ആലപ്പുഴ: യുവതിയെ ഓഫീസില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. കെഎസ്‌എഫ്‌ഇ ജീവനക്കാരിയായ ആലപ്പുഴ സ്വദേശി മായദേവിയെയാണ് കൊലപ്പെടുത്താന്‍ ശ്രമം നടന്നത്.
ആലപ്പുഴ കളര്‍കോട് കെഎസ്‌എഫ്‌ഇ ശാഖയിലാണ് സംഭവം.മായയുടെ അനിയത്തിയുടെ ഭര്‍ത്താവ് സുരേഷ് ആണ് മറ്റ് ജീവനക്കാരുടെ മുന്നില്‍ വച്ച് ഭാര്യയുടെ സഹോദരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കളക്ഷന്‍ ഏജന്റായ മായ തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നാണ് സുരേഷ് പറയുന്നത്.ഇതിന്റെ പ്രതികാരമാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നിലെന്നും സുരേഷ് സമ്മതിച്ചിട്ടുണ്ട്. സുരേഷിന്റെ ആക്രമണത്തില്‍ മായയുടെ കഴുത്തിന് താഴെ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.