KeralaNEWS

ബസ് പുഴയിലേക്ക് വീണെന്ന് വ്യാജ സന്ദേശം; കുതിച്ചെത്തിയത് ആറോളം ആംബുലൻസുകള്‍; കേസെടുത്ത് പോലീസ്

തൃശൂർ: ബസ് പുഴയിലേക്ക് വീണ് അപകടമുണ്ടായതായി വ്യാജ സന്ദേശം. തൃശൂർ കേച്ചേരിയിലാണ് സംഭവമുണ്ടായത്. സന്ദേശത്തിന് പിന്നാലെ ആറോളം ആംബുലൻസുകളാണ് പ്രദേശത്തേക്ക് പാഞ്ഞെത്തിയത്.

എന്നാല്‍ സ്ഥലത്തെത്തിയപ്പോഴാണ് തങ്ങള്‍ കബളിക്കപ്പെട്ടുവെന്ന് ആംബുലൻസ് ഡ്രൈവർമാർക്ക് മനസിലായത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: