KeralaNEWS

കൊല്ലത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയ പഞ്ചായത്തംഗം അറസ്റ്റില്‍

കൊല്ലം: പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പഞ്ചായത്തംഗം അറസ്റ്റില്‍. കൊല്ലം കൊറ്റങ്കര പഞ്ചായത്തംഗമായ ടി.എസ്.മണിവര്‍ണ്ണനാണ് അറസ്റ്റിലായത്.
കൊറ്റങ്കര പഞ്ചായത്ത് 21-ാം വാര്‍ഡിലെ സ്വതന്ത്ര അംഗമായ മണിവർണ്ണൻ പെണ്‍കുട്ടി പഠിക്കുന്ന സ്കൂളിലെ നാടക അദ്ധ്യാപകൻ കൂടിയാണ്.

വിദ്യാർത്ഥിനിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിദ്യാർത്ഥിയെ കഴിഞ്ഞ 24-ന് വൈകീട്ട് നാലരയോടെയാണ് വീട്ടില്‍ നിന്നും കാണാതായത്. കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ മണിവര്‍ണന്‍ കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ട് പോയതായി കണ്ടെത്തി. തുടർന്നാണ് പോലീസില്‍ പരാതി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ മണിവർണനെ റിമാൻഡ് ചെയ്തു.

Back to top button
error: