണം കഴിക്കുമ്ബോള്‍ ഹൃദയാഘാതം;ഭാര്യയും മക്കളും ദുബായില്‍ എത്തിയ അന്നുതന്നെ പ്രവാസി മലയാളി മരണമടഞ്ഞു

    ദുബായ് :കുടുംബം എത്തിച്ചേർന്നതിന്റെ സന്തോഷം അല്‍പായുസായിരുന്നു. ഭാര്യയും മക്കളും ദുബായില്‍ എത്തിയ അന്നുതന്നെ പ്രവാസി മലയാളി മരണമടഞ്ഞു.കുടുംബത്തിനൊപ്പം ഭക്ഷണം കഴിക്കുമ്ബോള്‍ ഹൃദയാഘാതം മൂലമായിരുന്നു മരണം. സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി ഗള്‍ഫിലേക്ക് വിമാനം കയറുന്നവർ, വിശേഷിച്ച്‌ കുറഞ്ഞ ശമ്ബളത്തില്‍ ജോലി ചെയ്യേണ്ടി വരുന്നവർ അനുഭവിക്കുന്ന ദുരിതങ്ങളുടെ കഥ പറഞ്ഞാല്‍ തീരില്ല. ജോലി സമ്മർദ്ദവും, മാനസിക സംഘർഷവും, കുടുംബത്തില്‍ നിന്ന് അകന്ന് ഒറ്റപ്പെട്ട ജീവിതം നയിക്കുന്നതിന്റെ സങ്കടവും എല്ലാം ചേർന്ന് വലിയൊരു തീച്ചൂളയിലായിരിക്കും മിക്കവരും. 15 വർഷത്തിലേറെയായി യുഎഇയില്‍ ജോലി നോക്കിയിട്ടും ഒരിക്കല്‍ പോലും കുടുംബത്തെ കൊണ്ടുവരാൻ സാധിക്കാതിരുന്ന പ്രവാസിക്ക് അതിന് അവസരം കിട്ടിയപ്പോള്‍ ഉണ്ടായ ദുരന്തമാണ് പ്രവാസി സാമൂഹിക പ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി കുറിക്കുന്നത്. അഷ്‌റഫ് താമരശ്ശേരിയുടെ കുറിപ്പ് വായിക്കാം: പ്രവാസ ലോകത്ത് കഴിഞ്ഞ ദിവസം മരണപ്പെട്ട സഹോദരന്മാരില്‍ ഒരാളുടെ അവസ്ഥ പറയാം. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും നാട്ടില്‍ നിന്നും വന്നത്. ഏറെ സന്തോഷകരമായ നിമിഷങ്ങള്‍ കടന്ന് പോകവേ. ദുഃഖത്തിന്റെ ദൂതുമായി…

    Read More »
  • Kerala

    ബസ് പുഴയിലേക്ക് വീണെന്ന് വ്യാജ സന്ദേശം; കുതിച്ചെത്തിയത് ആറോളം ആംബുലൻസുകള്‍; കേസെടുത്ത് പോലീസ്

    തൃശൂർ: ബസ് പുഴയിലേക്ക് വീണ് അപകടമുണ്ടായതായി വ്യാജ സന്ദേശം. തൃശൂർ കേച്ചേരിയിലാണ് സംഭവമുണ്ടായത്. സന്ദേശത്തിന് പിന്നാലെ ആറോളം ആംബുലൻസുകളാണ് പ്രദേശത്തേക്ക് പാഞ്ഞെത്തിയത്. എന്നാല്‍ സ്ഥലത്തെത്തിയപ്പോഴാണ് തങ്ങള്‍ കബളിക്കപ്പെട്ടുവെന്ന് ആംബുലൻസ് ഡ്രൈവർമാർക്ക് മനസിലായത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • India

    പോത്തുമായി കൂട്ടിയിടിച്ച് ഊട്ടി മൗണ്ടൻ ട്രെയിൻ  പാളം തെറ്റി 

    ഊട്ടിക്ക് സമീപം തീവണ്ടി പാളം തെറ്റി. പോത്തുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മേട്ടുപ്പാളയത്ത് നിന്ന് ഊട്ടി ഭാഗത്തേക്ക് വരികയായിരുന്ന നീലഗിരി മൗണ്ടൻ ട്രെയിൻ പാളത്തിലുണ്ടായിരുന്ന  പോത്തുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആളപായമോ ഗുരുതര പരിക്കുകളോ ഇല്ല. അപകട സമയം 200-ലധികം പേർ ട്രെയിനിലുണ്ടായിരുന്നു.ട്രെയിൻ പാളം തെറ്റിയതോടെ യാത്രക്കാരെ പാതിവഴിയിൽ ഇറക്കിവിട്ടു.ട്രെയിൻ കോച്ചുകള്‍ പാളം തെറ്റിയ സ്ഥലത്ത് റെയില്‍വേ ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയാണ്. അതേസമയം പോത്ത് നിസാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

    Read More »
  • Local

    പുതിയ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണം രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും; യാഥാര്‍ഥ്യമാകുന്നത് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ആവശ്യം

    കോട്ടയം: റെയില്‍വേ വികസനത്തില്‍ വാക്ക് പാലിക്കാന്‍ കഴിഞ്ഞത് ഏറെ സന്തോഷം നല്‍കുന്നുവെന്ന് തോമസ് ചാഴികാടന്‍ എംപി. രണ്ടു വര്‍ഷത്തിനുള്ളില്‍ മേല്‍പ്പാല നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കടുത്തുരുത്തി റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണത്തിന്റെ ഭാഗമായ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റെയില്‍വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കാലതാമസം ഒഴിവാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന ഉറപ്പ് കേന്ദ്ര റെയില്‍വേ മന്ത്രി നല്‍കിയിട്ടുണ്ടെന്നും എംപി പറഞ്ഞു. നാളുകളായി പ്രദേശവാസികളുടെ ആവശ്യമാണ് കടുത്തുരുത്തി – കല്ലറ റോഡിലെ മേല്‍പ്പാലം. ചിലപ്പോള്‍ മണിക്കൂറുകള്‍ ട്രെയിന്‍ കടന്നുപോകാന്‍ കാത്തുനില്‍ക്കേണ്ടി വരുന്നത് വലിയ ബ്ലോക്കിനും കാരണമായിരുന്നു. മേല്‍പ്പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ റോഡ് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും. മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണോത്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. മോന്‍സ് ജോസഫ് എംഎല്‍എ, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത എന്‍ ബി, വൈസ് പ്രസിഡന്റ് ജിന്‍സി എലിസബത്ത്, പഞ്ചായത്തംഗം ലിസമ്മ മുല്ലക്കര എന്നിവര്‍ സംസാരിച്ചു. കോതനെല്ലൂര്‍- വേദഗിരി – റോഡിലെ റെയില്‍വേ മേല്‍പ്പാല നിര്‍മ്മാണ ഉദ്ഘാടനവും ഇന്നലെ നടന്നു. സമ്മേളനം തോമസ്…

    Read More »
Back to top button
error: