Month: February 2024

  • India

    ഗഗന്‍യാന്‍ ദൗത്യത്തില്‍ മലയാളിയും; പേരുകള്‍ നാളെ പ്രധാനമന്ത്രി പ്രഖ്യാപിക്കും

    ന്യൂഡല്‍ഹി: ഗഗന്‍യാന്‍ ദൗത്യത്തിലെ നാലംഗ യുദ്ധവിമാനപൈലറ്റുമാരില്‍ ഒരു മലയാളിയും. സ്‌ക്വാഡ്രണ്‍ ലീഡര്‍ റാങ്കിലുള്ള മലയാളിയാണെന്നാണ് സൂചന. പേരുവിവരങ്ങള്‍ നാളെ തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കും. ബഹിരാകാശ യാത്രയ്ക്കു മുന്നോടിയായി ഇന്ത്യയില്‍ പരിശീലനം തുടരുന്ന നാലു പേരിലാണ് ഒരു മലയാളിയും ഉള്‍പ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വ്യോമസേനയുടെ ടെക്നിക്കല്‍ ഏര്യയില്‍ രാവിലെ 10.30ന് എത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് പോകും. വിഎസ്എസ്സിയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണി വരെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 1.20ന് തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട്ടിലേക്ക് യാത്രതിരിക്കും. 28ന് ഉച്ചയ്ക്ക് 1.10 ന് തിരുനെല്‍വേലിയില്‍ നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരം വ്യോമസേന ടെക്നിക്കല്‍ ഏര്യയില്‍ തിരിച്ചെത്തുന്ന പ്രധാനമന്ത്രി ഉച്ചയ്ക്ക് 1.15ന് മഹാരാഷ്ട്രയിലേക്ക് പോകും. 2025ല്‍ വിക്ഷേപിക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തില്‍ വ്യോമസേനയുടെ ഫൈറ്റര്‍ പൈലറ്റുമാരിലെ തിരഞ്ഞെടുക്കപ്പെട്ട 4 പേരില്‍…

    Read More »
  • India

    ഗസല്‍ രാജാവ് പങ്കജ് ഉധാസ് അന്തരിച്ചു

    മുംബൈ: വിഖ്യാത ഗസല്‍ ഗായകന്‍ പങ്കജ് ഉധാസ്(72) അന്തരിച്ചു. ഏറെ നാളുകളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാവിലെ 11-ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മകള്‍ നയാബ് ഉധാസ് സോഷ്യല്‍ മീഡിയയിലൂടെയാണ് മരണവിവരം അറിയിച്ചത്. ‘ചിട്ടി ആയി ഹെ’ പോലുള്ള നിത്യഹരിതഗാനങ്ങളിലൂടെ സംഗീതാസ്വാദകരില്‍ ചിരപ്രതിഷ്ഠ നേടിയ ഗായകനാണ് പങ്കജ് ഉധാസ്. 1986-ല്‍ പുറത്തിറങ്ങിയ ‘നാം’ എന്ന ചിത്രം മുതലാണ് പിന്നണി ഗായകന്‍ എന്ന നിലയില്‍ പങ്കജ് ഉധാസ് ബോളിവുഡില്‍ ചുവടുറപ്പിക്കുന്നത്. എണ്‍പതുകളുടെ അവസാനവും തൊണ്ണൂറുകളുടെ തുടക്കത്തിലും അവിസ്മരണീയമായ മെലഡികള്‍ കൊണ്ട് ബോളിവുഡ് പിന്നണിഗാനരംഗത്ത് സമാന്തരമായൊരു പാത തന്നെ തുറന്നെങ്കിലും പങ്കജ് ഉധാസിന്റെ പ്രണയം എന്നും പ്രണയവും ലഹരിയും ഇഴചേര്‍ന്ന, നിലാവിന്റെ നനവുള്ള ഗസലിനോടായിരുന്നു. ഗുജറാത്തിലെ ചര്‍ഖ്ഡി എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ച പങ്കജിന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതായിരുന്നു പാട്ടിനോടുള്ള പ്രണയം. മൂത്ത് സഹോദരന്‍ മന്‍ഹര്‍ ഉധാസ് നേരത്തെ ബോളിവുഡില്‍ സാന്നിധ്യമറിയിച്ചയാളാണ്. മുംബൈയില്‍ സെന്റ് സേവിയേഴ്സ് കോളേജില്‍ പഠിക്കാനെത്തിയതോടെയാണ് പങ്കജിന്റെ പ്രതിഭയ്ക്ക് വളരാനുള്ള വളക്കൂറുളള മണ്ണായത്. രാജകോട്ട്…

    Read More »
  • Kerala

    സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; തിരുവനന്തപുരത്ത് പന്ന്യന്‍, വയനാട്ടില്‍ ആനി രാജ

    തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ നാലു സീറ്റുകളില്‍നിന്ന് മത്സരിക്കുന്ന സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, മാവേലിക്കരയില്‍ സി.എ. അരുണ്‍ കുമാര്‍, തൃശൂരില്‍ വി.എസ്. സുനില്‍ കുമാര്‍, വയനാട്ടില്‍ ആനി രാജ എന്നിവരാണ് സ്ഥാനാര്‍ഥികള്‍. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പ് എന്ന് പ്രഖ്യാപിച്ചാലും എല്‍ഡിഎഫ് സജ്ജമാണെന്ന് ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫ് ഒരേ മനസോടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയാണ്. രാഷ്ട്രീയ സാഹചര്യം എല്‍ഡിഎഫിന് അനുകൂലം. ബിജെപിയും കോണ്‍ഗ്രസും എല്‍ഡിഎഫിനെതിരെ കൈകോര്‍ക്കുന്നു. ഇത്തവണയും ഈ രീതി ഉണ്ടാകാം. മതേതര ബോധത്തിന്റെയും മാനുഷിക ഐക്യത്തിന്റെയും സന്ദേശമാണ് എല്‍ഡിഎഫ് മുന്നോട്ടുവയ്ക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയില്‍ എവിടെയും മത്സരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ബിനോയ് വിശ്വം പറഞ്ഞു. വയനാട്ടിലും മത്സരിക്കാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രാഹുല്‍ഗാന്ധിയോട് വിദ്വേഷമില്ല. വ്യക്തിപരമായി അദ്ദേഹത്തോട് സ്‌നേഹമാണ്. രാഹുലിനെ വയനാട്ടിലേക്ക് സ്ഥാനാര്‍ഥിയായി അയക്കുന്നുണ്ടെങ്കില്‍ കോണ്‍ഗ്രസ് ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയണം. നിര്‍ണായകമായ…

    Read More »
  • Crime

    കേസുമായി ഒരു ബന്ധവുമില്ലെന്ന് കൊടി സുനി, നിരപരാധികളെന്ന് കിര്‍മാണി മനോജും അനൂപും; ശിക്ഷ വര്‍ധിപ്പിക്കുന്നതില്‍ വിധി നാളെ

    കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പ്രസ്താവിക്കും. കേസില്‍ പ്രതികളുടെ വാദം കോടതി കേട്ടു. നാളെ രാവിലെ 10.15 ന് മുഴുവന്‍ പ്രതികളും കോടതിയില്‍ ഹാജരാകണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കേസില്‍ പ്രതികളുമായി ബന്ധപ്പെട്ട് മൂന്നു റിപ്പോര്‍ട്ടുകള്‍ കോടതിക്ക് ലഭിച്ചിരുന്നു. പ്രതികള്‍ ശിക്ഷ അനുഭവിച്ച ജയിലുകളിലെ ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്, പ്രതികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജ് ഡോക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട്, പ്രതികളുടെ സാമൂഹ്യ സ്വഭാവം സംബന്ധിച്ച റിപ്പോര്‍ട്ട് എന്നിവ കോടതിക്കു കൈമാറി. റിപ്പോര്‍ട്ടുകളുടെ കോപ്പി തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് റിപ്പോര്‍ട്ട് പ്രതിഭാഗത്തിന് പരിശോധിക്കുന്നതിനും, ശിക്ഷാവിധിക്കുമായി കേസ് നാളത്തേക്ക് മാറ്റിയതായി കോടതി അറിയിച്ചത്. ജയില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പ്രോസിക്യൂഷനും പ്രതിഭാഗത്തിനും നല്‍കാനും കോടതി നിര്‍ദേശിച്ചു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള പ്രതി ജ്യോതിബാബു ഒഴികെ 11 പ്രതികളും കോടതിയില്‍ നേരിട്ടു ഹാജരായി. പ്രതി ജ്യോതി ബാബു ഓണ്‍ലൈന്‍ ആയിട്ടാണ്…

    Read More »
  • NEWS

    അറബിക് പ്രിന്റുള്ള കുര്‍ത്ത ധരിച്ച യുവതിക്കു നേരെ മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ട ആക്രമണം

    ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ അറബിക് പ്രിന്റുകളുള്ള കുര്‍ത്ത ധരിച്ചതിന് ജനക്കൂട്ടം ആക്രമിച്ച യുവതിയെ രക്ഷിച്ച് പൊലീസ്. ഭര്‍ത്താവിനൊപ്പം റെസ്റ്റോറന്റിലെത്തിയ യുവതിയാണ് ആള്‍ക്കൂട്ടത്തിന്റെ വിചാരണയ്ക്ക് ഇരയായത്. യുവതി ധരിച്ച കുര്‍ത്തയില്‍ പ്രിന്റ് ചെയ്ത അറബിക് അക്ഷരങ്ങള്‍ കണ്ട് ചിലര്‍ ഖുറാന്‍ വാക്യങ്ങളാണെന്ന് തെറ്റിദ്ധരിച്ചതാണ് കാരണം. ഇതോടെ യുവതി മതനിന്ദ നടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം അവരെ വളഞ്ഞു. കുര്‍ത്ത ഉടന്‍ ദേഹത്തുനിന്ന് മാറ്റാന്‍ ജനം ആക്രോശിച്ചതോടെ ചിലര്‍ പൊലീസിനെ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ എഎസ്പി സൈയീദ ഷെഹര്‍ബാനോ നഖ്വി ജനക്കൂട്ടവുമായി സംസാരിച്ച് രംഗം ശാന്തമാക്കി. തുടര്‍ന്ന് യുവതിയെ ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷിച്ച് ജീപ്പില്‍ കയറ്റികൊണ്ടുപോയി. പൊലീസ് ഉദ്യോഗസ്ഥ ജനക്കൂട്ടത്തോട് സംസാരിക്കുന്നതിന്റെയും ആളുകള്‍ യുവതിക്ക് ചുറ്റും നിന്ന് മുദ്രാവാക്യം മുഴക്കുമ്പോള്‍ യുവതി കൈകൊണ്ട് മുഖം മറയ്ക്കുന്നതിന്റെയും വീഡിയോ പൊലീസ് പങ്കുവച്ചിരുന്നു. ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. നല്ല ഡിസൈന്‍ ആണെന്ന് തോന്നിയതുകൊണ്ടാണ് കുര്‍ത്ത വാങ്ങിയതെന്ന് പിന്നീട് യുവതി പറഞ്ഞു.

    Read More »
  • Kerala

    കണ്ണൂരില്‍ കെ. സുധാകരന്‍ തന്നെ മത്സരിക്കണമെന്ന് എ.ഐ.സി.സി

    തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കെ.പി.സി.സി പ്രസിഡന്റായ കെ. സുധാകരന്‍ തന്നെ മത്സരിക്കും. എ.ഐ.സി.സി നിര്‍ദേശപ്രകാരമാണ് സുധാകരന്‍ മത്സരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റായതിനാല്‍ ഇത്തവണ മത്സരത്തിനില്ല എന്ന നിലപാടാണ് സുധാകരന്‍ തുടക്കം മുതല്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍, വിജയസാധ്യത പരിഗണിച്ച് സുധാകരന്‍ തന്നെ മത്സരിക്കണമെന്നാണ് എ.ഐ.സി.സിയുടെ മുതിര്‍ന്ന നേതാക്കള്‍ നിര്‍ദേശിച്ചിരിക്കുന്നത്. സുധാകരന്‍ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നതാണ് ഇനി പ്രധാനം. നാളെ കൊല്ലത്ത് ചേരുന്ന തെരഞ്ഞെടുപ്പ് സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിലാണ് വിഷയത്തില്‍ അന്തിമ തീരുമാനമുണ്ടാവുക. ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് കണ്ണൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. അതേസമയം, കോണ്‍ഗ്രസ് സമരാഗ്‌നി ജാഥയ്ക്കിടെ പത്തനംതിട്ടയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും സംയുക്തമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം ഒഴിവാക്കി. ഇന്ന് രാവിലെ പത്ത് മണിക്ക് പത്തനംതിട്ട ഡിസിസി ഓഫീസിലായിരുന്നു സംയുക്ത വാര്‍ത്താസമ്മേളനം വിളിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് വാര്‍ത്താ സമ്മേളനം ഒഴിവാക്കിയതെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വാര്‍ത്ത സമ്മേളനത്തിന് വിഡി സതീശന്‍…

    Read More »
  • Kerala

    അവസരം തന്നാല്‍ എന്തും പറയാമെന്ന് ധരിക്കരുത്; ഷിബു ചക്രവര്‍ത്തിയോട് കയര്‍ത്ത് മുഖ്യമന്ത്രി

    തൃശ്ശൂര്‍: സാംസ്‌കാരികപ്രവര്‍ത്തകരുമായി നടത്തിയ മുഖാമുഖം പരിപാടിക്കിടെ ചോദ്യോമുന്നയിച്ചയാളോട് ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിലവാരത്തെക്കുറിച്ച് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി ഉയര്‍ത്തിയ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രി സ്വരം കടുപ്പിച്ചത്. അഭിപ്രായം പറയാന്‍ അവസരം കിട്ടിയെന്നു കരുതി ഒരു സ്ഥാപനത്തെ ആക്ഷേപിക്കുന്ന തരത്തില്‍ പറയരുതെന്ന് പിണറായി വിജയന്‍ പറഞ്ഞു. തൃശൂരില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിലായിരുന്നു സംഭവം. അവസരം തന്നാല്‍ എന്തും പറയാമെന്ന നിലയാകരുത് കാര്യങ്ങളെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടിന് ചില പോരായ്മകളുണ്ട്. എന്നാല്‍, ഇകഴ്ത്തിക്കാട്ടരുതെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ഒരു സ്ഥാപനത്തെ ഇങ്ങനെയാണോ സമീപിക്കേണ്ടത്. അവിടെ കുട്ടികളെ അയക്കാന്‍ പാടില്ലെന്ന സന്ദേശമാണ് നിങ്ങള്‍ കൊടുക്കാന്‍ ശ്രമിച്ചത്. ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. എന്തു വീഴ്ചയാണ് അതിനെപ്പറ്റി പറയാനുള്ളത്. ഒരു അഭിപ്രായം പറയാന്‍ അവസരം കിട്ടിയതുകൊണ്ട് ഒരു സ്ഥാപനത്തെ ആകെ ആക്ഷേപിക്കുന്ന തരത്തില്‍ പറയരുതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

    Read More »
  • Kerala

    ”മാസപ്പടിയില്‍ യഥാര്‍ഥ പ്രതി മുഖ്യമന്ത്രി, നൂറു കോടിയോളം രൂപ കൈപ്പറ്റി; മകളെ സംശയനിഴലില്‍ നിര്‍ത്തുന്നത് എന്തിന്?”

    തിരുവനന്തപുരം: കരിമണല്‍ ഖനന കരാറുമായി ബന്ധപ്പെട്ട് സിഎംആര്‍എല്‍ കമ്പനിക്കായും അവര്‍ പ്രമോട്ട് ചെയ്യുന്ന കെആര്‍എംഇഎല്‍ കമ്പനിക്കായും പലതവണ നിയമവിരുദ്ധ ഇടപെടല്‍ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍, സിഎംആര്‍എല്‍ കമ്പനിയില്‍നിന്ന് നൂറു കോടിയോളം രൂപ കൈപ്പറ്റിയെന്ന ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മാസപ്പടി കേസിലെ യഥാര്‍ഥ പ്രതി മുഖ്യമന്ത്രിയാണെന്ന് കുഴല്‍നാടന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകള്‍ വീണ നടത്തിയ അഴിമതി താരതമ്യേന ചെറുതാണ്. സ്വന്തം മകളെ എന്തിനാണ് മുഖ്യമന്ത്രി ഇങ്ങനെ സംശയനിഴലില്‍ നിര്‍ത്തുന്നതെന്നും കുഴല്‍നാടന്‍ ചോദിച്ചു. ഈ വിഷയത്തില്‍ മന്ത്രിമാരായ പി.രാജീവിനെയും എം.ബി. രാജേഷിനെയും കുഴല്‍നാടന്‍ സംവാദത്തിനു വെല്ലുവിളിച്ചു. സിഎംആര്‍എലിനും കെആര്‍എംഇഎലിനുമായി മുഖ്യമന്ത്രി നിയമവിരുദ്ധമായി കൂടുതല്‍ ഇടപെടലുകള്‍ നടത്തിയതിന്റെ തെളിവുകള്‍ കുഴല്‍നാടന്‍ പുറത്തുവിട്ടു. റവന്യൂവകുപ്പിന്റെ അധികാര പരിധിയിലുള്ള വിഷയത്തില്‍, സിഎംആര്‍എലിനായി മുഖ്യമന്ത്രി ഇടപെട്ടുവെന്നാണ് ആരോപണം. നല്‍കാത്ത സേവനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി സിഎംആര്‍എലില്‍നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍, മുഖ്യമന്ത്രിയാണ് യഥാര്‍ഥ പ്രതിയെന്നു വ്യക്തമാക്കി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ…

    Read More »
  • Kerala

    കെ.സുധാകരന്റെ പരാമര്‍ശം തമിഴ് ഭാഷയിലേത്; അതിനെ വഴക്കായി ചിത്രീകരിക്കേണ്ട: കെ.മുരളീധരൻ

    കോഴിക്കോട്: വാർത്താസമ്മേളന വേദിയില്‍ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ നടത്തിയ അസഭ്യ പരാമർശത്തില്‍ വിശദീകരണവുമായി കെ.മുരളീധരൻ എംപി. ‘സാധാരണ തമിഴ് ഭാഷയില്‍ പറയുന്ന ഒരു വാചകമാണത്. ആദ്യത്തെ വാചകം മാത്രമാണെങ്കില്‍ മൈ ഡിയർ എന്ന് വിശേഷിപ്പിക്കാം’, മുരളീധരൻ പറഞ്ഞു. സുധാകരൻ പറഞ്ഞതിനെ ആ രീതിയില്‍ കണ്ടാല്‍മതിയെന്നും പാർട്ടിയിലെ വഴക്കായി കാണേണ്ടതില്ലെന്നും മുരളീധരൻ വ്യക്തമാക്കി.   ലീഗിന്റെ മൂന്നാം സീറ്റ് സംബന്ധിച്ച് ഭയങ്കരമായി കണ്ണീരൊഴുക്കുന്ന ജയരാജൻ ആദ്യം ആർജെഡിയുടെ കണ്ണീർ തുടയ്ക്കട്ടെയെന്നും മുരളീധരൻ പരിഹസിച്ചു.

    Read More »
  • Kerala

    ബസില്‍ കയറുന്നതിനിടെ കാല്‍ വഴുതി ബസിനടിയില്‍പ്പെട്ട് വയോധിക മരിച്ചു

    ചെങ്ങമനാട്: സ്വകാര്യ ബസില്‍ കയറുന്നതിനിടെ കാല്‍ വഴുതി ബസിനടിയില്‍പ്പെട്ട് വയോധിക മരിച്ചു. നെടുമ്ബാശ്ശേരി അത്താണി കുന്നിശ്ശേരി പാലാട്ടി വീട്ടില്‍ വറീതിന്റെ മകള്‍ മറിയാമ്മയാണ് (അച്ചാമ-68) മരിച്ചത്. ഞായറാഴ്ച രാവിലെ 7.50ഓടെ ചെങ്ങമനാട്- അത്താണി റോഡില്‍ കുന്നിശ്ശേരി ബസ് സ്റ്റോപ്പിലായിരുന്നു അപകടം സംഭവിച്ചത്. അത്താണിയിലുള്ള പള്ളിയില്‍ പ്രാർഥനക്ക് പോകാൻ ചെങ്ങമനാട് നിന്ന് വരുകയായിരുന്ന ബസില്‍ കയറുന്നതിനിടെ അതേ ബസിനടിയില്‍പ്പെടുകയായിരുന്നു.

    Read More »
Back to top button
error: