തൃശൂർ: ബിജെപി പദയാത്രയില്‍ സുരേഷ് ഗോപിയുടെ ആവശ്യമില്ലെന്ന് സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ. തൃശൂരിലെത്തിയ ജാഥയില്‍ പങ്കെടുക്കാൻ സ്ഥാനാർഥി കൂടിയായ സുരേഷ് ഗോപിയുണ്ടാകുമോ എന്ന ചോദ്യത്തിനാണ് സുരേന്ദ്രൻ ഇങ്ങനെ പ്രതികരിച്ചത്.
ഇത് ബിജെപി സംസ്ഥാന പ്രസിഡന്‍റ് നയിക്കുന്ന ജാഥയാണ്. അതില്‍ സുരേഷ് ഗോപി വേണമെന്ന് നിർബന്ധമില്ല. ആവശ്യമുള്ളയിടങ്ങളില്‍ പങ്കെടുക്കേണ്ടവർ എത്തും – സുരേന്ദ്രൻ പറഞ്ഞു.
കൊടകര കുഴല്‍ പണ കേസ് എന്ന പേരില്‍ തന്‍റെ പേരില്‍ ഒരു കേസുമില്ല.ഇതൊക്കെ വെറും പ്രചരണം മാത്രമാണെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി സുരേന്ദ്രൻ വ്യക്തമാക്കി. പത്തനംതിട്ടയില്‍ പി.സി. ജോർജിനെ സ്ഥാനാർഥിയാക്കുന്നതില്‍ ബിഡിജഐസ് എതിർക്കുന്നുവെന്ന് പറയുന്നതും വെറും പ്രചരണം മാത്രമാണ്. ബിജെപിയുടെ സ്ഥാനാർഥിയെ നിശ്ചയിക്കാനുള്ള അധികാരം ബിജെപിക്കുണ്ടെന്നും അതിനാരുടെയും സപ്പോർട്ട് വേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.