Month: February 2024
-
India
കടല്‍തീരത്ത് ചിപ്പി ശേഖരിക്കുന്നതിനിടെ രണ്ടു വിദ്യാർഥിനികൾ മരിച്ചു
സുഹൃത്തുക്കള്‍ക്കൊപ്പം കടല്‍തീരത്ത് ചിപ്പി ശേഖരിക്കുന്നതിനിടെ തിരയില്‍പെട്ട് രണ്ട് വിദ്യാർഥിനികള്‍ മുങ്ങിമരിച്ചു. നാഗർകോവിലിലാണ് സംഭവം. മെലേശങ്കരൻകുഴി സ്വദേശി മുത്തുകുമാർ – മീന ദമ്ബതികളുടെ മകള്‍ സജിത(13), മെലേശങ്കരൻകുഴിയിലെ രത്നകുമാറിന്റെ മകള്‍ ദർശിനി(13) എന്നിവരാണ് മരിച്ചത്. ആലാംകോട്ട സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്. പിള്ളതോപ്പ് കടല്‍ത്തീരത്ത് ഞായറാഴ്ച വൈകീട്ടാണ് സംഭവം. സജിതയുടെ മൃതദേഹം ഞായറാഴ്ചയും ദർശിനിയുടെ മൃതദേഹം അപകടസ്ഥലത്ത് നിന്ന് 500 മീറ്റർ അകലെനിന്ന് ഇന്ന് വൈകിട്ടുമാണ് ലഭിച്ചത്. പിള്ളതോപ്പില്‍ സുഹൃത്തിന്റെ വീട്ടില്‍ പോയ ഇരുവരും സുഹൃത്തിനും ബന്ധുക്കള്‍ക്കൊപ്പം ചിപ്പികള്‍ ശേഖരിക്കുന്നതിനിടയില്‍ ആഞ്ഞടിച്ച തിരമാലയില്‍പ്പെടുകയായിരുന്നു.
Read More » -
Kerala
പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം പ്രമാണിച്ച് തിരുവനന്തപുരം നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ ഏഴു മണി മുതല്‍ ഉച്ചയ്ക്ക് 2 വരെയും ബുധനാഴ്ച രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2 വരെയുമാണ് തലസ്ഥാന നഗരത്തില്‍ പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെ 5 മുതല്‍ ഉച്ചയ്ക്ക് 2 വരെ വിമാനത്താവളം, ശംഖുമുഖം, ഓള്‍ സെയിന്റ്സ്, കൊച്ചുവേളി, മാധവപുരം, സൗത്ത് തുമ്ബ, പൗണ്ട്കടവ് വരെയുള്ള റോഡിലും ഓള്‍ സെയിന്റ്സ് ജംക്‌ഷൻ മുതല്‍ ചാക്ക, പേട്ട, പാറ്റൂർ, ആശാൻ സ്ക്വയർ, പാളയം രക്തസാക്ഷി മണ്ഡപം, വിജെടി, സ്പെൻസർ ജംക്‌ഷൻ, സ്റ്റാച്യൂ, പുളിമൂട് വരെയുള്ള റോഡിലും സെക്രട്ടേറിയറ്റിനും സെൻട്രല്‍ സ്റ്റേഡിയത്തിനും ചുറ്റുമുള്ള റോഡിലും വാഹനങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. ഇവിടെ റോഡുകള്‍ക്ക് ഇരുവശങ്ങളിലും വാഹനങ്ങള്‍ പാർക്ക് ചെയ്യാൻ പാടില്ല. ബുധൻ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 വരെ വിമാനത്താവളം, ശംഖുമുഖം, ഓള്‍ സെയിന്റ്സ്, ചാക്ക, ഈഞ്ചയ്ക്കല്‍ വരെയുള്ള…
Read More » -
Kerala
മോദിയ്ക്ക് പ്രശംസ, സിപിഐഎമ്മിന് വിമർശനം; താൻ ആർ എസ് പിയായി തന്നെ തുടരും: എൻ കെ പ്രേമചന്ദ്രൻ എംപി
കൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് എൻ കെ പ്രേമചന്ദ്രൻ എം പി. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍ കൃത്യമായി അവലോകനം ചെയ്യുമെന്ന് എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. പദ്ധതികള്‍ ഓരോ മാസവും പ്രധാനമന്ത്രിയുടെ ഓഫീസ് നിരീക്ഷിക്കും. പദ്ധതി നടപ്പാകുമെന്ന് ഉറപ്പുണ്ട്. കുണ്ടറ പള്ളിമുക്ക് റെയില്‍വേ മേല്‍പ്പാല നിർമ്മാണം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് അനുഗ്രഹമാണെന്നും എൻകെ പ്രേമചന്ദ്രൻ പറഞ്ഞു. മോദി ക്ഷണിച്ച് നല്‍കിയ വിരുന്നിനെ മാരക കുറ്റമായി ചിത്രീകരിക്കാനാണ് സിപിഎം ശ്രമം. വിലകുറഞ്ഞ ആരോപണമാണിതെന്നും എല്ലാ തെരഞ്ഞെടുപ്പിലും വിവാദം ഉണ്ടാക്കാൻ സി പി ഐ എം ശ്രമിക്കാറുണ്ടെന്നും പ്രേമചന്ദ്രൻ പറഞ്ഞു. തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്കാണ് വിളിപ്പിച്ചത്. അതേ തുടർന്നാണ് പോയത്. അവിടെ ചെന്നപ്പോള്‍ ഭക്ഷണം കഴിക്കാൻ കൊണ്ടുപോവുകയായിരുന്നു. പരസ്യമായി നടത്തിയ സൗഹൃദ വിരുന്നായിരുന്നു അത്. പാർലമെൻററി രംഗത്ത് മികവ് പുലർത്തിയവരാണ് വിരുന്നില്‍ പങ്കെടുത്തത്. ഇത് മാരക കുറ്റമായി ചിത്രീകരിക്കാനുള്ള സി പി ഐ എം നീക്കം തന്നെ അറിയുന്നവർ തള്ളിക്കളയും. താൻ ആർ എസ്…
Read More » -
Kerala
ബിജെപി ജാഥയില്‍ സുരേഷ് ഗോപിയുടെ ആവശ്യമില്ല;ഇത് ബിജെപി സംസ്ഥാന പ്രസിഡന്‍റ് നയിക്കുന്ന ജാഥയാണ്: കെ. സുരേന്ദ്രൻ
തൃശൂർ: ബിജെപി പദയാത്രയില്‍ സുരേഷ് ഗോപിയുടെ ആവശ്യമില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. തൃശൂരിലെത്തിയ ജാഥയില്‍ പങ്കെടുക്കാൻ സ്ഥാനാർഥി കൂടിയായ സുരേഷ് ഗോപിയുണ്ടാകുമോ എന്ന ചോദ്യത്തിനാണ് സുരേന്ദ്രൻ ഇങ്ങനെ പ്രതികരിച്ചത്. ഇത് ബിജെപി സംസ്ഥാന പ്രസിഡന്‍റ് നയിക്കുന്ന ജാഥയാണ്. അതില്‍ സുരേഷ് ഗോപി വേണമെന്ന് നിർബന്ധമില്ല. ആവശ്യമുള്ളയിടങ്ങളില്‍ പങ്കെടുക്കേണ്ടവർ എത്തും – സുരേന്ദ്രൻ പറഞ്ഞു. കൊടകര കുഴല്‍ പണ കേസ് എന്ന പേരില്‍ തന്‍റെ പേരില്‍ ഒരു കേസുമില്ല.ഇതൊക്കെ വെറും പ്രചരണം മാത്രമാണെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി സുരേന്ദ്രൻ വ്യക്തമാക്കി. പത്തനംതിട്ടയില്‍ പി.സി. ജോർജിനെ സ്ഥാനാർഥിയാക്കുന്നതില്‍ ബിഡിജഐസ് എതിർക്കുന്നുവെന്ന് പറയുന്നതും വെറും പ്രചരണം മാത്രമാണ്. ബിജെപിയുടെ സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള അധികാരം ബിജെപിക്കുണ്ടെന്നും അതിനാരുടെയും സപ്പോർട്ട് വേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
Read More » -
Kerala
കായംകുളത്ത് മകൻ അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തി
കായംകുളം:71കാരിയായ അമ്മയെ തലക്കടിച്ചു കൊലപ്പെടുത്തിയ മകനെ പൊലീസ് അറസ്റ്റ് ചെയ്തു.പുതുപ്പള്ളി മഹിളാമുക്ക് പണിക്കശേരി ശാന്തമ്മ (71) ആണ് മരിച്ചത്. സംഭവത്തിൽ മകന്‍ ബ്രഹ്മദേവനെ (43) പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ദിവസം രാത്രിയിലാണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നിലയില്‍ ശാന്തമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ശാന്തമ്മ മരിച്ചു. തുടർന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോർട്ടത്തിനെത്തിച്ചപ്പോള്‍ ഡോക്ടർക്കു തോന്നിയ സംശയമാണ് കൊലപാതക വിവരം പുറത്തു കൊണ്ടുവന്നത്.
Read More » -
Kerala
കെഎസ്‌എഫ്‌ഇ ജീവനക്കാരിയെ ഓഫീസില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം
ആലപ്പുഴ: യുവതിയെ ഓഫീസില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. കെഎസ്‌എഫ്‌ഇ ജീവനക്കാരിയായ ആലപ്പുഴ സ്വദേശി മായദേവിയെയാണ് കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. ആലപ്പുഴ കളര്‍കോട് കെഎസ്‌എഫ്‌ഇ ശാഖയിലാണ് സംഭവം.മായയുടെ അനിയത്തിയുടെ ഭര്‍ത്താവ് സുരേഷ് ആണ് മറ്റ് ജീവനക്കാരുടെ മുന്നില്‍ വച്ച് ഭാര്യയുടെ സഹോദരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കളക്ഷന്‍ ഏജന്റായ മായ തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നാണ് സുരേഷ് പറയുന്നത്.ഇതിന്റെ പ്രതികാരമാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നിലെന്നും സുരേഷ് സമ്മതിച്ചിട്ടുണ്ട്. സുരേഷിന്റെ ആക്രമണത്തില്‍ മായയുടെ കഴുത്തിന് താഴെ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read More » -
Kerala
അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്ബിന്റെ കടിയേറ്റ് വീട്ടമ്മ മരിച്ചു
അഴീക്കോട്: അടുക്കള വരാന്തയില്‍ കാല്‍ തുടയ്ക്കാനിട്ട തുണിയില്‍ കയറിക്കൂടിയ പാമ്ബിന്റെ കടിയേറ്റ് വീട്ടമ്മ മരിച്ചു. അഴീക്കല്‍ ബോട്ടുപാലത്തിന് സമീപം പാറക്കാട്ട് ഹൗസില്‍ നസീമ (52) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഭക്ഷണം പാകം ചെയ്യാൻ പുറമെനിന്ന് വിറകെടുത്ത് അടുക്കളയിലേക്ക് പോവുകയായിരുന്നു നസീമ. വാതില്‍ക്കല്‍ കാലുതുടയ്ക്കാനിട്ട തുണിയിൽ കാല്‍ തുടയ്ക്കവെയാണ് പാമ്ബ് കടിയേറ്റത്. ഉടൻതന്നെ കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിക്കുകയായിരുന്നു.
Read More » -
Kerala
കൊച്ചി മാറും ;വൻ വികസനം ലക്ഷ്യമിട്ട് വിശാല കൊച്ചി വികസന അതോറിറ്റി ബജറ്റ്
കൊച്ചി: നഗരത്തിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടി വിശാല കൊച്ചി വികസന അതോറിറ്റി ബജറ്റ്.കായിക മേഖലക്കും നഗരവികസനത്തിനും ഊന്നൽ നൽകി വരുമാനത്തിന്റെ തോത് വര്‍ധിപ്പിക്കാനുള്ള നടപടികൾക്ക് ബജറ്റില്‍ പ്രത്യേക പരിഗണന. കായിക കേരളം ഉറ്റു നോക്കുന്ന കൊച്ചിയിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം തന്നെയാണ് ബജറ്റിലെ പ്രധാന ആകര്‍ഷണം. ജിസിഡിഎ കണ്ടെത്തിയ ഭൂമിയിലാണ് കെ സി എ ബി സി സി ഐയുടെ സഹായത്തോടെ അന്താരാഷ്ട്ര സ്റ്റേഡിയവും സ്‌പോര്‍ട്‌സ് സിറ്റിയും കൊണ്ടു വരുന്നത്. പദ്ധതി പ്രദേശത്ത് ചെങ്ങാമനാട് പഞ്ചായത്തും ജിസിഡിഎയും ചേര്‍ന്ന് വിശദ നഗരാസൂത്രണ പദ്ധതി നടപ്പിലാക്കും. നിലവില്‍ അംബേദ്കര്‍ സ്റ്റേഡിയം നില നില്‍ക്കുന്ന എട്ട് ഏക്കര്‍ സ്ഥലത്ത് ലോകോത്തര നിലവാരത്തിലുള്ള മള്‍ട്ടി സ്‌പോര്‍ട്‌സ് കോര്‍ട്ടുകളും കോംപ്ലക്‌സുകളും നിര്‍മ്മിക്കുന്ന സ്പോര്‍ട്‌സ് സിറ്റി പദ്ധതിയാണ് മറ്റൊരു ആകര്‍ഷണം. കലൂര്‍ ജവാര്‍ഹര്‍ലാല്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം ടര്‍ഫ് പ്രൊട്ടക്ഷന്‍ ടൈലുകള്‍ സ്ഥാപിച്ച് ഫുട്ബാള്‍ ടര്‍ഫ് തകരാറിലാകാതെ തന്നെ കായികേതര പരിപാടികള്‍ക്ക് വിട്ട് നല്‍കും. ഇതിലൂടെ വരുമാനവും ജിസിഡിഎ ലക്ഷ്യമിടുന്നുണ്ട്.…
Read More » -
NEWS
സുരാജ് വെഞ്ഞാറമൂടിന്റെ കാർ ഇടിച്ച് ബൈക്ക് യാത്രക്കാരനു പരുക്കേറ്റു: അമിതവേഗത്തിൽ കാറോടിച്ച കുറ്റം ചുമത്തി നടൻ്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും
കൊച്ചി: രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദ്ദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം–കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു.
Read More »
